Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്റ്റാർട്ടപ്പ് സംരംഭങ്ങളിൽ കഴിവതും ഇന്ത്യയിൽ നിന്നുള്ള മൂലധനം ഉപയോഗപ്പെടുത്താൻ ശ്രമിക്കണം; അങ്ങനെ വന്നാൽ ഇവിടുത്തെ സാമ്പത്തിക വ്യവസ്ഥയ്ക്ക് അത് കൂടുതൽ കരുത്തു പകരും; നഷ്ടത്തെക്കുറിച്ചുള്ള ആശങ്ക അതിജീവിച്ച് സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ധനസഹായഫണ്ട് രൂപീകരിക്കണമെന്നും രഘുറാം രാജൻ

സ്റ്റാർട്ടപ്പ് സംരംഭങ്ങളിൽ കഴിവതും ഇന്ത്യയിൽ നിന്നുള്ള മൂലധനം ഉപയോഗപ്പെടുത്താൻ ശ്രമിക്കണം; അങ്ങനെ വന്നാൽ ഇവിടുത്തെ സാമ്പത്തിക വ്യവസ്ഥയ്ക്ക് അത് കൂടുതൽ കരുത്തു പകരും; നഷ്ടത്തെക്കുറിച്ചുള്ള ആശങ്ക അതിജീവിച്ച് സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ധനസഹായഫണ്ട് രൂപീകരിക്കണമെന്നും രഘുറാം രാജൻ

കൊച്ചി: സ്റ്റാർട്ടപ്പ് സംരംഭങ്ങളിൽ കഴിവതും ഇന്ത്യയിൽ നിന്നുള്ള മൂലധനം ഉപയോഗപ്പെടുത്താൻ ശ്രമിക്കണമെന്ന് റിസർവ് ബാങ്ക് മുൻ ഗവർണറും പ്രശസ്ത സാമ്ബത്തിക വിദഗ്ധനുമായ രഘുറാം രാജൻ. അങ്ങനെ വന്നാൽ ഇവിടുത്തെ സാമ്ബത്തിക വ്യവസ്ഥയ്ക്ക് അത് കൂടുതൽ കരുത്തു പകരും. നഷ്ടത്തെക്കുറിച്ചുള്ള ആശങ്ക അതിജീവിച്ച് സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ധനസഹായഫണ്ട് രൂപീകരിക്കണം. രാജ്യത്തെ ഡാറ്റയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചും വ്യക്തത വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ പരീക്ഷണങ്ങൾ നടത്തി ഉത്പന്നങ്ങൾ പുറത്തിറക്കുന്നതിൽ സാവകാശത്തിന്റെ കുറവുണ്ട്. മാതൃകകൾ വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കുന്നതിനു മുമ്പ് ക്ഷമയോടെ ആവശ്യമായ പരീക്ഷണങ്ങൾ നടത്തണം. ആഗോളതലത്തിലുള്ള മത്സരമാണ് ഇന്ത്യയും കേരളവും നേരിടേണ്ടത്. ഈ മത്സരത്തിന് ഇവിടുത്തെ സമൂഹം സജ്ജമാകേണ്ടതുണ്ട്. ഇന്നും ഉന്നത വിദ്യാഭ്യാസ രംഗത്ത് ആഗോള നിലവാരത്തിലുള്ള സ്ഥാപനങ്ങൾ ഇവിടെ കുറവാണ്. രാജ്യത്തെ മികച്ച ബുദ്ധി കേന്ദ്രങ്ങൾ ഇന്ന് വിദേശത്താണുള്ളത്. ഇവരെ തിരികെ കൊണ്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഇടത്തരം ജനസമൂഹത്തിന് ഉന്നമനം കൊണ്ടു വരണം. റിക്ഷാക്കാരന്റെയും വീട്ടു ജോലി ചെയ്യുന്നവരുടെയും വരുമാനം വർധിച്ചാൽ അവർ മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ ശ്രമിക്കും. ഇതു വഴി വിദ്യാസമ്ബന്നരായ തലമുറ വളർന്നു വരും. സാധാരണക്കാരന്റെ ജീവിത നിലവാരം വളരേണ്ടത് അത്യന്താപേക്ഷിതമാണ്. ആഗോള മത്സരവേദിയിൽ നേതാവാകാനാണ് നാം ശ്രമിക്കേണ്ടത്. ആരുടെയും പിന്തുടർച്ചക്കാരനാകരുതെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

നിർമ്മിതബുദ്ധിയും യന്ത്രമനുഷ്യനും ഉടൻ തന്നെ മനുഷ്യന്റെ ജോലികൾക്ക് പകരമാകുമെന്ന ഭീഷണി അമ്ബതുകൾ മുതലുണ്ടെന്ന് രഘുറാം രാജൻ പറഞ്ഞു. എന്നാൽ നൈപുണ്യവും സഹാനുഭൂതിയും ആവശ്യമുള്ള തൊഴിൽ മേഖലകളിൽ ഇന്നും മനുഷ്യന്റെ ആധിപത്യമാണ് തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു. അവിദഗ്ധ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുന്ന അവസ്ഥയുണ്ട്. എന്നാൽ നൈപുണ്യമുള്ള തൊഴിലാളികൾക്ക് ജോലി അവസരങ്ങൾ വർധിക്കുകയാണെന്നും നഴ്സിങ് അടക്കമുള്ളവ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP