Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ സൗന്ദര്യ റാണിയായി ലക്ഷ്മി മേനോൻ; തൃശൂർ സ്വദേശിനി ക്വീൻ ഓഫ് ഇന്ത്യ കീരിടം ചൂടിയത് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 18പേരെ പിന്തള്ളി

ഇന്ത്യൻ സൗന്ദര്യ റാണിയായി ലക്ഷ്മി മേനോൻ; തൃശൂർ സ്വദേശിനി ക്വീൻ ഓഫ് ഇന്ത്യ കീരിടം ചൂടിയത് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 18പേരെ പിന്തള്ളി

ആലപ്പുഴ: ഇന്ത്യയുടെ സൗന്ദര്യ റാണിയായി കിരീടം ചൂടിയത് തൃശൂർ സ്വദേശിനി ലക്ഷ്മി മേനോൻ.മണപ്പുറം മിസ് ക്വീൻ ഓഫ് ഇന്ത്യ മത്സരത്തിലായിരുന്നു ലക്ഷ്മി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 18 പേരെ പിന്തള്ളി കിരീടം ചൂടിയത്. ഇന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി ആലപ്പുഴ കാമിലോട്ട് കൺവെൻഷൻ സെന്ററിൽ ഡോ.അജിത് രവി നടത്തിയ എട്ടാമത് മിസ് ക്യൂൻ ഓഫ് ഇന്ത്യ സൗന്ദര്യ മത്സരത്തിലാണ് ഇവർ ജേതാക്കളായത്.

സിമ്രാൻ മൽഹോത്ര (പഞ്ചാബ്) ഫസ്റ്റ് റണ്ണറപ്പും ഐശ്വര്യ സഹ്ദേവ് (ന്യൂഡൽഹി) സെക്കന്റ് റണ്ണറപ്പുമായി. മണപ്പുറം ഫിനാൻസാണ് പെഗസ്സസ് സംഘടിപ്പിച്ച മണപ്പുറം മിസ് ക്വീൻ ഓഫ് ഇന്ത്യ 2018ന്റെ മുഖ്യസംഘാടകർ. സെറ, ഡിക്യു വാച്ചസ്, ടി-ഷൈൻ എന്നിവരാണ് പവേർഡ് ബൈ പാർട്ണേഴ്സ്. 

മിസ് ക്യൂൻ ഓഫ് ഇന്ത്യ വിജയിക്ക് മുൻ ജേതാവ് ആകാൻക്ഷ മിശ്രയും ഫസ്റ്റ് റണ്ണറപ്പിനും സെക്കന്റ് റണ്ണറപ്പിനും മണപ്പുറം ഫിനാൻസ് ലിമിറ്റഡ് എം.ഡി സിഇഒ വി.പി നന്ദകുമാറും കിരീടം അണിയിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 19 സുന്ദരിമാരാണ് മാറ്റുരച്ചത്.

ഡിസൈനർ സാരി, ബ്ലാക്ക് കോക്ക്ടെയിൽ, റെഡ് ഗൗൺ എന്നിങ്ങനെ മൂന്ന് റൗണ്ടുകളിലായാണ് മത്സരം നടന്നത്. പെഗസ്സസിനുവേണ്ടി ഡി.ജെ ഹാർവി സ്റ്റീവ് തയ്യാറാക്കിയ സംഗീതത്തിനൊപ്പമാണ് സുന്ദരിമാർ ഗ്രാന്റ് ഫിനാലെയിൽ ചുവട് വെച്ചത്.
സിദ്ധാന്ത് സൂര്യവംശി (ടെലിവിഷൻ ആക്ടർ), ടോഷ്മ ബിജു (മാനേജിങ് എഡിറ്റർ, കന്യക), അലീഷ റൂത്ത് ( മോഡൽ), പ്രഫ. ഡോ. സർ ജിഡി സിങ് (ഫൗണ്ടർ, പ്രസിഡന്റ്, വേൾഡ് പീസ് ആൻഡ് ഡിപ്ലോമസി ഓർഗനൈസേഷൻ), ആകാൻക്ഷ മിശ്ര (മിസ് ക്വീൻ ഓഫ് ഇന്ത്യ 2017, മിസ് ഏഷ്യ ഇന്ത്യ) എന്നിവരാണ് ജഡ്ജിങ് പാനലിൽ അണിനിരന്നത്.

മിസ് ക്യൂൻ ഓഫ് ഇന്ത്യ വിജയിക്കുള്ള സമ്മാനത്തുകയായ ഒരു ലക്ഷം രൂപയും സെക്കന്റ് റണ്ണറപ്പിനുള്ള 50,000 രൂപയും നൽകിയത് മണപ്പുറം ഫിനാൻസാണ്. ഫസ്റ്റ് റണ്ണറപ്പിനുള്ള 75,000 രൂപ നൽകിയത് വാവ് ഫാക്ടറാണ്. സമ്മാനത്തുകയ്ക്ക് പുറമെ മിസ് ക്വീൻ ഓഫ് ഇന്ത്യ വിജയിക്ക് 50,000 രൂപയുടെയും ഫസ്റ്റ് റണ്ണറപ്പിനും സെക്കന്റ് റണ്ണറപ്പിനും 25,000 രൂപയുടെ ഗിഫ്റ്റും ലഭിച്ചു. പറക്കാട്ട് ജൂവലേഴ്സ് രൂപകല്പന ചെയ്ത സുവർണ കിരീടമാണ് വിജയികളെ അണിയിച്ചത്. 

കേട്ടോ ഓൺലൈൻ വെഞ്ചേഴ്സുമായി സഹകരിച്ച് ക്രൗഡ് ഫണ്ടിങ്ങിലൂടെ സാമൂഹിക പ്രവർത്തനങ്ങൾക്കായി ഏറ്റവും കൂടുതൽ തുക സമാഹരിക്കുന്ന മത്സരാർത്ഥിയാണ് മിസ് ഹ്യുമേനസ് പുരസ്‌കാരത്തിന് അർഹയായത്. ലീന കാതറിൻ അമോൺ ( മിസ് ഇന്ത്യ ഗ്ലാം വേൾഡ്, മിസ് ഗ്ലാം വേൾഡ് റണ്ണേഴ്സ് അപ്, മിസ് സൗത്ത് ഇന്ത്യ),സുദക്ഷിണ തമ്പി (യോഗ ട്രെയിനർ), വിപിൻ സേവ്യർ (ഫിറ്റ്നസ് ട്രെയിനർ, ഫിറ്റ്നസ് ഫോർ എവർ), ജിതേഷ്, പ്രീതി ദാമിയാൻ (പേഴ്സണാലിറ്റി ഡവലപ്മെന്റ് ട്രെയിനർ), ഡോ. എൽദോ കോശി (ദന്തിസ്റ്റ്), സമീർ ഖാൻ (ഫാഷൻ കൊറിയോഗ്രാഫർ) എന്നിവരാണ് ഗ്രൂമിങ് സെക്ഷന് നേതൃത്വം നൽകിയത്.

കന്യക, യുണീക് ടൈംസ്, കല്പന ഇന്റർനാഷണൽ, വീ.കേ.വീസ്, പറക്കാട്ട് റിസോർട്സ്, വാവ് ഫാക്ടർ, വേൾഡ് പീസ് ആൻഡ് ഡിപ്ലോമസി ഓർഗനൈസേഷൻ, യു.ടി.ടി.വി ചാനൽ, വിപിഎസ് ലേക്ഷോർ, ഐശ്വര്യ അഡ്വർടൈസിങ് എന്നിവരാണ് മിസ് ക്യൂൻ ഓഫ് ഇന്ത്യ 2018ന്റെ ഇവന്റ് പാർട്ണേഴ്സ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP