Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തനിക്കെതിരായ അന്വേഷണത്തിനു പിന്നിൽ കളിച്ചതു തച്ചങ്കരി; മാനസിക പീഡനം കാരണം താൻ രോഗിയായി മാറി; രൂക്ഷവിമർശനവുമായി ആർ ശ്രീലേഖ ഐപിഎസ്; അടിസ്ഥാനരഹിതമെന്നു തച്ചങ്കരി: ഐപിഎസ് പോര് മുറുകുമ്പോൾ സംഭവിക്കുന്നത്‌

തനിക്കെതിരായ അന്വേഷണത്തിനു പിന്നിൽ കളിച്ചതു തച്ചങ്കരി; മാനസിക പീഡനം കാരണം താൻ രോഗിയായി മാറി; രൂക്ഷവിമർശനവുമായി ആർ ശ്രീലേഖ ഐപിഎസ്; അടിസ്ഥാനരഹിതമെന്നു തച്ചങ്കരി: ഐപിഎസ് പോര് മുറുകുമ്പോൾ സംഭവിക്കുന്നത്‌

തിരുവനന്തപുരം: തനിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താനുള്ള വിജിലൻസ് കോടതി വിധിക്കു പിറകിൽ കളിച്ചത് ടോമിൻ ജെ തച്ചങ്കരിയാണെന്ന് ആർ ശ്രീലേഖ ഐപിഎസ്. തച്ചങ്കരിയുടെ മാനസിക പീഡനം കാരണം താൻ രോഗിയായി മാറിയെന്നും ശ്രീലേഖ പറഞ്ഞു.

നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ കോടതി നടപടിയോടു ഫേസ്‌ബുക്ക് പോസ്റ്റിൽ പ്രതികരിക്കുകയായിരുന്നു ശ്രീലേഖ. സ്‌കൂൾ ബസുകളിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണു മുൻ ട്രാൻസ്‌പോർട്ട് കമ്മീഷണർ ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കാൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടത്.

സംഭവവുമായി ബന്ധപ്പെട്ടു കടുത്ത വിമർശനമാണ് ട്രാൻസ്‌പോർട്ട് കമ്മീഷണർ ടോമിൻ ജെ തച്ചങ്കരിക്കെതിരെ ശ്രീലേഖ ഉന്നയിച്ചിരിക്കുന്നത്. ഋഷിരാജ്‌സിങ് ട്രാൻസ്‌പോർട്ട് കമ്മീഷണറായിരുന്ന സമയത്താണ് ഇതു സംബന്ധിച്ച പരാതി ഉയർന്നതെന്നും, വിഷയവുമായി നേരിട്ട് ബന്ധമില്ലാതിരുന്ന തന്നെ പരാതിക്കാർക്കൊപ്പം ഗൂഢാലോചന നടത്തി തച്ചങ്കരിയാണ് കേസിൽപ്പെടുത്തിയതെന്നും ശ്രീലേഖ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. സംസ്ഥാനത്തെ ഉന്നത പൊലീസുദ്യോഗസ്ഥരുടെ ചേരിപ്പോര് മറ്റൊരു തലത്തിലേക്ക് എത്തുകയാണ് ശ്രീലേഖയുടെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ.

തച്ചങ്കരി തന്നെ വേട്ടയാടാൻ തുടങ്ങിയത് 1987ലെ ഐ.പി.എസ് ട്രയിനിങ് സമയം മുതലാണ്. എന്ത് പരാതി ലഭിച്ചാലും അന്വേഷണത്തിന് ഉത്തരവിടുന്ന ജഡ്ജിയാണ് വിജിലൻസ് കോടതിയിൽ എന്ന് മനസിലാക്കിയാണ് തച്ചങ്കരി ഗൂഢാലോചന നടത്തിയത്. ഇതിനായി കോടതി നിർദ്ദേശപ്രകാരം വിജിലൻസ് ഡിവൈഎസ്‌പി നൽകിയ രഹസ്യറിപ്പോർട്ട് പരാതിക്കാരന് ചോർത്തി നൽകി.

തനിക്ക് ലഭിക്കേണ്ട പ്രമോഷനും മറ്റു സ്ഥാനമാനങ്ങളും ഇല്ലാതാക്കുകയാണ് ഇതിലൂടെ തച്ചങ്കരി ലക്ഷ്യം വച്ചത്. ടോമിൻ തച്ചങ്കരിയിൽ നിന്നുമുള്ള നിരന്തര മാനസികപീഡനം കാരണം താൻ രോഗിയായി മാറിയെന്നും ഇനിയും ഇത് സഹിക്കാൻ സാധിക്കില്ലെന്നും ശ്രീലേഖ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

എന്നാൽ, ഇതെല്ലാം ബാലിശമായ ആരോപണങ്ങളാണെന്നു തച്ചങ്കരി പ്രതികരിച്ചു. എന്ത് തെളിവാണ് ഇതിനൊക്കെ ശ്രീലേഖയ്ക്ക് പുറത്തുവിടാനുള്ളത്. ആര് ആരെയാണ് വേട്ടയാടുന്നതെന്ന് എല്ലാവർക്കും അറിയാം. പ്രത്യേകിച്ച് പൊലീസ് സേനയിലുള്ളവർക്ക്. എന്തായാലും ശ്രീലേഖയുടെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ടോമിൻ തച്ചങ്കരി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP