Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദിവാസികളുടെ നിൽപ്പ് സമരത്തെയും പിന്തുണച്ചവരെയും പരിഹസിച്ച് മാതൃഭൂമി ദിനപത്രത്തിൽ ലേഖനവും കാർട്ടൂണും; മനോരോഗികളെ ലേഖകരാക്കരുതെന്ന് ആഷിഖ് അബുവിന്റെ മറുപടി

ആദിവാസികളുടെ നിൽപ്പ് സമരത്തെയും പിന്തുണച്ചവരെയും പരിഹസിച്ച് മാതൃഭൂമി ദിനപത്രത്തിൽ ലേഖനവും കാർട്ടൂണും; മനോരോഗികളെ ലേഖകരാക്കരുതെന്ന് ആഷിഖ് അബുവിന്റെ മറുപടി

തിരുവന്തപുരം: തിരുവന്തപുരത്ത് ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ആദിവാസികളുടെ നിൽപ്പ് സമരത്തെ പരിഹസിച്ച് മാതൃഭൂമി ദിനപത്രത്തിൽ വംശീയ വിദ്വേഷം പരത്തും വിധമുള്ള ലേഖനവും കാർട്ടൂണും പ്രത്യക്ഷപ്പെട്ടത് കടുത്ത പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നു. വെള്ളിയാഴ്‌ച്ച ഇറങ്ങഇയ മാതൃഭൂമിയുടെ സിനിമാ പ്രസിദ്ധീകരണമായ ചിത്രഭൂമിയിലാണ് കാർട്ടൂണും ലേഖനവും പ്രത്യക്ഷപ്പെട്ടത്. 'കട് കട് ഉപോദ്ബലൻ' എന്ന പംക്തിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ആദിവാസികളെ വംശീയമായി കളിയാക്കുന്ന ലേഖനത്തിന് മാതൃഭൂമിയുടെ കാർട്ടൂണിസ്റ്റായ ദേവപ്രകാശിന്റേതാണ് കാർട്ടൂൺ.

കാർട്ടൂണിൽ ആദിവാസികളെ കറുത്ത വർഗ്ഗക്കാരുടെ രൂപത്തിലും വൃത്തിയില്ലാത്തവരുമായുമാണ് ചിത്രീകരിച്ചിരിക്കുന്നു. എന്നാൽ സിനിമാക്കാരെ വെളുത്തവരും ബിക്കിനി ധരിച്ചവരുമായും വരച്ചിരിക്കുന്നു. മാത്രവുമല്ല സിനിമാക്കാരെ ഏതോ ലോകത്തു നിന്നു വന്നവർ എന്ന നിലയിൽ പരിഭ്രാന്തരായി നോക്കുന്നവരായാണ് കാർട്ടൂൺ ചിത്രീകരിച്ചിരിക്കുന്നത്. ആദിവാസികളുടെ നിൽപ്പുസമരത്തെ പിന്തുണച്ച് സംവിധായകൻ ആശിഖ് അബുവും കൂട്ടരും എത്തിയിരുന്നു. ഇതിനെ വിമർശിച്ചാണ് മാതൃഭൂമി ലേഖനം. എന്നാൽ ലേഖനവും കാട്ടൂണും വിവാദമായതോടെ കടുത്തുഭാഷയിൽ തന്നെ പത്രത്തിന് മറുപടിയുമായി ആഷിഖ് അബു രംഗത്തെത്തി. തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ആശിഖ് അബു വിമർശിച്ചത്.

മഹത്തായ ചരിത്രമുള്ള മാതൃഭൂമി കുടുംബത്തോട് എളിയ അപേക്ഷ, മനോരോഗികളെ ലേഖകന്മാരായി നിയമിക്കരുതേ...! എന്നാണ് ആഷിഖ് അബു പോസ്റ്റിട്ടിരിക്കുന്നത്. ലേഖനത്തോട് അനുബന്ധിച്ചുള്ള കാർട്ടൂണിൽ ആദിവാസികൾ കാർട്ടൂണിൽ പരമ്പരാഗത ഗോത്രവസ്ത്രം ധരിച്ച അർദ്ധ നഗ്‌നരാണ്. ഇന്നത്തെ ലോകം പരിചിതമല്ലാത്ത ഏതോ ലോകത്ത് അഥവാ 'കാടിനുള്ളിൽ' കഴിയുന്നവരാണ് ആദിവാസികളെന്നും അവരെ പിന്തുണയ്ക്കാനെത്തിയ സിനിമാക്കാർ കപടരാണെന്നുമാണ് ലേഖനത്തിൽ ആരോപിക്കുന്നു.

മൃഷ്ടാന്നം ഭുജിച്ച് മലർന്നുകിടന്നപ്പോൾ ഭക്ഷണം പള്ളയിൽ കൊളുത്തിയതുകൊണ്ടാണ് സിനിമാ പ്രവർത്തകർ ആദിവാസികളുടെ നിൽപ്പുസമരത്തെ പിന്തുണയ്ക്കാനെത്തിത്. നാട്ടിൽ പള്ളു പറഞ്ഞ് തീർന്നു ഇനി 'കാട്ടിലേയ്ക്കങ്ങു കയറാം' എന്നുകരുതിയാണ് അവർ എത്തിയത്. ആദിവാസികളുടെ മുടി മുത്തങ്ങാക്കാടുപോലെയാണെന്നും യുവജനറേഷൻ പിള്ളേരും ആദിവാസികളും തമ്മിലുള്ള ബന്ധം അതാണെന്നും ലേഖനത്തിൽ കളിയാക്കുന്നുണ്ട്.

'പാവങ്ങൾ കാട്ടിൽ അടങ്ങിയൊതുങ്ങിക്കഴിയുകയാണ്. ആർക്കും ഒരു ശല്യവും ഉണ്ടാക്കുന്നില്ല. സിനിമാ കാണാത്തതുകൊണ്ട് പ്രത്യേകിച്ച് ദീനങ്ങളുമില്ല. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. അവര് മാത്രം അങ്ങ് സുഖിച്ച് കഴിയണ്ട. ഈ വിവാദം വിവാദം എന്നു പറയുന്ന അസുഖത്തിന്റെ ചൊറിച്ചിൽ ലവരും ഒന്ന് അറിയട്ടെ.' ലേഖനത്തിൽ സിനിമാക്കാരെയും കളിയാക്കുന്നുണ്ട്. പങ്കെടുത്ത നടിയെയും വെറുതെ വിടുന്നില്ല. 'നില്പനടി'യിൽ ബഹുകേമിയും അടിച്ചുപൂക്കുറ്റിയായാൽ നേരെ നിൽക്കാൻ നാലാളുടെ സഹായവും വേണ്ടിവരുന്ന നായികയാണ് നിൽപ്പ് സമരത്തിൽ പങ്കെടുക്കാൻ വന്ന ഒരാൾ.

ആദിവാസി പ്രശ്‌നവുമായി ബന്ധപ്പെട്ട് വിവാദത്തിലായ ഡോക്ടർ ബിജുവിനെയും കണക്കിന് കളിയാക്കുന്നുണ്ട്. ഭിഷഗ്വരനായ ബുദ്ധിജീവികളുടെ എല്ലിനായിരുന്നു ആദ്യകൊളുത്തിപ്പിടുത്തമെന്നും 'ലുലു മാളിൽ കയറിയ അട്ടപ്പാടികൾ' എന്ന് എവിടെ നിന്നോ കേട്ടപാടെ യുറീക്കാ എന്നലറി ഡോക്ടർ നീട്ടിപ്പിടിച്ച് കുറുപ്പെഴുതി എന്നും ആക്ഷേപിക്കുന്നു.

അതേസമയം സംഭവത്തിൽ രണ്ട് അഭിപ്രായങ്ങൾ പരക്കുന്നുണ്ട്. ചിത്രഭൂമിയിൽ വന്നത് ഒരു ആക്ഷേപഹാസ്യ ലേഖനമാണെന്നും, അതിനെ ആ രീതിയിൽ തന്നെ കണ്ടാൽ മതിയെന്നുമാണ് ചിലർ അഭിപ്രായപ്പെട്ടത്. എന്നാൽ സിനിമ പ്രവർത്തകരെ ലക്ഷ്യം വച്ചാണ് ലേഖനമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ആദിവാസി ഭൂമി തട്ടിയെടുത്തവരാണ് വീരേന്ദ്രകുമാറും ശ്രേയംസ് കുമാറുമെന്ന് ഓർമ്മപ്പെടുത്തുന്നതാണ് മറ്റുള്ളവരുടെ ഫേസ്‌ബുക്ക് പോസ്റ്റുകൾ.

അതേസമയം ആശിഖ് അബുവിന്റെ മറുപടി അഭിന്ദിച്ചും വിമർശിച്ചുമുള്ള കമന്റുകളുമുണ്ട്. ആശിഖ് അബു പ്രശസ്തിക്ക് വേണ്ടിയാണ് ആദിവാസി സമരത്തിൽ പങ്കെടുക്കാൻ എത്തിയതെന്നാണ് ഒരു വിമർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP