Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അന്തർ സംസ്ഥാന പാതയായ നാടുകാണി ചുരത്തിൽ മരങ്ങൾ വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു; മലയോര മേഖലയിലെ കനത്തമഴയിൽ ചാലിയാറിലും പോഷക നദികളിലും ജല നിരപ്പ് ഉയർന്നു; മലബാറിൽ പ്രളയ ഭീതി

അന്തർ സംസ്ഥാന പാതയായ നാടുകാണി ചുരത്തിൽ മരങ്ങൾ വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു; മലയോര മേഖലയിലെ കനത്തമഴയിൽ ചാലിയാറിലും പോഷക നദികളിലും ജല നിരപ്പ് ഉയർന്നു; മലബാറിൽ പ്രളയ ഭീതി

സ്വന്തം ലേഖകൻ

മലപ്പുറം: അന്തർ സംസ്ഥാന പാതയായ നാടുകാണി ചുരത്തിൽ മരങ്ങൾ വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. പച്ചക്കറികളടക്കം എത്തിച്ച നൂറോളം വാഹനങ്ങളാണ് കുടുങ്ങിയത്. പിന്നീട് മരങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. കനത്ത മഴയിലായിരുന്നു മരങ്ങൾ വീണത്.

ഇന്ന് പുലർച്ചെ പെയ്ത മഴയെ തുടർന്ന് വന്മരങ്ങൾ ഉൾപ്പെടെ കടപുഴകി വീഴുകയായിരുന്നു. ചുരംപാതയിലെ തേൻപാറ, പോത്തുംകുഴി എന്നീ സ്ഥലങ്ങളിലായിരുന്നു വലിയ മരങ്ങൾ കടപുഴകി വീണ് ഗതാഗത തടസം നേരിട്ടത്. അഗ്‌നിശമന സേന എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

പച്ചക്കറി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുമായി എത്തിയ നൂറോളം വാഹനങ്ങൾ വഴിയിൽ കുടുങ്ങുകയായിരുന്നു. മലയോര മേഖലയിലെ കനത്തമഴയിൽ ചാലിയാറിലും പോഷക നദികളിലും ജല നിരപ്പ് ഉയർന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP