Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യൻ വ്യോമസേനയുടെ തലപ്പത്തേയ്ക്ക് മലയാളി; കണ്ണൂർ സ്വദേശി എയർ മാർഷൽ രഘുനാഥ് നമ്പ്യാർ വ്യോമ സേനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ആയി നാളെ ചുമതലയേൽക്കും

ഇന്ത്യൻ വ്യോമസേനയുടെ തലപ്പത്തേയ്ക്ക് മലയാളി; കണ്ണൂർ സ്വദേശി എയർ മാർഷൽ രഘുനാഥ് നമ്പ്യാർ വ്യോമ സേനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ആയി  നാളെ ചുമതലയേൽക്കും

കണ്ണൂർ: ഇന്ത്യൻ വായുസേനയുടെ തലപ്പത്തേയ്ക്ക് മലയാളി എത്തുന്നു. കണ്ണൂർ സ്വദേശി എയർ മാർഷൽ രഘുനാഥ് നമ്പ്യാർ ഇന്ത്യൻ വായു സേനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ആയി നാളെ ചുമതലയേൽക്കും. ഈ പദവിയിൽ എത്തുന്ന ആദ്യത്തെ മലയാളിയാണ് അദ്ദേഹം.

വായുസേനയുടെ കിഴക്കൻ മേഖല കമാന്റിന്റെ മേധാവിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. 35 ഓളം യുദ്ധ വിമാനങ്ങൾ, യാത്ര വിമാനങ്ങൾ, ഹെലികോപ്റ്ററുകർ എന്നിവ ഏതാണ്ട് 4700 മണിക്കൂർ പറത്തിയ പരിചയ സമ്പത്തിനുടമയാണ് രഘുനാഥ് നമ്പ്യാർ. പ്രധാന യുദ്ധ വിമാനങ്ങളിലൊന്നായ മിറാഷിൽ മാത്രം 2300 മണിക്കൂറോളം പറത്തിയ പരിചയസമ്പത്തുണ്ട്. ഇത് ദേശീയ റെക്കോർഡ് കൂടിയാണ്.

എകെജിയും, ഇ കെ നയനാരുമൊക്കെ അംഗമായിരുന്ന കണ്ണൂർ കാടാച്ചിറ ആയില്യത്തു കുടുംബാംഗമാണ്. ആയില്യത്ത് വീട്ടിൽ പത്മനാഭൻ നമ്പ്യാരുടെയും രാധയുടെയും മകനാണ്.

നാഷണൽ ഡിഫൻസ് അക്കാഡമിയിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 1980ലാണ് വായുസേനയിൽ ചേരുന്നത്.

അതി വിശിഷ്ട സേവാ മെഡലും കാർഗിൽ യുദ്ധത്തിലെ മികച്ച സേവനത്തിനു വായുസേന മെഡലും എൽസിഎ ഫ്‌ളൈറ്റ് ടെസ്റ്റിംഗിന് വായുസേന മെഡൽബാറും ലഭിച്ചിട്ടുണ്ട് ആർ. നമ്പ്യാർ എന്നറിയപ്പെടുന്ന രഘുനാഥ് നമ്പ്യാർക്ക്.

കഴിഞ്ഞവർഷം കണ്ണൂർ വിമാനത്താവളത്തിൽ ആദ്യമിറങ്ങിയ വിമാനത്തിലെ പൈലറ്റ് നമ്പ്യാരായിരുന്നു. പുതിയ റൺവേയിൽ ആദ്യമായി വിമാനമിറക്കുക, അതും എന്റെ സ്വന്തം മണ്ണിൽ, ഇത് സന്തോഷമുള്ള നിമിഷമാണെന്നാണ് അന്ന് അദ്ദേഹം പ്രതികരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP