Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുതുവൈപ്പിനിലെ പൊലീസ് നടപടിക്കെതിരെ എസ് ശർമ്മ; ജനകീയ സമരത്തിനെതിരെ ലാത്തിവീശിയ പൊലീസ് നടപടി കാടത്തം, എൽഡിഎഫ് നയത്തിന് എതിരെന്നും ഇടതു എംഎൽഎ

പുതുവൈപ്പിനിലെ പൊലീസ് നടപടിക്കെതിരെ എസ് ശർമ്മ; ജനകീയ സമരത്തിനെതിരെ ലാത്തിവീശിയ പൊലീസ് നടപടി കാടത്തം, എൽഡിഎഫ് നയത്തിന് എതിരെന്നും ഇടതു എംഎൽഎ

കൊച്ചി: പുതുവൈപ്പിനിലെ പൊലീസ് നരനായിട്ടിനെ തള്ളിപ്പറഞ്ഞ് എസ് ശർമ്മ എംഎൽഎ. സമരക്കാരെ തല്ലിചതച്ച പൊലീസ് നടപടി കാടത്തമാണെന്നും എൽഡിഎഫ് നയത്തിന് എതിരാണെന്നും ശർമ്മ പറഞ്ഞു. പദ്ധതി ഈ വിധം മുന്നോട്ട് കൊണ്ട് പോകണോ എന്ന് കേന്ദ്രം ആലോചിക്കണമെന്നും ശർമ്മ പ്രതികരിച്ചു.

ഹൈക്കോടതി ജംക്ഷനിൽ പ്രതിഷേധ സമരത്തിനെത്തിയ സ്ത്രീകളും കുട്ടികളുമടക്കമുള്ള നിരവധി പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നു രാവിലെയാണ് ഹൈക്കോടതി ജംക്ഷനിൽ നടക്കുന്ന പ്രതിഷേധ സമരത്തിൽ പങ്കെടുക്കാനായി സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ എത്തിയത്.

ഇവരെ മറൈൻ ഡ്രൈവിൽ വെച്ച് തന്നെ പൊലീസ് തടയുകയായിരുന്നു. ബോൾഗാട്ടി ജംക്ഷന് സമീപവും സമരത്തിനായി എത്തിയവരെ പൊലീസ് തടഞ്ഞു. തുടർന്നാണ് സമരക്കാർക്കെതിരെ പൊലീസ് ലാത്തി വീശിയത്. ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ സി.ആർ നീലകണ്ഠൻ അടക്കമുള്ള നിരവധി പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP