Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക്ഡൗണിന്റെ മറവിൽ മണലെടുപ്പും കിരങ്കൽ ഖനനവും തകൃതി; അനധികൃതമായി മണ്ണും മണലും കരിങ്കല്ലും കടത്തിയതിന് രണ്ട് ദിവസത്തിനകം മലപ്പുറത്ത് പിടിയിലായത് നിരവധി വാഹനങ്ങൾ; പരിശോധന കർശനമാക്കുമെന്ന് പൊലീസ്

ലോക്ഡൗണിന്റെ മറവിൽ മണലെടുപ്പും കിരങ്കൽ ഖനനവും തകൃതി; അനധികൃതമായി മണ്ണും മണലും കരിങ്കല്ലും കടത്തിയതിന് രണ്ട് ദിവസത്തിനകം മലപ്പുറത്ത് പിടിയിലായത് നിരവധി വാഹനങ്ങൾ; പരിശോധന കർശനമാക്കുമെന്ന് പൊലീസ്

സ്വന്തം ലേഖകൻ

മലപ്പുറം; മലപ്പുറം ജില്ലയിൽ ലോക്ഡൗൺ മറവിൽ വ്യാപകമായ മണലെടുപ്പും മണ്ണ്, കരിങ്കൽ ഖനനങ്ങളും നടക്കുന്നതായി പരാതി. നിരവധിയിടങ്ങളിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ പരിശോധന കർശനമാക്കി പൊലീസ്. പരാതികളുടെ അടിസ്ഥാനത്തിൽ വിവിധ സ്ഥലങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിൽ മണ്ണ് ഖനനം, കരിങ്കൽ ഖനനം, മണൽക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് നിരവധി വാഹനങ്ങൾ പൊലീസ് പിടികൂടി. തൂതപ്പുഴയിൽ നിന്ന് രാത്രിയിൽ മണൽ കടത്തിയ 3 വാഹനങ്ങൾ കൊളത്തൂർ പൊലീസ് പിടികൂടി.

കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയിൽ നടന്ന പ്രത്യേക പരിശോധനയിലാണ് പുഴ മണലുമായി ടിപ്പറും, പിക്അപ്പും, കാറും പിടിയിലായത്. ചെമ്മലശ്ശേരി പാറക്കടവ്, മൂർക്കനാട് വടക്കുമുറി എന്നീ കടവുകളിൽ നിന്നാണ് പുലർച്ചെ വാഹനങ്ങൾ പിടികൂടിയത്. ലോക് ഡൗണിന്റെ മറവിൽ ചാക്കുകളിൽ മണൽ നിറച്ച് പെട്ടെന്ന് വാഹനവുമായി എത്തി മണൽ കടത്തുകയായിരുന്നു പതിവ്. പൊലീസ് വേഷം മാറി കടവുകളിൽ പരിശോധന നടത്തുന്നതിനിടെയാണ് വാഹനങ്ങൾ പിടികൂടാനായത്. കൂടാതെ കഴിഞ്ഞ ദിവസങ്ങളിൽ രാത്രി അനധികൃതമായി മണ്ണ് ഖനനം ചെയ്തതിൽ പനങ്ങാങ്ങരയിൽ നിന്നും ചേണ്ടിയിൽ നിന്നും ജെസിബിയും ടിപ്പറുകളും പിടിച്ചെടുക്കുകയും മാലാപ്പറമ്പിൽ അനധികൃതമായി ലൈസൻസില്ലാതെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് കരിങ്കല്ല് ഖനനം ചെയ്ത സംഭവത്തിൽ ഹിറ്റാച്ചിയും ടോറസും പിടിച്ചെടുത്തതായും കൊളത്തൂർ പൊലീസ് അറിയിച്ചു.

ലോക് ഡൗണിനെ തുടർന്ന് അമിതമായ ജോലി തിരക്കുകൾ ഉണ്ടെങ്കിലും രാത്രികളിൽ അനധികൃതമായി പുഴ മണലും മണ്ണും കടത്തുന്നതിന് എതിരെയും അനധികൃത ഖനന പ്രവൃത്തികൾ ചെയ്യുന്ന മാഫിയകൾക്ക് എതിരെയും ശക്തമായ നടപടികൾ കൈകൊള്ളും. വരും ദിവസങ്ങളിലും പരിശോധനകൾ കർശനമാക്കുമെന്നും കൊളത്തൂർ പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP