Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രധാന ആവശ്യം കൊച്ചി കേന്ദ്രമായി റെയിൽവേ സോൺ; ചെങ്ങന്നൂർ മുതൽ തിരുവനന്തപുരം വരെയുള്ള 126 കിലോമീറ്റർ അതിവേഗ തീവണ്ടിപ്പാതയും വേണം; റെയിൽവേയിലെ അവഗണ ഇല്ലാതാക്കാൻ വ്യക്തമായ നിർദ്ദേശങ്ങളുമായി പിണറായി സർക്കാർ

പ്രധാന ആവശ്യം കൊച്ചി കേന്ദ്രമായി റെയിൽവേ സോൺ; ചെങ്ങന്നൂർ മുതൽ തിരുവനന്തപുരം വരെയുള്ള 126 കിലോമീറ്റർ അതിവേഗ തീവണ്ടിപ്പാതയും വേണം; റെയിൽവേയിലെ അവഗണ ഇല്ലാതാക്കാൻ വ്യക്തമായ നിർദ്ദേശങ്ങളുമായി പിണറായി സർക്കാർ

തിരുവനന്തപുരം: കൊച്ചി കേന്ദ്രമായി കേരളത്തിന് റെയിൽവേ സോൺ ആവശ്യപ്പെടാൻ കേരളം തീരുമാനിച്ചു. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകൾ ഉൾപ്പെടുന്ന പെനിൻസുലാർ സോണായിരിക്കും മുന്നോട്ട് വയ്ക്കുക. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ജി. സുധാകരനും റെയിൽവേ ബോർഡ് ചെയർമാനുമായി നടത്തുന്ന ചർച്ചയിൽ ഈ ആവശ്യം ഉന്നയിക്കും. അനുകൂല തീരുമാനമാണ് പ്രതീക്ഷിക്കുന്നത്.

ചെങ്ങന്നൂർ മുതൽ തിരുവനന്തപുരം വരെയുള്ള 126 കിലോമീറ്റർ അതിവേഗ തീവണ്ടിപ്പാതയും ആവശ്യപ്പെടും. സബർബൻ തീവണ്ടിയുടെ മാതൃകയിലുള്ള തീവണ്ടിപ്പാതയാണ് ലക്ഷ്യമിടുന്നത്. തലശ്ശേരിമുതൽ മൈസൂരുവരെ റെയിൽലൈൻ, അങ്കമാലി- ശബരിപാത എന്നിവയുടെ പ്രവൃത്തികൾ വേഗത്തിലാക്കാനും ആവശ്യപ്പെടും. നേമം സാറ്റലൈറ്റ് സ്റ്റേഷൻ, കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ എന്നിവ വികസിപ്പിക്കണമെന്നും ആവശ്യപ്പെടും. ഫോർട്ട് കൊച്ചിയിലെ പഴയ റെയിൽവേസ്റ്റേഷൻ നവീകരിക്കുന്നതോടൊപ്പം വൈറ്റിലയിലെ റെയിൽവേ ഭൂമി ഏറ്റെടുത്ത് പുതിയ റെയിൽവേസ്റ്റേഷൻ നിർമ്മിക്കുന്ന പദ്ധതിയും അവതരിപ്പിക്കും.

അങ്കമാലി-നെടുമ്പാശ്ശേരി- ഇടപ്പള്ളി റെയിൽപ്പാത നിർമ്മിക്കണമെന്ന ആവശ്യവും മുന്നോട്ടുവെയ്ക്കും. യോഗത്തിൽ ചെന്നൈ സോണൽ മാനേജർ, പാലക്കാട്, തിരുവനന്തപുരം ഡിവിഷണൽ മാനേജർമാർ എന്നിവരും പങ്കെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP