Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൊബൈൽ ഫോണിൽ സംസാരിച്ച് കാറോടിച്ച സിപിഎം മുൻ ഏരിയാ സെക്രട്ടറിയെ തടഞ്ഞ് എസ്‌ഐ; നേരം വെളുക്കും മുൻപ് സബ് ഇൻസ്‌പെക്ടർക്ക് സ്ഥലം മാറ്റം: പുത്തൂർ സ്റ്റേഷനിൽ എസ്‌ഐമാർ വാഴില്ലെന്ന് വീണ്ടും തെളിഞ്ഞു

മൊബൈൽ ഫോണിൽ സംസാരിച്ച് കാറോടിച്ച സിപിഎം മുൻ ഏരിയാ സെക്രട്ടറിയെ തടഞ്ഞ് എസ്‌ഐ; നേരം വെളുക്കും മുൻപ് സബ് ഇൻസ്‌പെക്ടർക്ക് സ്ഥലം മാറ്റം: പുത്തൂർ സ്റ്റേഷനിൽ എസ്‌ഐമാർ വാഴില്ലെന്ന് വീണ്ടും തെളിഞ്ഞു

പുത്തൂർ: സിപിഎം നേതാവിനോട് കളിച്ച എസ്‌ഐക്ക് സ്ഥലം മാറ്റം. ട്രാഫിക് നിയമം ലംഘിച്ച് മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ട് കാർ ഓടിച്ച സിപിഎം മുൻ ഏരിയാ സെക്രട്ടറിക്കെതിരെ കേ്‌സ് എടുത്ത പുത്തൂർ എസ്‌ഐക്കാണ് പണി കിട്ടിയത്. സിപിഎം നേതാവിനെ പൊക്കിയ എസ്‌ഐയെ 24 മണിക്കൂറിനുള്ളിലാണ് സ്ഥലം മാറ്റിയത്. പുത്തൂർ സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്‌ഐ ഡി.ദീപുവിനെതിരെയാണു നടപടി.

പുത്തൂർ വഴി കാറിൽ പോയ സിപിഎം മുൻ ഏരിയ സെക്രട്ടറിയെ മൊബൈൽ ഫോണിൽ സംസാരിച്ചു വാഹനമോടിച്ചതിനു ബുധനാഴ്ച വൈകിട്ട് നാലോടെ പുത്തൂർ മണ്ഡപം ജംക്ഷനിൽ ദീപു തടഞ്ഞുനിർത്തിയിരുന്നു. ഇതാണ് ദീപുവിന്റെ സ്ഥലം മാറ്റത്തിന് കാരണം. സ്റ്റേഷൻ ഹൗസ് ഓഫിസർമാരെ കുറഞ്ഞതു രണ്ടു വർഷമെങ്കിലും ഒരു സ്റ്റേഷനിൽ നിലനിർത്തണം എന്ന ചട്ടം ലംഘിച്ച് ഇത് മൂന്നാമത്തെ എസ്‌ഐയെ ആണ് പുത്തൂരിൽ നിന്നും സ്ഥലം മാറ്റുന്നത്.

മൊബൈൽ ഫോണിൽ സംസാരിച്ചുവെന്നതു നിഷേധിച്ച നേതാവിനോടു ലൈസൻസും കാറിന്റെ റജിസ്‌ട്രേഷൻ രേഖകളും എസ്‌ഐ ആവശ്യപ്പെട്ടെങ്കിലും അതു പിന്നീട് ഹാജരാക്കാമെന്ന മറുപടിയാണു ലഭിച്ചത്. കാർ സ്റ്റേഷനിലേക്കു കൊണ്ടുവരണം എന്ന ആവശ്യവും അംഗീകരിച്ചില്ല. ഇതേത്തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി. എസ്‌ഐയുടെ നിർദ്ദേശം വകവയ്ക്കാതെ നേതാവ് പോകുകയും ചെയ്തു. അലക്ഷ്യമായി വാഹനം ഓടിച്ചതിനും പൊതുജനമധ്യത്തിൽ തന്നോട് അപമര്യാദയായി പെരുമാറിയതിനും കാറിന്റെ രേഖകൾ ഹാജരാക്കാഞ്ഞതിനും നേതാവിനെതിരെ എസ്‌ഐ കേസെടുത്തു.

ഇതിന് പിന്നാലെ വെകിട്ട് നാലോടെയാണു റൂറൽ ജില്ലാ പൊലീസ് മേധാവി ഒപ്പിട്ട സ്ഥലംമാറ്റ ഉത്തരവ് എസ്‌ഐക്ക് ഇ മെയിൽ വഴി ലഭിച്ചത്. റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിലേക്കാണു സ്ഥലം മാറ്റം. കഴിഞ്ഞ ഏപ്രിൽ നാലിനാണു പുത്തൂർ സ്റ്റേഷനിൽ ദീപു എസ്‌ഐ ആയി ചുമതലയേറ്റത്. ഒരു വർഷത്തിനിടെ ദീപു ഉൾപ്പെടെ മൂന്ന് എസ്‌ഐമാരാണ് ഇവിടെ നിന്നു മാറ്റപ്പെട്ടത്. ഒരാൾപോലും ആറു മാസം തികച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP