Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അസഹ്യമായ ചൂടും പുറം ലോകവുമായി ബന്ധമില്ലാത്ത സാഹചര്യവും പലർക്കും ഉണ്ടാക്കുന്നത് മാനസിക സംഘർഷം; കൊറോണ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് കൂട്ടായി ഉള്ളിയേരി പഞ്ചായത്തിന്റെ 'പുസ്തകച്ചങ്ങാതി'

അസഹ്യമായ ചൂടും പുറം ലോകവുമായി ബന്ധമില്ലാത്ത സാഹചര്യവും പലർക്കും ഉണ്ടാക്കുന്നത് മാനസിക സംഘർഷം; കൊറോണ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് കൂട്ടായി ഉള്ളിയേരി പഞ്ചായത്തിന്റെ 'പുസ്തകച്ചങ്ങാതി'

സ്വന്തം ലേഖകൻ

കോഴിക്കോട്: കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി ഗ്രാമപഞ്ചായത്തിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന മുഴുവൻ പേർക്കും മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരുടെ പുസ്തകങ്ങൾ വീടുകളിൽ എത്തിക്കുന്ന 'പുസ്തകച്ചങ്ങാതി' പ്രവർത്തനത്തിന് തുടക്കം കുറിച്ചു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജു ചെറുകാവിൽ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ 343 പേർ നിരീക്ഷണത്തിൽ കഴിയുന്നു. അസഹ്യമായ ചൂടും പുറം ലോകവുമായി ബന്ധമില്ലാത്ത സാഹചര്യവും പലർക്കും മാനസിക സംഘർഷത്തിന് ഇടയാക്കുന്നു. ഇന്റർനെറ്റാണ് ഏവരുടേയും പ്രധാന ആശ്രയം. ഈ സാഹചര്യത്തിലാണ് പുതുശീലങ്ങളിലേക്ക് വഴി മാറാൻ പഞ്ചായത്ത് അവസരമൊരുക്കുന്നത്.

പുസ്തക വായന ശീലമാക്കാനുള്ള അവസരമായി പലരും ഇതിനെ കാണുന്നതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. എം ടി യുടെയും മാധവിക്കുട്ടിയുടെയും എം മുകുന്ദന്റെയും ഉൾപ്പെടെ മലയാള സാഹിത്യ ലോകത്തേക്കുള്ള ചുവടുവയ്പാണ് പലർക്കും ഈ അവസരം.

നിരീക്ഷണത്തിലുള്ള മുഴുവൻ പേരുടെയും വീടുകളിൽ ദ്രുതകർമസേനയുടെ നേതൃത്വത്തിൽ പുസ്തകങ്ങൾ വിതരണം ചെയ്യും. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് ഒരുതരത്തിലും പ്രയാസം ഉണ്ടാവാതെ നോക്കാൻ പഞ്ചായത്ത് ജാഗ്രതയോടെ ഇടപെടുമെന്ന് പ്രസിഡന്റ് ഷാജു ചെറുക്കാവിൽ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP