Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'എനിക്കുറപ്പുണ്ട് ജപ്പാനിൽ മഴപെയ്യിക്കുന്നത് ഇവിടുത്തെ മഴമേഘങ്ങൾ തന്നെ'; തെരഞ്ഞെടുപ്പ് വേദിയിലും നിലപാടിൽ ഉറച്ച് പി വി അൻവർ; 2002 വരെ നാസയുടെ വെബ് സൈറ്റിൽ ഇക്കാര്യം ഉണ്ടായിരുന്നു; പിന്നീട് ആ വെബ് സൈറ്റ് തന്നെ പോയി അതിന് പിന്നിലുള്ള താൽപര്യങ്ങൾ വേറെ പലതുമാണെന്നും പൊന്നാനി സ്ഥാനാർത്ഥി

'എനിക്കുറപ്പുണ്ട് ജപ്പാനിൽ മഴപെയ്യിക്കുന്നത് ഇവിടുത്തെ മഴമേഘങ്ങൾ തന്നെ'; തെരഞ്ഞെടുപ്പ് വേദിയിലും നിലപാടിൽ ഉറച്ച്  പി വി അൻവർ; 2002 വരെ നാസയുടെ വെബ് സൈറ്റിൽ ഇക്കാര്യം ഉണ്ടായിരുന്നു; പിന്നീട് ആ വെബ് സൈറ്റ് തന്നെ പോയി അതിന് പിന്നിലുള്ള താൽപര്യങ്ങൾ വേറെ പലതുമാണെന്നും പൊന്നാനി സ്ഥാനാർത്ഥി

മറുനാടൻ ഡെസ്‌ക്‌

കേരളത്തിലെ മഴ മേഘങ്ങൾ ആണ് ജപ്പാനിൽ മഴ പെയ്യിക്കുന്നതെന്ന മുൻ നിലപാടിൽ മാറ്റമില്ലാതെ ഉറച്ചു നിൽക്കുന്നതായി നിലമ്പൂർ എംഎൽഎയും പൊന്നാനി ലോക്‌സഭാ സ്ഥാനാർത്ഥിയുമായ പിവി അൻവർ. ഇവിടത്തെ കാർമേഘങ്ങൾ ജപ്പാനിൽ പോയി മഴ പെയ്യിക്കുന്നുവെന്ന താൻ ഉറച്ച് വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞത്. തെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തിൽ വിശദമായ സംവാദം നടത്താൻ തയ്യാറാണെന്നും അൻവർ പറഞ്ഞു. മനോരമ ന്യൂസുമായുള്ള അഭിമുഖത്തിലാണ് അൻവറിന്റെ പ്രതികരണം.

ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്, 2002 വരെ നാസയുടെ വെബ്സൈറ്റിൽ ഇക്കാര്യം ഉണ്ടായിരുന്നു പിന്നീട് ആ വെബ്സൈറ്റ് തന്നെ പോയി അതിന് പിന്നിലുള്ള താൽപര്യങ്ങൾ വേറെ പലതുമാണ്. ഇന്ന് പരിഹസിക്കുന്നവർ നാളെ മാറ്റി പറയും. ജപ്പാനിലിരിക്കുന്ന ജപ്പാനികൾക്ക് കേരളത്തിലെ അല്ലെങ്കിൽ ഇന്ത്യയിലെ ജനങ്ങളുടെ കുടിവെള്ളത്തിൽ എന്താണ് കാര്യം, അതും പശ്ചിമ ഘട്ടത്തിൽ മാത്രമാണല്ലോ ജപ്പാൻ കുടിവെള്ള പദ്ധതി ഉള്ളത് എന്താ മറ്റ് സ്ഥലങ്ങളിൽ ഇല്ലാത്തത് ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ട്.

പിവി അൻവറിന്റെ കണ്ടെത്തലിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. പ്രളയദുരന്തത്തിന് ശേഷം തുടർനടപടികൾ ചർച്ച ചെയ്യാൻ ചേർന്ന നിയമസഭാ സമ്മേളനത്തിൽ പരിസ്ഥിതിവാദികൾക്കെതിരെ പി വി അൻവർ എംഎൽഎ രംഗത്തെത്തി. പരിസ്ഥിതി ലോലമേഖലകളിലെ അനധികൃത നിർമ്മാണങ്ങളെ രാജ്യത്തെ പുരോഗമന പ്രവർത്തനമെന്നാണ് അൻവർ വിശേഷിപ്പിച്ചത്.

പിവി അൻവറിന്റെ പരിസ്ഥിതി വിരുദ്ധ നിലപാടുകൾ ഇതിന് മുൻപും ചർച്ചയായിട്ടുണ്ട്. പശ്ചിമഘട്ടം സംരക്ഷിക്കണമെന്ന വാദത്തിന് പിന്നിൽ ജപ്പാനിലെ സായിപ്പന്മാർ ആണെന്നായിരുന്നു പിവി അൻവറിന്റെ മുൻ നിലപാട്. 'കസ്തൂരിരംഗൻ പ്രദേശ'മുള്ളതുകൊണ്ടാണ് ജപ്പാനിൽ മഴ ലഭിക്കുന്നതെന്നും ഇവിടെ നിന്നാണ് മഴമേഘങ്ങൾ ജപ്പാനിൽ പോകുന്നതെന്നും അൻവർ കണ്ടെത്തലായി അവതരിപ്പിച്ചു.

ശാസ്ത്രീയമായി ഇത് തെളിയിക്കാനാകുമെന്ന് വരെ നിയമസഭാംഗം പറയുകയുണ്ടായി.സാമാന്യയുക്തിക്ക് നിരക്കാത്ത വാദങ്ങളാണ് ശാസ്ത്രീയ തെളിവുണ്ടെന്ന് പറഞ്ഞ് എംഎൽഎ നിരത്തുന്നതെന്നായിരുന്നു വിമർശനം. എന്നാൽ തെരഞ്ഞെടുപ്പ് ഗോദയിലും തന്റെ നിലപാടിൽ മാറ്റമില്ലെന്നും പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്നും അൻവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP