Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ട്രാക്ക് അറ്റകുറ്റപ്പണി : ജൂൺ ഒന്നുവരെ രാത്രിയിൽ ട്രെയിൻ ഗതാഗത നിയന്ത്രണം

ട്രാക്ക് അറ്റകുറ്റപ്പണി : ജൂൺ ഒന്നുവരെ രാത്രിയിൽ ട്രെയിൻ ഗതാഗത നിയന്ത്രണം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി :ആലുവ-അങ്കമാലി സെക്ഷനിൽ ട്രാക്ക് റീലെയിങ് മെഷീൻ ഉപയോഗിച്ചുള്ള ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ജൂൺ ഒന്നു വരെ രാത്രിയിൽ ട്രെയിൻ ഗതാഗത നിയന്ത്രണം. ചൊവ്വാഴ്ചകളിൽ ഗതാഗത നിയന്ത്രണമില്ല. ഗുരുവായൂർ-ചെന്നൈ -എഗ്മോർ എക്സ്‌പ്രസ് രണ്ടു മണിക്കൂർ വൈകി രാത്രി 11.25 നായിരിക്കും ഗുരുവായൂരിൽനിന്നു പുറപ്പെടുക. മംഗളൂരു-തിരുവനന്തപുരം എക്സ്‌പ്രസ് 90 മിനിറ്റും മധുര തിരുവനന്തപുരം അമൃത 40 മിനിറ്റും ചാലക്കുടിയിൽ പിടിച്ചിടും.

പ്രതിവാര ട്രെയിനുകളായ ഭാവ്നഗർ-കൊച്ചുവേളി, ബിക്കാനീർ-കൊച്ചുവേളി, വെരാവൽതിരുവനന്തപുരം, ഗാന്ധിധാം - നാഗർകോവിൽ, ഓഖ-എറണാകുളം എന്നിവ രണ്ടര മണിക്കൂറും പട്‌നഎറണാകുളം, ഹൈദരാബാദ്‌കൊച്ചുവേളി, നിസാമുദ്ദീൻതിരുവനന്തപുരം ഒന്നര മണിക്കൂറും അങ്കമാലി ചാലക്കുടി സെക്ഷനിൽ പിടിച്ചിടും. കൂടുതൽ ട്രെയിനുകൾക്കു നിയന്ത്രണം ഏർപ്പെടുത്തുന്ന മെഗാ ബ്ലോക്ക് 26, 27 ജൂൺ രണ്ട് തീയതികളിലാണ് ഇനിയുള്ളത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP