Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വർഗീയ പരാമർശം നടത്തിയ സാധ്വി പ്രാചിക്കെതിരെ രാഹുൽ ഈശ്വറിന്റെ പരാതി; മുസ്ലിം വിമുക്ത ഇന്ത്യയാണു ലക്ഷ്യമെന്ന പരാമർശത്തിൽ പൊലീസ് കേസെടുത്തു

വർഗീയ പരാമർശം നടത്തിയ സാധ്വി പ്രാചിക്കെതിരെ രാഹുൽ ഈശ്വറിന്റെ പരാതി; മുസ്ലിം വിമുക്ത ഇന്ത്യയാണു ലക്ഷ്യമെന്ന പരാമർശത്തിൽ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: മുസ്ലിം വിമുക്ത ഇന്ത്യയാണു ലക്ഷ്യമെന്ന സാധ്വി പ്രാചിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. രാഹുൽ ഈശ്വർ നൽകിയ പരാതിയിലാണു പൊലീസ് കേസെടുത്തത്.

കോൺഗ്രസ് മുക്തഭാരതം സ്വന്തമായി, ഇനി മുസ്ലിം വിമുക്ത ഭാരതമാണു ലക്ഷ്യമെന്നായിരുന്നു സാധ്വി പ്രാചിയുടെ പ്രസ്താവന. ഇതു വിവാദമായതോടെ തങ്ങൾക്കു സാധ്വിയുമായി ഒരു ബന്ധവുമില്ലെന്ന പ്രതികരണവുമായി വിഎച്ച്പി നേതാക്കൾ രംഗത്തെത്തി. ഇതിനിടെയാണു പ്രസ്താവനയ്‌ക്കെതിരെ രാഹുൽ ഈശ്വറും പരാതി നൽകിയത്.

ഉത്തരാഖണ്ഡിലെ റൂർക്കിയിൽ കഴിഞ്ഞ ദിവസം ഇരു വിഭാഗങ്ങൾ തമ്മിൽ നടന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ പ്രാചിയുടെ വർഗീയ പ്രസംഗം നടന്നത്.

മതനിരപേക്ഷ രാജ്യമായ ഇന്ത്യയെ മുസ്ലിം വിമുക്തമാക്കും എന്ന പ്രസ്താവനയ്‌ക്കെതിരെ വിവിധ കോണുകളിൽ നിന്നു കടുത്ത എതിർപ്പുയർന്നിരുന്നു. പൊലീസ് കമ്മീഷണറുമായി വിശദമായ ചർച്ച നടത്തിയശേഷമാണു പരാതി കൊടുത്തതെന്നു രാഹുൽ ഈശ്വർ വ്യക്തമാക്കി. സൈബർ സെൽ അധികൃതരെയും കണ്ടു സംസാരിച്ചുവെന്നും സാധ്വി പ്രാചിക്കെതിരെ കോടതിയെ സമീപിക്കുമെന്നും രാഹുൽ പറഞ്ഞു.

തീവ്ര മതപരിവർത്തന വാദം, മാവോയിസം തുടങ്ങിയ ചിന്താഗതികൾ ഇന്ത്യക്ക് ആവശ്യമില്ല. മുസ്ലിം വിമുക്ത ഇന്ത്യയല്ല നമുക്ക് ആവശ്യം. എല്ലാ ജാതി-മത വിഭാഗക്കാർക്കും ഭയമേതുമില്ലാതെ കഴിയാൻ പറ്റുന്ന ഇന്ത്യയാണു വേണ്ടതെന്നും രാഹുൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP