Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കായുള്ള ബെൽ ഓഫ് ഫെയ്ത്ത് പദ്ധതി നടപ്പാക്കി അവശ്യസേവനത്തിൽ മികച്ച മാതൃക: ഡോ.എ.പി.ജെ.അബ്ദുൾ കലാം പുരസ്‌കാരം രാഹുൽ.ആർ.നായർക്ക്

മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കായുള്ള ബെൽ ഓഫ് ഫെയ്ത്ത് പദ്ധതി നടപ്പാക്കി അവശ്യസേവനത്തിൽ മികച്ച മാതൃക: ഡോ.എ.പി.ജെ.അബ്ദുൾ കലാം പുരസ്‌കാരം രാഹുൽ.ആർ.നായർക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഭരണ നിർവഹണത്തിൽ പുതുമയും മാറ്റങ്ങളും കാഴ്ച വയ്ക്കുന്ന ഉദ്യോഗസ്ഥർക്കായി ഡോ.എ.പി.ജെ.അബ്ദുൾ കലാമിന്റെ പേരിലുള്ള ഇന്നവേഷൻ ആൻഡ് ഗവേണൻസ് -2019 പുരസ്‌കാരത്തിന് എറണാകുളം ജില്ലാ പൊലീസ് മേധാവി രാഹുൽ. ആർ.നായർ അർഹനായി. ഡോ.എ.പി.ജെ അബ്ദുൾ കലാം സെന്ററാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്.

പ്രവാസി ഭാരതീയ കേന്ദ്രത്തിൽ ഈ മാസം 28ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പുരസ്‌കാരം സമ്മാനിക്കും. തൃശൂർ ജില്ലാ പൊലീസ മേധാവിയായിരുന്നപ്പോൾ ജില്ലയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധരുടെ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയ ബെൽ ഓഫ് ഫെയ്ത്ത് എന്ന പദ്ധതിയാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയത്. സമൂഹത്തിൽ ഒറ്റയ്ക്കായി പോയ മുതിർന്ന പൗരന്മാരുടെ സുരക്ഷ സേവനതത്പരരായ അയൽവാസികളിലൂടെ ഉറപ്പാക്കുകയായിരുന്നു പദ്ധതി.

കൈയിൽപിടിക്കാവുന്നതും 20-30 മീററർ പരിധിയുള്ളതുമായ ബെല്ലിലെ അലാം സേവനസന്നദ്ധരായ അയൽവാസികളുടെ വീടുകളിൽ ഘടിപ്പിച്ചാണ് പദ്ധതി ഫലപ്രദമായി നടപ്പാക്കിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP