Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഴ അതിശക്തം; ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി നൽകിയത് തിരുവനന്തപുരത്തും എറണാകുളത്തും ആലപ്പുഴയിലും പത്തനംതിട്ടയിലും തൃശൂരിലും കൊല്ലത്തും

മഴ അതിശക്തം; ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി നൽകിയത് തിരുവനന്തപുരത്തും എറണാകുളത്തും ആലപ്പുഴയിലും പത്തനംതിട്ടയിലും തൃശൂരിലും കൊല്ലത്തും

സ്വന്തം ലേഖകൻ

കൊച്ചി: കനത്ത മഴ തുടരുന്നതിനാൽ സംസ്ഥാനത്ത് തിരുവനന്തപുരം , എറണാകുളം, ആലപ്പുഴ, പത്തനംത്തിട്ട, തൃശൂർ കൊല്ലം ജില്ലകളിൽ അവധി പ്രഖ്യാപിച്ചു.

ഇന്ത്യൻ കാലാവസ്ഥ വകുപ്പ് ഇന്നും നാളെയും കനത്ത മഴ സംബന്ധിച്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രഫഷണൽ കോളേജ് ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

എറണാകുളം ജില്ലയിലെ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ സ്‌കൂകളുകൾ കേന്ദ്രീയ വിദ്യാലായം , അങ്കണവാടികൾ എന്നിവക്ക് അവധി ബാധകമാണ്. കൊല്ലത്തുകൊട്ടാരക്കര താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾക്ക് ഉൾപ്പെടെ അവധി പ്രഖ്യാപിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP