Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കറുകുറ്റിയിൽ ട്രെയിൻ പാളം തെറ്റിയ സംഭവത്തിൽ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിച്ചു; തീരുമാനം ഉന്നത ഉദ്യോഗസ്ഥരുടെ പിഴവിനു കീഴ്ജീവനക്കാരെ ബലിയാടാക്കുന്നു എന്നതിൽ പ്രതിഷേധം ഉയർന്നതിനെ തുടർന്ന്

കറുകുറ്റിയിൽ ട്രെയിൻ പാളം തെറ്റിയ സംഭവത്തിൽ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിച്ചു; തീരുമാനം ഉന്നത ഉദ്യോഗസ്ഥരുടെ പിഴവിനു കീഴ്ജീവനക്കാരെ ബലിയാടാക്കുന്നു എന്നതിൽ പ്രതിഷേധം ഉയർന്നതിനെ തുടർന്ന്

കൊച്ചി: കറുകുറ്റിയിൽ ട്രെയിൻ പാളം തെറ്റിയ സംഭവത്തിൽ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ പിഴവിനു കീഴ്ജീവനക്കാരെ ബലിയാടാക്കുന്നുവെന്നു കാട്ടി പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് സസ്‌പെൻഷൻ പിൻവലിച്ചത്.

വിശദമായ തെളിവെടുപ്പിനുശേഷമാണ് ആലുവയിലെ പെർമനന്റ് വേ ഇൻസ്പെക്ടറായ ഉണ്ണികൃഷ്ണന്റെ സസ്പെൻഷൻ റദ്ദാക്കിയത്.
അങ്കമാലിയിലെ കറുകുറ്റിയിൽ പാളം തെറ്റിയ സംഭവത്തിന് കാരണം ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അറ്റകുറ്റപ്പണിയുടെ മേൽനോട്ട ചുമതലയുള്ള പെർമനന്റ് വേ ഇൻസ്പക്ടർ ഉണ്ണികൃഷ്ണനെ റെയിൽ ഡിവിഷണൽ എഞ്ചിനീയർ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്.

തകരാറിലായ പാളം വേണ്ട വിധത്തിൽ അറ്റകുറ്റപ്പണി നടത്താത്തതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. എന്നാൽ, പാളത്തിന് വിള്ളലുണ്ടെന്ന് ഉദ്യോഗസ്ഥർ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നുവെന്ന തെളിവിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ പിൻവലിച്ചത്.

റെയിൽവെയുടെ പരിശോധനയിൽ പാളത്തിന് വിള്ളൽ കണ്ടെത്തിയിരുന്നു. വിള്ളലുള്ള ഭാഗം മുറിച്ചു മാറ്റി വെൽഡ് ചെയ്തു പിടിപ്പിക്കുന്നതിന് പകരം സ്‌ക്രൂ ഉപയോഗിച്ച് മുറുക്കുക മാത്രമാണ് ചെയ്തത്. ട്രെയിൻ കടന്നുപോയപ്പോൾ വിള്ളൽ വലുതാകുകയും പാളം പൊട്ടിമാറുകയും ചെയ്തു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പാളങ്ങളുടെ അറ്റകുറ്റപ്പണികളുടെ മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥനെ റെയിൽവെ സസ്പെൻഡ് ചെയ്തത്.

എന്നാൽ, ഉന്നത ഉദ്യോഗസ്ഥരുടെ പിഴവുകൾ മറയ്ക്കാൻ കീഴ് ഉദ്യോഗസ്ഥരെ ബലിയാടുകളാക്കുകയാണ് എന്നാരോപിച്ച് ഉദ്യോഗസ്ഥർ നടത്തിയ പ്രതിഷേധം ശക്തമായതോടെയാണ് ഉദ്യോഗസ്ഥനെ തിരിച്ച് എടുത്തത്. വിശദമായ അന്വേഷണത്തിന് റെയിൽവെ ഉത്തരവിട്ടിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം.

ഞായറാഴ്ച പുലർച്ചെ 2.15നാണ് അങ്കമാലി കറുകുറ്റി സ്റ്റേഷനിൽ തിരുവനന്തപുരംമംഗലാപുരം എക്സ്പ്രസ് പാളം തെറ്റിയത്. പത്ത് കംപാർട്ടുമെന്റുകൾ പാളം തെറ്റിയതിനെ തുടർന്ന് താറുമാറായ കേരളത്തിലെ റെയിൽ ഗതാഗതം ഇനിയും പൂർണമായി പുനഃസ്ഥാപിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP