Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരഞ്ഞെടുപ്പിന്റെ ചൂട് കഴിഞ്ഞു; ഇനി അൽപ്പം വിശ്രമമാകാം; അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം അവധിയാഘോഷിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ഹിമാചൽ പ്രദേശിൽ

തിരഞ്ഞെടുപ്പിന്റെ ചൂട് കഴിഞ്ഞു; ഇനി അൽപ്പം വിശ്രമമാകാം; അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം അവധിയാഘോഷിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ഹിമാചൽ പ്രദേശിൽ

ഷിംല: തിരഞ്ഞെടുപ്പിന്റെ ചൂടു കഴിഞ്ഞതോടെ രാഹുൽ ഗാന്ധി അവധി ആഘോഷിക്കുന്നതിന് ഹിമാചൽ പ്രദേശിൽ എത്തി. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് എന്ന മഹത്തായ ഉത്തരവാദിത്തം ഭംഗിയായി വിനയോഗിച്ച ശേഷമാണ് രാഹുൽ ഗാന്ധി അവധി ആഘോഷിക്കാൻ ഷിംലയിൽ എത്തിയത്. സഹോദരി പ്രിയങ്ക ഗാന്ധിക്കും പ്രിയങ്കയുടെ കുട്ടികൾക്കുമൊപ്പമാണ് രാഹുലിന്റെ യാത്ര.

ചൊവ്വാഴ്ചയാണ് സഹോദരിക്കും കുട്ടികൾക്കുമൊപ്പം റോഡ് മാർഗം രാഹുൽ ഹിമാചലിലേക്ക് യാത്ര തിരിച്ചത്. ഇടയ്ക്ക് സോളനിൽ ചായയും പലഹാരവും കഴിക്കാനായി കാർ നിർത്തിയപ്പോൾ പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ തങ്ങളുടെ പ്രിയനേതാവിനെ കാണാൻ ഓടിയെത്തി. ചായയും മാഗി ന്യൂഡിൽസും പലഹാരങ്ങളും കഴിച്ച ശേഷം തന്നെ കാണാനെത്തിയവരോട് സംസാരിക്കാനും രാഹുൽ സമയം കണ്ടെത്തി.

തെരഞ്ഞെടുപ്പ് വിജയത്തിലെ സന്തോഷമറിയിച്ച പ്രവർത്തകരോട് ഹിമാചലിലെ പാർട്ടി പ്രവർത്തനങ്ങളെ കുറിച്ച് രാഹുൽ ആരാഞ്ഞു. കുശലാന്വേഷണങ്ങൾക്കൊടുവിൽ അവരെ അഭിവാദ്യം ചെയ്ത ശേഷം വീണ്ടും യാത്ര തുടർന്നു.

വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള യാത്രയിലാണ് താനെന്ന് രാഹുൽ പറഞ്ഞതായി പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ യാത്രയുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ യാതൊരു വിവരവും തനിക്ക് ലഭിച്ചിട്ടില്ലെന്ന് ഹിമാചൽ കോൺഗ്രസ് പ്രസിഡന്റ് സുഖ്വീന്ദർ സുഖു അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP