Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൃപ്തി ദേശായി മല ചവിട്ടാനെത്തിയാൽ തടയും; യുവതികളെത്തിയാൽ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി തിരിച്ചയക്കും; വിശ്വാസികളുടെ വികാരം സർക്കാർ മനസിലാക്കിയെന്നും രാഹുൽ ഈശ്വർ

തൃപ്തി ദേശായി മല ചവിട്ടാനെത്തിയാൽ തടയും; യുവതികളെത്തിയാൽ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി തിരിച്ചയക്കും; വിശ്വാസികളുടെ വികാരം സർക്കാർ മനസിലാക്കിയെന്നും രാഹുൽ ഈശ്വർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശബരിമല വിധി സുപ്രീംകോടതി ഏഴംഗ ഭരണഘടനാ ബെഞ്ചിന് മുൻപാകെ ഇരിക്കവെ തൃപ്തി ദേശായി മല ചവിട്ടാനെത്തിയാൽ തടയുമെന്ന് രാഹുൽ ഈശ്വർ. പൊലീസ് തൃപ്തി ദേശായിയെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുമെന്നാണ് പ്രതീക്ഷ. യുവതികൾ വന്നാൽ അവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി തിരിച്ചയയ്ക്കുമെന്നും വിശ്വാസികളുടെ വികാരം സർക്കാർ മനസിലാക്കിക്കഴിഞ്ഞുവെന്നും രാഹുൽ ഈശ്വർ കൊച്ചിയിൽ പറഞ്ഞു.

വിധി പുനപരിശോധിക്കാൻ ഏഴംഗ ബച്ചിന് കൈമാറിയതിന് പിന്നാലെ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് രാഹുൽ ഈശ്വർ രംഗത്തെത്തിയിരുന്നു. യുവതികൾ മലചവിട്ടിയാൽ ജെല്ല് കെട്ട് മാതൃകയിൽ പ്രതിഷേധാത്മക പള്ളിക്കെട്ട് നവടത്തുമെന്നായിരുന്നു രാഹുലിന്റെ പ്രതകരണം.

കഴിഞ്ഞ വർഷം യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് അയ്യപ്പ ധർമ സേവാ പ്രവർത്തകരുടെ പ്രതിഷേധത്തിന് നേതൃത്വം നൽകിയത് രാഹുൽ ഈശ്വറിന്റെ നേതൃത്വത്തിലായിരുന്നു. ഇതിനെ തുടർന്ന് രാഹുലിനെ അറസ്റ്റ് ചെയ്ത് നീക്കുകയും റിമാൻഡിലടക്കം കഴിയുകയും ച്യെ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP