Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തോരാമഴയിൽ ട്രാക്കിൽ മണ്ണിടിഞ്ഞും മരം ഒടിഞ്ഞും സിഗ്നലിങ് സംവിധാനം തകരാറിലായി; ട്രെയിൻ ഗതാഗതം താറുമാറായതോടെ യാത്രക്കാർ വലഞ്ഞു

തോരാമഴയിൽ ട്രാക്കിൽ മണ്ണിടിഞ്ഞും മരം ഒടിഞ്ഞും സിഗ്നലിങ് സംവിധാനം തകരാറിലായി; ട്രെയിൻ ഗതാഗതം താറുമാറായതോടെ യാത്രക്കാർ വലഞ്ഞു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രണ്ടു ദിവസത്തെ തോരാമഴയിൽ സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം താറുമാറായി. ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണതിനെ തുടർന്നും മരം ഒടിഞ്ഞു വീണതിനെ തുടർന്നും സിഗ്‌നലിങ് സംവിധാനം തകരാറിലായതിനെ തുടർന്നും റെയിൽവേ ഇലക്ട്രിക് ലൈനിനു മുകളിലേക്കു മരം വീണതിനെ തുടർന്നുമാണ് സംസ്ഥാനത്ത് ട്രെയിൻ ഗതാഗതം താറുമാറായത്.

ഇതേത്തുടർന്ന് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ തിങ്കളാഴ്ച പത്ത് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. ഇതിനു പുറമെ നിരവധി ട്രെയിനുകൾ വൈകിയോടിയത് യാത്രക്കാരെ വലച്ചു. അന്ത്യോദയ എക്സ്‌പ്രസിനു മുകളിൽ മരം ഒടിഞ്ഞു വീണതിനെ തുടർന്ന് ആലപ്പുഴ വഴിയുള്ള ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം താറുമാറായി. ആലപ്പുഴയിലെ ചന്തിരൂരിലായിരുന്നു സംഭവം. ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ഏറ്റവും പിന്നിലെ ബോഗിക്കു മുകളിലേക്കാണ് മരം വീണത്. ആളപായമില്ല.

മഴയെതുടർന്ന് ചില ട്രെയിനുകൾ മണിക്കൂറുകൾ വൈകിയാണ് സർവീസ് ആരംഭിച്ചത്. അഞ്ചുമണിക്കൂർവരെ വൈകിയോടിയ തീവണ്ടികൾ യാത്രക്കാരെ ശരിക്കും വലച്ചു. ആലപ്പുഴ വഴിയുള്ള പാതയിൽ തടസങ്ങളുണ്ടായിരുന്നെങ്കിലും രാവിലെ തിരുവനന്തപുരത്ത് നിന്നുള്ള തീവണ്ടികളെ അത് കാര്യമായി ബാധിച്ചിരുന്നില്ല. മഴയും വെള്ളക്കെട്ടും തുടരുന്ന പശ്ചാത്തലത്തിൽ ചൊവ്വാഴ്ച രാവിലെ 7.45 ന് പുറപ്പെടേണ്ടിയിരുന്ന തിരുനെൽവേലി-ജാംനഗർ ദ്വൈവാര എക്സ്‌പ്രസ് ട്രയിൻ റദ്ദാക്കിയതായും റെയിൽവേ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP