Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പിവി അൻവറിന്റെ തടയണ; ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി; തടയണ പൊളിച്ചുനീക്കാൻ സർക്കാർ എന്ത് നടപടിയെടുത്തു;10 ദിവസത്തിനകം മറുപടി നൽകണമെന്നും കോടതി; അനധികൃതമെന്നും പൊളിച്ചു നീക്കേണ്ടതാണെന്നും സർക്കാർ

പിവി അൻവറിന്റെ തടയണ; ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി; തടയണ പൊളിച്ചുനീക്കാൻ സർക്കാർ എന്ത് നടപടിയെടുത്തു;10 ദിവസത്തിനകം മറുപടി നൽകണമെന്നും കോടതി; അനധികൃതമെന്നും പൊളിച്ചു നീക്കേണ്ടതാണെന്നും സർക്കാർ

കൊച്ചി: പിവി അൻവർ എംഎൽഎയുടെ കക്കാടംപൊയിലിലെ വാട്ടർ തീം പാർക്കിലെ തടയണയിൽ ഹൈക്കോടതി വിശദീകരണം തേടി. തടയണ പൊളിച്ചുനീക്കാൻ സർക്കാർ എന്ത് നടപടിയെടുത്തെന്ന് ഹൈക്കോടതി ചോദിച്ചു. തടയണയിലെ വെള്ളം ഒഴുക്കിക്കളയാൻ സർക്കാർ സ്വീകരിച്ച നടപടി എന്താണെന്നും വിശദീകരിക്കണം.

10 ദിവസത്തിനകം സർക്കാർ മറുപടി നൽകണമെന്ന് ഹൈക്കോടതിആവശ്യപ്പെട്ടു. അതേസമയം, പിവി അൻവറിന്റെ തടയണ അനധികൃതമെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. പാർക്കിലെ തടയണ അനധികൃതമാണെന്നും പൊളിച്ചു നീക്കേണ്ടതാണെന്നും സർക്കാർ ഹൈക്കോടതിയിൽ നിലപാടെടുത്തു. തടയണ പൊളിക്കാൻ സർക്കാർ ഇടപെടുന്നില്ലെന്നാരോപിച്ചുള്ള ഹർജി പരിഗണിക്കെയായിരുന്നു ഹൈക്കോടതി.

പരിസ്ഥിതി ദുർബല പ്രദേശത്ത് പാറയ്ക്കു മുകളിൽ വെള്ളം കെട്ടി നിർത്തിയാണ് പാർക്ക് നിർമ്മിച്ചിരിക്കുന്നത്.ഇവിടെ ഉരുൾപ്പൊട്ടലുണ്ടായതിന് പിന്നാലെ പാർക്കിന് സ്റ്റോപ് മെമോ നൽകിയിരുന്നു.ദുരന്തനിവാരണ അഥോറിറ്റിയുടെ നിർദ്ദേശപ്രകാരം വില്ലേജ് ഓഫീസറാണ് സ്റ്റോപ് മെമോ നല്കിയിരിക്കുന്നത്. ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവർത്തനം നിർത്തിവയ്ക്കണമെന്നാണ് നിർദ്ദേശം. നിലമ്പൂരിലെ ഇടത് സ്വതന്ത്ര എംഎൽഎ പിവി അൻവറിന്റെ ഉടമസ്ഥതിയുള്ള മലപ്പുറം ചീങ്കണ്ണിപ്പാലയിലെ വിവാദമായ തടയണ പൊളിക്കാനുള്ള ഉത്തരവ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. സ്ഥലം ഉടമയും അൻവറിന്റെ ഭാര്യാപിതാവുമായ അബ്ദുൾ ലത്തീഫ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവിട്ടത് .

ദുരന്ത നിവാരണ നിയമത്തിലെ വിവിധ വ്യവസ്ഥകൾ ലംഘിച്ചാണ് തടയണ നിർമ്മിച്ചതെന്നാണ് പെരുന്തൽമണ്ണ ആർഡിഒയുടെ റിപോർട്ട്. തടയണ ഉരുൾ പൊട്ടലിന് കാരണമാകുമെന്ന് നേരത്തെ വനം വകുപ്പും റിപ്പോർട്ട് നൽകിയിരുന്നു. നിയമലംഘനം നടന്നെന്ന് ഓർങ്ങാട്ടേരി പഞ്ചായത്തും ആർഡിഒയ്ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറനാട് താലൂക്കിൽ തന്റെ പേരിലുള്ള 8 ഏക്കറിലാണ് തടയണയെന്നാണ് ലത്തീഫിന്റെ വാദം. തന്റെ ഭാഗം കേൾക്കാതെയാണ് കലക്ടർ ഉത്തരവിറക്കിയത്. തടയണയ്‌ക്കെതിരായി വിവിധ വകുപ്പുകൾ നൽകിയ റിപ്പോർട്ടുകളുടെ പകർപ്പ് തനിക്ക് നൽകിയില്ലെന്നും അബ്ദുൽ ലത്തീഫ് ഹർജിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP