Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എറണാകുളം-കൊല്ലം പാസഞ്ചറിന് ടിക്കറ്റ് കൊടുക്കുമ്പോൾ മൗനം മാത്രം; വണ്ടി കാത്തിരുന്നുവരാതായപ്പോൾ രണ്ടുദിവസം മുമ്പേ ക്യാൻസൽ ചെയ്‌തെന്ന് അറിയിപ്പ്; പരാതിപ്പെട്ടപ്പോൾ ടിക്കറ്റ് തന്നവരോട് പോയി ചോദിക്കാനെന്ന മറുപടിയും മോശം പെരുമാറ്റവുമെന്ന് യാത്രക്കാർ

എറണാകുളം-കൊല്ലം പാസഞ്ചറിന് ടിക്കറ്റ് കൊടുക്കുമ്പോൾ മൗനം മാത്രം; വണ്ടി കാത്തിരുന്നുവരാതായപ്പോൾ രണ്ടുദിവസം മുമ്പേ ക്യാൻസൽ ചെയ്‌തെന്ന് അറിയിപ്പ്; പരാതിപ്പെട്ടപ്പോൾ ടിക്കറ്റ് തന്നവരോട് പോയി ചോദിക്കാനെന്ന മറുപടിയും മോശം പെരുമാറ്റവുമെന്ന് യാത്രക്കാർ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ക്യാൻസൽ ചെയ്ത വണ്ടിക്ക് ടിക്കറ്റ് കൊടുത്ത് യാത്രക്കാരെ വലച്ച് റെയിൽവെ. ശനിയാഴ്ച വൈകിട്ട് 6.30 ന് ഉള്ള എറണാകുളം- കൊല്ലം പാസഞ്ചറിന് ടിക്കറ്റെടുത്ത യാത്രക്കാരാണ് റെയിൽവെയുടെ അനാസ്ഥ മൂലം വിഷമിച്ചത്. ടിക്കറ്റുമായി പ്ലാറ്റ് ഫാമിലിരുന്ന് വണ്ടി വരുന്ന സമയമായിട്ടും കാത്തിരുന്നെങ്കിലും ആരെയും കണ്ടില്ല. തുടർന്ന് എൻക്വയറിയിൽ പോയി അന്വേഷിച്ചപ്പോഴാണ് രണ്ടുദിവസം മുൻപ് വണ്ടി ക്യാൻസൽ ചെയ്തു എന്ന് അറിഞ്ഞത്. ടിക്കറ്റ് തന്നവരോടു പോയി ചോദിക്കാനെന്നും പറഞ്ഞ് മോശം പെരുമാറ്റവുമായിരുന്നു.

ടിക്കറ്റ് കൗണ്ടറിൽ ചെന്നപ്പോഴും മോശമായ പെരുമാറ്റമാണ് യാത്രക്കാരനുണ്ടായത്. പോയി സ്റ്റേഷൻ മാസ്റ്ററോട് പരാതിപ്പെട് എന്ന മറുപടിയാണ് കിട്ടിയത്. ഒടുവിൽ സ്റ്റേഷൻ മാസ്റ്ററോട് പറയുകയും അദ്ദേഹം കൗണ്ടറിൽ വിളിച്ച് ചോദിച്ചപ്പോൾ മെമു ട്രെയിൻ ഉണ്ടെന്ന് പറഞ്ഞു. എന്നാൽ എറണാകുളം - കൊല്ലം മെമു ട്രെയിനും കായംകുളത്ത് യാത്ര അവസാനിപ്പിക്കും. അവിടുന്ന് ബസ് മാർഗ്ഗം പോകാൻ സ്റ്റേഷൻ മാസ്റ്റർ യാത്രക്കാരനോട് പറയുകയായിരുന്നു. എന്നാൽ കൊല്ലം വരെയുള്ള ടിക്കറ്റു തന്നതെന്തിനാന്ന് ചോദിച്ചപ്പോ ടിക്കറ്റ് തിരിച്ച് കൗണ്ടറിൽ കൊടുത്ത് പൈസ തിരികെ വാങ്ങിച്ചു കൊണ്ട് പോ എന്നായിരുന്നു മറുപടി.ട്രെയിനുകൾ ക്യാൻസൽ ചെയ്തത് അറിയിക്കാത്തതിനേക്കാളേറെ ഉദ്യോഗസ്ഥരുടെ ധിക്കാരം നിറഞ്ഞ പെരുമാറ്റമാണ് യാത്രക്കാരെ വിഷമിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP