Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സംസ്ഥാനത്തൊട്ടാകെയുള്ള വിദേശമദ്യ ഔട്ട്‌ലെറ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; നടപടി യഥാർത്ഥ വിലയേക്കാൾ അധിക തുക ഈടാക്കുന്നുണ്ടെന്നത് മുതൽ കരിഞ്ചന്ത വഴി വിൽപന നടക്കുന്നുണ്ടെന്ന് വരെയുള്ള രഹസ്യവിവരത്തിന് പിന്നാലെ; കണ്ടെത്തുന്ന ക്രമക്കേടുകളിൽ നടപടി സ്വീകരിക്കുമെന്ന് വിജിലൻസ് ഡയറക്ടർ അനിൽകാന്ത് ഐപിഎസ്

സംസ്ഥാനത്തൊട്ടാകെയുള്ള വിദേശമദ്യ ഔട്ട്‌ലെറ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; നടപടി യഥാർത്ഥ വിലയേക്കാൾ അധിക തുക ഈടാക്കുന്നുണ്ടെന്നത് മുതൽ കരിഞ്ചന്ത വഴി വിൽപന നടക്കുന്നുണ്ടെന്ന് വരെയുള്ള രഹസ്യവിവരത്തിന് പിന്നാലെ;  കണ്ടെത്തുന്ന ക്രമക്കേടുകളിൽ നടപടി സ്വീകരിക്കുമെന്ന് വിജിലൻസ് ഡയറക്ടർ അനിൽകാന്ത് ഐപിഎസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്തെ വിദേശമദ്യ ഔട്ട്‌ലെറ്റുകളിൽ വിജിലൻസിന്റെ വ്യാപക മിന്നൽ പരിശോധന. ഔട്ട് ലെറ്റുകളിലെ ഉദ്യോഗസ്ഥർ ഉപഭോക്താക്കളിൽ നിന്നും യഥാർത്ഥ വിലയേക്കാൾ അധികം തുക ഈടാക്കുന്നുണ്ട് എന്നത് മുതൽ ഒട്ടേറെ പരാതികൾ ലഭിച്ചതിന് പിന്നലെയാണ് മിന്നൽ പരിശോധന നടത്തുന്നത്. വിജിലൻസ് ഡയറക്ടർ അനിൽ കാന്തിന് ലഭിച്ച വിവരങ്ങൾ ഇങ്ങനെ: സ്റ്റോക്കുണ്ടായിരുന്നാലും കമ്മീഷൻ കുറവ് ലഭിക്കുന്ന മദ്യങ്ങൾ സ്റ്റോക്കില്ല എന്ന് പറഞ്ഞ് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്, കമ്മീഷൻ കൂടുതൽ ലഭിക്കുന്ന മദ്യങ്ങൾ മാത്രം വില്പന നടത്തുകയാണ്. വില കൂടിയ മദ്യ ബ്രാൻഡുകൾ പൊട്ടിയതായി കാണിച്ച് അവ കരിഞ്ചന്ത വഴി വില്പന നടത്തുന്നുണ്ട്.

ക്യുവിൽ നിൽകാത്തവരിൽ നിന്നും കൈക്കൂലി വാങ്ങി ചില ഉദ്യോഗസ്ഥർ മദ്യം പുറത്തെത്തിച്ച് നൽകുന്നുണ്ട്. ചെറുകിട കച്ചവടക്കാർക്ക് കൂടുതൽ മദ്യം വിലക്ക് നൽകുന്നുണ്ട്. ബില്ലുകളിൽ തുക കൃത്യമായി വ്യക്തമാകാത്ത തരത്തിൽ പഴയ ടോണർ ഉപയോഗിച്ച് പ്രിന്റ് ചെയ്ത് ഉപഭോക്താക്കളിൽ നിന്നും കൂടുതൽ തുക ഈടാക്കുന്നുണ്ട്. മദ്യം പൊതിഞ്ഞ് നൽകാതെ പൊതിയുന്നതിനുള്ള തുക സർക്കാരിൽ നിന്നും എഴുതി എടുക്കുന്നതായും അനിൽ കാന്ത് ഐപിഎസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വൈകുന്നേരം മുതൽ ഒരേ സമയം സംസ്ഥാനത്തുടനീളമുള്ള കേരളാ സ്റ്റേറ്റ് ബിവറേജസ് കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും കീഴിലുള്ള വിദേശ മദ്യ ഔട്ട് ലെറ്റുകളിൽ വിജിലൻസ് വ്യാപക മിന്നൽ പരിശോധന നടത്തുന്നത് . സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളിലെയും ഉദ്യോഗസ്ഥർ മിന്നൽ പരിശോധനയിൽ പങ്കെടുക്കുന്നു. മിന്നൽ പരിശോധനയിൽ കണ്ടെത്തുന്ന ക്രമക്കേടുകളിന്മേൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും വിജിലൻസ് ഡയറക്ടർ ശ്രീ.അനിൽകാന്ത് ഐപിഎസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP