Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മേപ്പാടിയിലെ ഉരുൾ പൊട്ടലിൽ സ്ഥിതിഗതികൾ അതീവ ഗുരുതരം; ഒലിച്ചെത്തിയത് പുത്തുമലയുടെ ഒരു ഭാഗം അപ്പാടെ; രക്ഷാപ്രവർത്തനം നടത്താൻ വ്യോമസേന ഹെലികോപ്റ്ററുകൾ അയക്കുമെന്ന് മുഖ്യമന്ത്രി

മേപ്പാടിയിലെ ഉരുൾ പൊട്ടലിൽ സ്ഥിതിഗതികൾ അതീവ ഗുരുതരം; ഒലിച്ചെത്തിയത് പുത്തുമലയുടെ ഒരു ഭാഗം അപ്പാടെ; രക്ഷാപ്രവർത്തനം നടത്താൻ വ്യോമസേന ഹെലികോപ്റ്ററുകൾ അയക്കുമെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

കൽപ്പറ്റ: ഉരുൾപൊട്ടലുണ്ടായ മേപ്പാടി പുത്തുമല പച്ചക്കാട്ടിലെ സ്ഥിതി ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 15 പേരെയാണ് ഇവിടെ ഇതുവരെ രക്ഷപ്പെടുത്തിയത്. എട്ടുപേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നുമാണ് വിവരം. ഇവിടെ രക്ഷാപ്രവർത്തനം നടത്താൻ വ്യോമസേന ഹെലികോപ്റ്ററുകൾ അയയ്ക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മേപ്പാടിയിലെ സ്ഥിതി ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.

മഴയും ഇരുട്ടും രക്ഷാപ്രവർത്തനം ശ്രമകരമാക്കുകയാണ്. സ്ഥലത്ത് എത്തിച്ചേരാനും പ്രയാസമുണ്ട്. എയർഫോഴ്‌സിന്റെ രാത്രി സഞ്ചരിക്കാവുന്ന ഹെലികോപ്റ്ററുകൾ അയക്കാനാണ് ആവശ്യപ്പെട്ടത്. മഴ അൽപമൊന്ന് ശമിച്ചാൽ അവിടെ എത്തിച്ചേരാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വലിയ ഉരുൾപൊട്ടലാണ് മേപ്പാടിയിൽ ഉണ്ടായത്. രക്ഷാപ്രവർത്തനത്തിന് സാധ്യമായ എല്ലാ മാർഗങ്ങളും നോക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വൈകിട്ട് അഞ്ചോടെയാണ് അതിഭീകര ഉരുൾപൊട്ടലുണ്ടായത്. രണ്ടു എസ്റ്റേറ്റു പാടിയും പള്ളിയും അന്പലവും മറ്റു സ്ഥാപനങ്ങളും ഉള്ള പ്രദേശത്താണ് ഉരുൾപൊട്ടിയത്. പുത്തുമലയുടെ ഒരു ഭാഗം അപ്പാടെ താഴേക്ക് ഒലിച്ചുപോകുകയായിരുന്നു. പുത്തുമല പച്ചക്കാട്ടിലെ ചായക്കടയിൽ ഉണ്ടായിരുന്നവർ ഭീകര ദൃശ്യം കണ്ട് ഓടി രക്ഷപ്പെട്ടു.

തേയിലത്തോട്ടത്തിൽ ജോലിക്കെത്തിയ അസം സ്വദേശികളടക്കം മുപ്പതിനും നാൽപ്പതിനും ഇടയിൽ ആളുകൾ മണ്ണിനടിയിൽ പെട്ടതായാണു വിവരം. റോഡുകളെല്ലാം ഒലിച്ചു പോയതിനാൽ രാത്രി 9.30-നും രക്ഷാപ്രവർത്തകർക്ക് ഇവിടേക്ക് എത്തിപ്പെടാൻ കഴിഞ്ഞിട്ടില്ല. വയനാട് എസ്‌പിയുടെ നേതൃത്വത്തിൽ പൊലീസും ഫയർഫോഴ്‌സും കണ്ണൂർ ടെറിട്ടോറിയൽ ആർമി ബറ്റാലിയനും സംഭവ സ്ഥലത്തേക്ക് എത്താൻ ശ്രമിക്കുകയാണ്. ജെസിബി ഉപയോഗിച്ച് ഗതാഗത തടസം നീക്കാൻ ശ്രമിയെങ്കിലും റോഡ് ഇടിയുന്നതിനാൽ അതു വിഫലമാകുകയാണ്.

അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നു ജനങ്ങൾ മാറിത്താമസിക്കണം. ക്യാംപുകളിൽ പോകാൻ ആരും മടിക്കേണ്ടതില്ല. ഭൂരിഭാഗം ജനങ്ങളും ഇതിനോടു സഹകരിക്കുന്നുണ്ട്. 13,000 പേർ ഇപ്പോൾ ക്യാംപുകളിലുണ്ട്. ജീവഹാനി ഒഴിവാക്കുകയാണ് സർക്കാരിന്റെ പ്രധാന ദൗത്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP