Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിവി അൻവറിന്റെ പാർക്കിലെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചു; ദുരന്ത നിവാരണ അഥോറിറ്റിയുടെ നിർദ്ദേശത്തിൽ ഉത്തരവിട്ട് ജില്ലാ കളക്ടർ; തീരുമാനം പ്രളയകാലത്ത് ഉരുൾപൊട്ടിയതിനെ തുടർന്ന്

പിവി അൻവറിന്റെ പാർക്കിലെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചു; ദുരന്ത നിവാരണ അഥോറിറ്റിയുടെ നിർദ്ദേശത്തിൽ ഉത്തരവിട്ട് ജില്ലാ കളക്ടർ; തീരുമാനം പ്രളയകാലത്ത് ഉരുൾപൊട്ടിയതിനെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കക്കാടംപൊയിലിലെ പി.വി അൻവർ എംഎൽഎയുടെ പാർക്കിൽ നടക്കുന്ന നിർമ്മാണ പ്രവർത്തികൾ നിർത്തിവെക്കാൻ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി നിർദ്ദേശം നൽകി. പാർക്കിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെക്കാൻ ജില്ലാ കളക്ടർ യു.വി ജോസ് ഉത്തരവിട്ടു.

ജില്ലാ കളക്ടർ യു.വി ജോസിന്റെ നേതൃത്വത്തിൽ ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയിലെ വിദഗ്ധ അംഗങ്ങൾ പാർക്ക് സന്ദർശിച്ച് ഉരുൾപൊട്ടിയ പ്രദേശത്ത് നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പരിശോധിച്ചു. ഇതേത്തുടർന്നാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവിനു വിരുദ്ധമായി നടക്കുന്ന നിർമ്മാണം ഉടൻ നിർത്തിവെക്കാൻ അധികൃതർ നിർദ്ദേശം നൽകിയത്.

ദേശീയ ദുരന്തനിവാരണ അഥോറിറ്റിയോട് പാർക്കുമായി ബന്ധപ്പെട്ട വിദഗ്ധ പഠനം നടത്താൻ അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. പഠന റിപ്പോർട്ട് ലഭിക്കുന്നതു വരെ പാർക്കിന്റെ പ്രവർത്തനം നിർത്തിവെക്കാനാണ് നിർദ്ദേശം.

സംസ്ഥാനത്തുണ്ടായ പ്രളയത്തിനിടെ വാട്ടർതീം പാർക്കിനടത്ത് ഉരുൾപൊട്ടിയിരുന്നു. രണ്ടുവതണ ഉണ്ടായ ഉരുൾപൊട്ടലിൽ വന്നടിഞ്ഞ മണ്ണ് നീക്കാനും തകർന്ന ഭാഗങ്ങൾ പുനർനിർമ്മിക്കാനുമുള്ള നടപടികൾ തുടങ്ങിയതിന് പിന്നാലെയാണ് ദുരന്ത നിവാരണ അഥോറിറ്റിയുടെ നടപടി. നേരത്തെതന്നെ അഥോറിറ്റി പാർക്കിന് സ്റ്റോപ്പ് മെമോ നൽകിയിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്കും സ്റ്റോപ്പ് മെമോ ബാധകമാണെന്നിരിക്കെയാണ് ഉരുൾപൊട്ടലിനെത്തുടർന്ന് അടച്ച പാർക്ക് എങ്ങനെയും തുറക്കുന്നതിനുള്ള നീക്കങ്ങൾ നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP