Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മംഗള, നേത്രാവതി, മത്സ്യഗന്ധ തുടങ്ങി 25-ലധികം തീവണ്ടികൾക്ക് ഇനി മൺസൂൺ ടൈംടേബിൾ; 10-നുമുമ്പ് ടിക്കറ്റെടുത്തവർ മൺസൂൺ സമയം യാത്രചെയ്യുമ്പോൾ സമയമാറ്റം ശ്രദ്ധിക്കണമെന്ന് റെയിൽവേ

മംഗള, നേത്രാവതി, മത്സ്യഗന്ധ തുടങ്ങി 25-ലധികം തീവണ്ടികൾക്ക് ഇനി മൺസൂൺ ടൈംടേബിൾ; 10-നുമുമ്പ് ടിക്കറ്റെടുത്തവർ മൺസൂൺ സമയം യാത്രചെയ്യുമ്പോൾ സമയമാറ്റം ശ്രദ്ധിക്കണമെന്ന് റെയിൽവേ

കണ്ണൂർ: മഴക്കാലത്തുകൊങ്കൺവഴി ഓടുന്ന തീവണ്ടികളുടെ സമയം മാറും. അടുത്ത തിങ്കളാഴ്ച മുതലാണ് മാറ്റം. ജൂൺ 10 മുതൽ ഒക്ടോബർ 31 വരെയാണ് മൺസൂൺ ടൈംടേബിൾ. മംഗള, നേത്രാവതി, മത്സ്യഗന്ധ തുടങ്ങി 25-ലധികം വണ്ടികൾ പുതിയ സമയത്തിലായിരിക്കും ഓടുക. 10-നുമുമ്പ് ടിക്കറ്റെടുത്തവർ മൺസൂൺ സമയം യാത്രചെയ്യുമ്പോൾ സമയമാറ്റം ശ്രദ്ധിക്കണം. ടിക്കറ്റിലടിച്ച സമയവും മൺസൂൺ സമയവും മാറുന്നതിനാലാണിത്. മുൻകൂട്ടി ടിക്കറ്റെടുത്തവർ പുതിയ സമയം ശ്രദ്ധിക്കണമെന്ന് റെയിൽവേ അറിയിച്ചു.

തിരുവനന്തപുരത്തുനിന്ന് ലോകമാന്യതിലകിലേക്ക് പുറപ്പെടുന്ന നേത്രാവതി (16346) എക്സ്‌പ്രസ് പഴയ സമയത്ത് പുറപ്പെടും. കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ സ്റ്റേഷനുകളിൽനിന്ന് പുറപ്പെട്ട് മംഗളൂരുവിൽ അവസാനിക്കുന്ന വണ്ടികളുടെ സമയത്തിൽ മാറ്റമില്ല. എറണാകുളത്തുനിന്ന് നിസാമുദ്ദീനിലേക്കുള്ള മംഗള എക്സ്‌പ്രസ് (12617) രാവിലെ 10.50-നാണ് പുറപ്പെടുക. നിലവിലെ സമയം ഉച്ചയ്ക്ക് 1.15 ആണ്. നിസാമുദ്ദീൻ-എറണാകുളം മംഗള (12618) നിലവിലുള്ള സമയത്തെക്കാൾ ഒരു മണിക്കൂർ അൻപതു മിനിറ്റ് വൈകിയാണ് കേരളത്തിലൂടെ ഓടുക.

ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി (16345) എക്സ്‌പ്രസ് 1.35 മണിക്കൂർ വൈകി എത്തും. മൺസൂണിൽ പുലർച്ചെ 5.50-ന് മംഗളൂരു ജങ്ഷനിലെത്തുന്ന വണ്ടി രാത്രി 7.55-ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി (16346) രാവിലെ 9.30-നു തിരുവനന്തപുരത്തുനിന്ന് പുറപ്പെടും. രാത്രി 11.10-നു മംഗളൂരു ജങ്ഷനിലെത്തും. സമയത്തിൽ മാറ്റമില്ല. മംഗളൂരുവിൽനിന്ന് മുംബൈയിലേക്കുള്ള മത്സ്യഗന്ധ(12620) ഉച്ചയ്ക്ക് 12.50-ന് പുറപ്പെടും. നിലവിൽ ഉച്ചയ്ക്ക് 2.35 ആയിരുന്നു സമയം. തിരിച്ചുവരുന്ന വണ്ടി (12619) രാവിലെ 10.25-നു മംഗളൂരു സെൻട്രലിൽ എത്തും.

വണ്ടികളുടെ സമയം (ഷൊറണൂർ) പഴയത്, പുതിയത് എന്ന ക്രമത്തിൽ

*എറണാകുളം-നിസാമുദ്ദീൻ മംഗള (12617) 15.25 13.05 * നിസാമുദ്ദീൻ-എറണാകുളം മംഗള (12618) 7.20 9.00 * ലോകമാന്യതിലക് -തിരുവനന്തപുരം നേത്രാവതി (16345) 10.45 12.00 * തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി (16346) 16.30 16.30 *ഭാവ്നഗർ-കൊച്ചുവേളി( 19260) -തിങ്കൾ- 19.50 - 22.35 *ഓഖ-എറണാകുളം (16337)ചൊവ്വ, ഞായർ-19.50 - 22.35 *ബിക്കാനീർ-കൊച്ചുവേളി (16311)വ്യാഴം - 19.50 -22.35 *വരാവൽ-തിരുവനന്തപുരം( 16333)വെള്ളി- 19.50 -22.35 * പുണെ-എറണാകുളം (11097 )ശനി -4.55- 04.55

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP