Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഹൈറേഞ്ചിൽ കനത്ത മഴ; ദുരിതക്കയത്തിൽ മുങ്ങി മലയോരം ആനച്ചാലിൽ ഉരുൾപൊട്ടി; കല്ലാറുകൂട്ടി അണക്കെട്ട് തുറന്ന് വിട്ടു

ഹൈറേഞ്ചിൽ കനത്ത മഴ; ദുരിതക്കയത്തിൽ മുങ്ങി മലയോരം ആനച്ചാലിൽ ഉരുൾപൊട്ടി; കല്ലാറുകൂട്ടി അണക്കെട്ട് തുറന്ന് വിട്ടു

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഹൈറേഞ്ച് മേഖലയിൽ ഉണ്ടായ കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. നിരവധി വീടുകൾ തകർന്നതിനൊപ്പം ലക്ഷങ്ങളുടെ കൃഷി നാശവുമുണ്ടായി.രാജകുമാരി,രാജാക്കാട് ബൈസൺവാലി പഞ്ചായത്തുകളിലാണ് ഏറെയും നാശനഷ്ടങ്ങൾ നേരിട്ടിട്ടുള്ളത്.ശക്തമായ കാറ്റും മഴയും ശമനമില്ലാതെ തുടരുന്നതിനാൽ മലയോരമേഖലയാകെ ഭീതിയിയുടെ നിറവിലാണ് നിമഷങ്ങൾ തള്ളിനീക്കുന്നത്. കനത്ത കാറ്റിലും മഴയിലും മലയോരമേഖലയിലെ നാശനഷ്ടങ്ങളുടെ കണക്കുകൾ വർദ്ധിക്കുകയാണ്.ഇന്ന് രാവിലെ ഉണ്ടായ ശക്തമായ കാറ്റിനെ തുടർന്ന് മുരിക്കുംതൊട്ടി പിച്ചാപ്പിള്ളിയിൽ ജോർജിന്റെ വീടിന് മുകളിലേക്ക് വന്മരം കടപുഴകി വീണു. ടീൻഷീറ്റുപയോഗിച്ച് മേഞ്ഞ മേൽക്കൂരയും ഭിത്തിയും തകർന്നു. വീടിനകത്തുണ്ടായിരുന്ന രണ്ട് കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ശബ്ദം കേട്ട് വീട്ടിൽ നിന്നും ഇറങ്ങിയോടി രക്ഷപെടുകയായിരുന്നു.

വീടിന്റെ അതിരിൽ നിന്നിരുന്ന ഗ്രാന്റ്റിസ് മരമാണ് കടപുഴകി വീണത്.മരച്ചില്ലകൾ വെട്ടിമാറ്റാൻ സമീപവാസികൾ ശ്രമിച്ചെങ്കിലും വൻ മരമായിതിനാൽ പരാജയപ്പെടുകയായിരുന്നു തുടർന്നാണ് അടിമാലിയിൽ നിന്നും ഫയർഫോഴ്‌സ് എത്തി മരം മുറിച്ച് നീക്കിയത്.ഏകദേശം രണ്ടു ലക്ഷം രൂപയിലധികം നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.വീടിന് സമീപത്തായി അപകട ഭീക്ഷണി ഉയർത്തി നിരവധി മരങ്ങളാണ് ഉള്ളത്. എന്നാൽ മരങ്ങൾ മുറിക്കുന്നതിന് അനുമതിയില്ലാത്തതിനാൽ ദുരന്തഭീക്ഷണിയിലാണ് കുടുംമ്പം ദൈനംദിന ജീവിതം തള്ളിനീക്കുന്നത്.പഞ്ചായത്ത് വില്ലേജ് പൊലീസ് അധികൃതർ സ്ഥലത്ത് എത്തി മേൽനടപ്പികൾ സ്വികരിച്ചു. രാജകുമാരി നോർത്ത് കാവുമറ്റത്തിൽ ഏലിയാസിന്റെ വീടിന്റെ മേൽക്കൂര കാറ്റെടുടുത്തു.രാവിലെ ഉണ്ടായ ശക്തമായ കാറ്റിനെ തുടർന്ന് ഓട് മേഞ്ഞ മേൽക്കൂര പൂർണമായും തകർന്നു.

വീടിനകത്തു കിടന്ന് ഉറങ്ങിയിരുന്ന ഏലിയാസിന്റെ തലയിൽ ഓട് പതിച്ച് ആഴത്തിൽ മുറിവേറ്റു. ഇദ്ദേഹത്തെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഏലിയാസിന്റെ ഭാര്യ ഏലിയാമ്മയും മകൻ സന്തോഷും വീടിന് പുറത്തിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. വീട്ടുപകരണങ്ങൾ പൂർണമായും നശിച്ചു.പഴക്കം ചെന്ന മേൽക്കൂരയാണ് അപകടത്തിന് കാരണമായത്. മേൽക്കൂര തകർന്നതിനെ തുടർന്ന് രേഖകളും സർട്ടിഫിക്കറ്റുകളും ഭക്ഷണ സാധനങ്ങളും ഉപകരണങ്ങളുമെല്ലാം നശിച്ചു. കയറി കിടക്കുവാൻ മറ്റൊരിടമില്ലാതെ വിഷമിക്കുകയാണ് ഈ കുടുംബം. ബന്ധപ്പെട്ട അധികൃതർ സ്ഥലത്ത് എത്തി മേൽനടപടികൾ സ്വികരിച്ചു.രാജകുമാരി ഗ്രാമപഞ്ചായത്ത് നിവാസികൾ ജാഗ്രതപാലിക്കണമെന്നു പഞ്ചായത്ത് പ്രസിഡന്റ് പി.റ്റി.എൽദോ ആവശ്യപ്പെട്ടു.

ശാന്തമ്പാറ പൊലീസ് സ്റ്റേഷന് സമീപത്തെ ജീവനക്കാരുടെ ക്വാർട്ടേഴ്‌സിന് മുകളിലേക്ക് കാട്ടുമരം ഒടിഞ്ഞുവീണു.സമീപത്തായി നിന്നിരുന്ന വൻ മരം കേടുബാധയെ തുടർന്ന് വട്ടം ഒടിഞ്ഞു ക്വാർട്ടേഴ്‌സിന് മുകളിലേക്ക് പതിക്കുകയായിരുന്നു എസ്‌ഐ. രാധാകൃഷ്ണനും കുടുംബവും താമസിക്കുന്ന ക്വാർട്ടേഴ്‌സിന് മുകളിലേക്കാണ് മരം പതിച്ചത്.എസ്‌ഐയും കുടുംബവും നാട്ടിൽ പോയിരുന്നതിനാൽ വൻ അപകടം ഒഴിവായി. കോൺക്രീറ്റ് മേൽക്കൂരയ്ക്കും ഭിത്തിക്കും വിള്ളൽ സംഭവിച്ചു.കൂടാതെ എസ്‌ഐ. വിനോദ് കുമാർ താമസിക്കുന്ന ക്വാർട്ടേഴ്‌സിന്റെ മേൽക്കൂരയിലേക്കും പൊലീസ് സ്റ്റേഷന് മുകളിലേക്കും ചാഞ്ഞുനിൽക്കുന്ന മരങ്ങൾ വൻ അപകട ഭീക്ഷണിയാണ് ഉയർത്തുന്നത്. അപകടഭീഷണിയുയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റുവാൻ വനം വകുപ്പ് അനുമധി നൽകാത്തതിനാൽ ഭീതിയിലാണ് പൊലീസ് ഉദ്യോഹസ്ഥർ ക്വാർട്ടേഴ്‌സുകളിൽ കഴിയുന്നത്.ശക്തമായ മഴ രാജാക്കാട് മേഖലയിലും വ്യാപാക നാശനഷ്ടം സൃഷ്ടിച്ചിട്ടുണ്ട്.

കല്ലാർകൂട്ടി ഡാംതുറന്നു

കനത്ത മഴയിൽ ജലവിതാനം ഉയർന്നതിനെ തുടർന്ന് കല്ലാർകുട്ടി അണക്കൊട്ടിന്റെ ഷട്ടറുകൾ ഉയർത്തി. അഞ്ചു ഷട്ടറുകളാണ് അണക്കെട്ടിനുള്ളത് .ഇതിൽ മുന്നെണ്ണമാണ് ഇന്ന് രണ്ടു മണിയോടെ ഉയർത്തിയത്.നാലുമണിയോടെ ഷട്ടറുകൾ ഉയർത്താനാണ് വൈദ്യുത ബോർഡ് അധീകൃതർ തിരുമാനിച്ചിരുന്നതെങ്കിലും 12 മണിയോടെ വൃഷ്ടി പ്രദേശത്ത് പെയ്ത കനത്ത മഴ ജലവിതാനം പരിധിക്കപ്പുറത്തേയ്ക്ക് ഉയരാൻ കാരണമായി.

ഇവിടെ നിന്നുള്ള വെള്ളം ഉപയോഗപ്പെടുത്തിയാണ് നേര്യമംഗലം പവ്വർ ഹൗസിൽ വൈദ്യുതി ഉൾപ്പാദിപ്പിക്കുന്നത് 17.5 മെഗാവാട്ടിന്റ് മുന്ന് ജനറേറ്റുകളും 25 മെഗാവാട്ട് ശേഷിയുള്ള ഒരു ജനറേറ്ററുമാണ് നേര്യമംഗലത്തുള്ളത്. എക്കൽ മണ്ണും മണലും അടിഞ്ഞുകിടി കിടക്കുന്നതിനാൽ അണക്കെട്ടിന്റെ സംഭരണശേഷി വർഷം തോറും കുറയുന്നതായി അധികൃതർ നേരത്തെ സ്ഥിരീകരിച്ചിരുന്നു

ഉരുൾപൊട്ടി,റിസോർട്ടിലെ ആളുകളെ മാറ്റിപ്പാർപ്പിച്ചു

ആനച്ചാൽ ഈട്ടി സിറ്റിയിൽ മലമുകളിൽ നിന്നും ഉരുൾപൊട്ടി വൻ നാശ നഷ്ടം. ഏക്കറ് കണക്കിന് കൃഷിയിടം ഒലിച്ചുപോയി. മൂന്ന് വീടുകളിൽ മണ്ണും കല്ലും ഒഴുകിയെത്തി. പ്രദേശത്തുനിന്ന് ആളുകളെ മാറ്റി പാർപ്പിക്കുന്നതിന് അധിതൃതർ നീക്കം തുടങ്ങി. ഉരുൾപൊട്ടലിനെ തുടർന്ന് അപകടാവസ്ഥയിലായ റിസോർട്ടിന് സബ്കളക്ടർ സ്റ്റോപ് മെമോ നൽകി..

ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയാണ് ആനച്ചാൽ ഈട്ടിസിറ്റിയിക്ക് സമീപം വൻ ഉരുൾപൊട്ടൽ ഉണ്ടായത്. ഇവിടെ പ്രവർത്തിക്കുന്ന എഡ്ജ് റിസോർട്ടിന്റെ പുറകുവശത്തുനിന്നുമാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഉരുൾപൊട്ടി വെള്ളവും ചെളിലും കല്ലും ആഡിറ്റ് ഭാഗത്തേയ്ക്ക് പതിക്കുകയായിരുന്നു. സമീപത്തായിട്ടുണ്ടായിരുന്ന മൂന്ന് വീടുകളിലേയ്ക്ക് മണ്ണും ചെളിലും കല്ലുകളും പതിച്ചു. ആർക്കും പരിക്കുകളില്ല.

നിലവിൽ ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ പ്രദേശത്തെ അമ്പതോളം വീടുകൾ അപകട ഭീഷിണിയിലാണ്. ഇവരെ മാറ്റി പാർപ്പിക്കുന്നതിന് അധികൃതർ നടപടി ആരംഭിച്ചിട്ടുണ്ട് സംഭവ സ്ഥലത്തെത്തിയ ദേവികുളം സബ് കളക്ടർ പ്രേംകുമാർ അപകടാവസ്ഥയിലായിരിക്കുന്ന റിസോർട്ടിന്റെ പ്രവർത്തനം നിർത്തിവയ്ക്കുവാൻ നോട്ടീസ് നൽകി. മാത്രവുമല്ല പ്രദേശത്തെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കുവാൻ സബ്കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. അപകടാവസ്ഥയിലായിരിക്കുന്ന വീടുകളിലെ ആളുകളെ മാറ്റി പാർപ്പിക്കുന്നതിനും അടിയന്തിര സഹായം എത്തിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് തുളസിഭായി കൃഷ്ണൻ ആവശ്യപ്പെട്ടു.

മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശത്ത് റിസോർട്ട് നിർമ്മിക്കുന്നതിനെതിരേ നാട്ടുകാർ മുമ്പ് ജില്ലാ കളക്ടർക്ക് വരെ പരാതി നൽകിയിരുന്നതായും പറയുന്നു. എന്നാൽ അധികൃതർ വേണ്ട നടപടി സ്വീകരിച്ചില്ലെന്നും ആക്ഷപമുയരുന്നുണ്ട്.. ഉരുൾ പൊട്ടൽ ഉണ്ടായിട്ടും റിസോർട്ടിൽ നിന്നും ആളുകളെ മാറ്റുന്നതിന് ഉടമ തയ്യാറായിരുന്നില്ല. തുടർന്ന് നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് സബ്കളക്ടറെത്തി റിസോർട്ടിൽ നിന്നുള്ള ആളുകളെ ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചത്. മഴ ശക്തമായി തുടർന്നാൽ ഇനിയും വലിയ രീതിയിലുള്ള ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP