Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം: വീഴ്ച വരുത്തിയ റവന്യു- പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി; ഫീൽഡ്തല ഉദ്യോഗസ്ഥരെ അടിയന്തരമായി സസ്‌പെൻഡ് ചെയ്യും; പൊലീസ്-റവന്യു ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അച്ചടക്കനടപടിയും എടുക്കാൻ മന്ത്രിസഭാ തീരുമാനം

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം: വീഴ്ച വരുത്തിയ റവന്യു- പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി; ഫീൽഡ്തല ഉദ്യോഗസ്ഥരെ അടിയന്തരമായി സസ്‌പെൻഡ് ചെയ്യും; പൊലീസ്-റവന്യു ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അച്ചടക്കനടപടിയും എടുക്കാൻ മന്ത്രിസഭാ തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തം തടയുന്നതിൽ വീഴ്ച വരുത്തിയ റവന്യു- പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കാൻ മന്ത്രിസഭാ തീരുമാനം. 110 പേരാണ് ദുരന്തത്തിൽ മരിച്ചത്. ഉത്തരവാദികളായ ഫീൽഡ്തല ഉദ്യോഗസ്ഥരെ അടിയന്തരമായി സർവീസിൽനിന്നു സസ്‌പെൻഡ് ചെയ്യണമെന്ന ജുഡീഷൽ അന്വേഷണ കമ്മീഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണു മന്ത്രിസഭാ തീരുമാനം.

വെടിക്കെട്ടിന് കളക്ടറുടെ ഉത്തരവു ധിക്കരിച്ച് ഇവിടെ വൻതോതിൽ സ്‌ഫോടക വസ്തുക്കളും വെടിക്കെട്ട് ഉപകരണങ്ങളും എത്തിച്ചിട്ടും തടയാനോ കസ്റ്റഡിയിൽ എടുക്കാനോ തയാറാകാതിരുന്ന അന്നത്തെ ഡിവൈഎസ്‌പി, സിഐ, എസ്‌ഐ തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരേയും വില്ലേജ് ഓഫിസർ, തഹസീൽദാർ തുടങ്ങിയ റവന്യു ഉദ്യോഗസ്ഥർക്കെതിരേയും വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാനാണു തീരുമാനം.

ഓരോ ഉദ്യോഗസ്ഥർക്കെതിരേയും സ്വീകരിക്കേണ്ട വകുപ്പുതല അച്ചടക്ക നടപടി എന്തെന്നു പരിശോധിച്ച് ആവശ്യമായ വകുപ്പുകൾക്കു നിർദ്ദേശം നൽകാൻ പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിയെ മന്ത്രിസഭ ചുമതലപ്പെടുത്തി. പരവൂർ പുറ്റിംഗൽ വെടിക്കെട്ടു ദുരന്തം തടയുന്നതിൽ പൊലീസ്- റവന്യു വകുപ്പുകളിലെ ബന്ധപ്പെട്ട ഫീൽഡ്തല ഉദ്യോഗസ്ഥർക്കു കടുത്ത വീഴ്ചയുണ്ടായതായി ജസ്റ്റീസ് ഗോപിനാഥൻ അധ്യക്ഷനായ ജുഡീഷ്യൽ അന്വേഷണ കമ്മിഷൻ കണ്ടെത്തിയിരുന്നു.2016 ഏപ്രിൽ 10നു പുലർച്ചെ 3.30നാണു പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തമുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP