Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രാഹുൽ ഗാന്ധിയുടെ സന്ദർശനം; നാളെ കൊച്ചിയിൽ ഗതാഗത നിയന്ത്രണം; ഉച്ചയ്ക്ക് 2മണി മുതൽ വൈകിട്ട് 6.30വരെ  

രാഹുൽ ഗാന്ധിയുടെ സന്ദർശനം; നാളെ കൊച്ചിയിൽ ഗതാഗത നിയന്ത്രണം; ഉച്ചയ്ക്ക് 2മണി മുതൽ വൈകിട്ട് 6.30വരെ   

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സന്ദർശനത്തെ തുടർന്ന് നാളെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം. ഉച്ചയ്ക്ക് 2.00 മണി മുതൽ വൈകീട്ട് 06.30 വരെ കൊച്ചി സിറ്റി പരിധിയിൽപ്പെട്ട മുട്ടം, കണ്ടെയ്നർ റോഡ് ബോൾഗാട്ടി, ഗോശ്രീ ഒന്നാം പാലം, പരമാര റോഡ്, ഷൺമുഖം റോഡ്, എബ്രഹാം മാടമാക്കൽ റോഡ് എന്നിവിടങ്ങളിൽ ഗതാഗത നിയന്ത്രണങ്ങളും പാർക്കിങ് നിരോധനവും ഉണ്ടായിരിക്കുന്നതാണ്.

ഈ സമയങ്ങളിൽ റോഡ് ഉപയോഗിക്കുന്നവർ യാത്രാസമയം സൗകര്യപ്രദമായി ക്രമീകരിക്കേണ്ടതാണ്. സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി പ്രവർത്തകരുമായി വരുന്ന വാഹനങ്ങൾ പാർക്കിംഗിനായി നിശ്ചയിച്ചിട്ടുള്ള കലൂർ സ്റ്റേഡിയം,മണപ്പാട്ടിപ്പറമ്പ് ,ചാത്യാത്ത് റോഡ്, എറണാകുളത്തപ്പൻ ഗ്രൗണ്ട്,ഫോർഷോർ റോഡ് എന്നിവിടങ്ങളിൽ പ്രവർത്തകരെ ഇറക്കേണ്ടതും മേൽ സൂചിപ്പിച്ച സ്ഥളങ്ങളിൽത്തന്നെ പാർക്കിങ് ചെയ്യേണ്ടതുമാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP