Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിവി അൻവറിന്റെ പാർക്കിനുള്ള വിലക്ക് തുടരും; വിഷയം സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിക്ക് കൈമാറി കോഴിക്കോട് ജില്ലാ ഭരണകൂടം

പിവി അൻവറിന്റെ പാർക്കിനുള്ള വിലക്ക് തുടരും; വിഷയം സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിക്ക് കൈമാറി കോഴിക്കോട് ജില്ലാ ഭരണകൂടം

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: നിലമ്പൂരൂരിലെ ഇടത് സ്വതന്ത്ര എംഎൽഎയും വ്യവസായിയുമായ പിവി അൻവർ ഡയറക്ടറായ കക്കാടംപൊയിലിലെ നാച്ചുറോ വാട്ടർപാർക്കിന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ഏർപ്പെടുത്തിയ വിലക്ക് തുടരും. കൂടുതൽ അപകടസാധ്യതകൾ മനസ്സിലാക്കാൻ വിദഗ്ധ പഠനം ആവശ്യമുള്ളതിനാൽ വിഷയം സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിക്ക് വിടാനാണ് ജില്ലാഭരണകൂടത്തിന്റെയും ജില്ലാദുരന്ത നിവാരണ അഥോറിറ്റിയുടെയും തീരുമാനം. കോഴിക്കോട് കളക്റ്റ്രേറ്റിൽ ജില്ലാ കളക്ടർ യുവി ജോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അഥോറിറ്റി യേഗത്തിലാണ് തീരുമാനം.

പാർക്കിന് സമീപത്തുണ്ടായ ഉരുപൊട്ടലിന്റെ പശ്ചാത്തലിത്തിലാണ് പാർക്കിന് ജില്ലാദുരന്ത നിവാരണ അഥോറിറ്റി പ്രവർത്തനാനുമതി നിഷേധിച്ചത്. പിന്നീട് മെയ് 30ന് പാർക്കിന്റെ ലൈസൻസും അവസാനിച്ചു. എന്നാൽ ലൈസൻസ് പുതുക്കിത്തരാൻ വേണ്ടി കൂടരഞ്ഞി പഞ്ചായത്തിൽ സമർപ്പിച്ച അപേക്ഷയിൽ പ്ഞ്ചയത്ത് അനുകൂല തീരുമാനമെടുത്തെങ്കിലും മഴ തുടരുന്നതിനാലും പാർക്കിന് സമീപത്തുണ്ടായ ഉരുൾപൊട്ടലിന്റെ വ്യാപ്തിയും അപകട സാധ്യതയും സംബന്ധിച്ച് സിഡ്ബ്ല്യആർഡിഎമ്മും ജിയോളഝി വിഭാഗവും സമർപ്പിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ജില്ലാ ദുരന്തനിവാരണ അഥോറിറ്റി പ്രവർത്തനാനുമതിക്ക് വിലക്കേർപ്പെടുത്തുകയായിരുന്നു. എന്നാൽ പാർക്കിലിപ്പോഴും ജില്ലാകളക്ടറുടെ റെഡ് അലർട്ടുള്ളതിനാൽ പ്രവർത്തിക്കുന്നില്ല എന്ന അറിയിപ്പാണ് എഴുതി തൂക്കിയിരിക്കുന്നത്.

ഇന്നലത്തെ യോഗത്തിൽ വിലക്ക് നീക്കുമെന്ന പ്രതീക്ഷയിലായിരുന്നു പാർക്ക് അധികൃതർ. ഇതിന്റെ അടിസ്ഥാനത്തിൽ പാർക്കിലേക്ക് വിളിച്ചവർക്കൊക്കെ അടുത്ത ദിവസങ്ങളിലേക്ക് ബുക്കിങ് നൽകുകയും ചെയ്തിട്ടുണ്ട്. മൺസൂൺ ടൂറിസത്തിന്റെ ഭാഗമായി കക്കാടംപൊയിൽ സന്ദർശിക്കാനെത്തുന്നവരോടൊക്കെ അടുത്ത ദിവസങ്ങളിൽ പാർക്ക് തുറന്ന് പ്രവർത്തിക്കുമെന്നും അന്നേക്ക് മുൻകൂട്ടിബുക്ക് ചെയ്യാമെന്നുമുള്ള മറിപടിയാണ് പാർക്ക് അധികൃതർ നൽകിയിരുന്നത്. ഇതാണ് ഇപ്പോൾ അനിശ്ചിതത്തിലായിരിക്കുന്നത്. ഇപ്പോൾ പാർക്കിന്റെ അപകടസാധ്യതകളെ കുറിച്ചുള്ള വിഷയം ജില്ലാദുരന്ത നിവാരണ അഥോറിറ്റി സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിക്ക് കൈമാറുകകൂടി ചെയ്തതോടെ വീണ്ടും പാർക്കെന്ന് മുതൽ തുറന്ന് പ്രവർത്തിക്കുമെന്നതിന് കൃത്യമായ വിശദീകരണം നൽകാനാകാത്ത അവസ്ഥയിലാണ് അധികൃതർ.

ജില്ലാദുരന്ത നിവാരണ അഥോറിറ്റി സമർപിച്ച റിപ്പോർട്ട് പരിശോധിച്ചതിന് ശേഷമായിരിക്കും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി വിഷയത്തിൽ തീരുമാനമെടുക്കുന്നത്. ആവശ്യമെങ്കിൽ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അംഗീകൃത കേന്ദ്ര ഏജൻസികൾക്ക് കൈമാറാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ അടുത്തകാലത്തൊന്നും പാർക്ക് തുറന്ന് പ്രവർത്തിക്കുമെന്ന് കരുതുന്നില്ല. അതേ സമയം പാർക്ക് ഉൾപെടുന്ന കക്കാടംപൊയിലിൽ കഴിഞ്ഞ കുറെ ദിലസങ്ങളിലായി മഴതുടർന്നുകൊണ്ടിരിക്കുകയാണ്. പാർക്കിന് സമീപത്തുണ്ടായ മണ്ണിടിച്ചിലിന് വ്യാപ്തി വർദ്ധിച്ചതായാണ് വിവരം.

അപകട സാധ്യത കണക്കിലെടുക്ക് മലയോരമേഖലകളിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ ജില്ലാദുരന്തനിവാരണ അഥോറിറ്റിയുടെ അറിയിപ്പുണ്ടെങ്കിലും ദിനംപ്രതി ആയിരക്കണക്കിനാളുകളാണ് കോടപുതച്ച് നിൽക്കുന്ന കക്കാടംപൊയിലിന്റെ ഭംഗി ആസ്വദിക്കാനായി എത്തുന്നത്. ഇതിനിടെ അൻവറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണയിൽ നിന്ന് ചെറിയ രീതിയിൽ വെള്ളം ഒഴുക്കിവീടുന്നത് തുടർന്ന് കൊണ്ടിരിക്കുകയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP