Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ന് പെയ്തത് കാലവർഷമല്ല; ഇടവപാതിയെത്താൻ ഇനിയും രണ്ട് ദിനം വേണം; മഴ കുറയാൻ സാധ്യതയെന്ന് പ്രവചനം

തിരുവനന്തപുരം: കേരളത്തിൽ കാലവർഷമത്തൊൻ(ഇടവപാതി) ജൂൺ മൂന്നെങ്കിലും ആവുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. നേരത്തേ മെയ്‌ 30ന് തെക്കുപടിഞ്ഞാറൻ കാലവർഷം എത്തുമെന്നായിരുന്നു ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രഖ്യാപിച്ചിരുന്നത്.

വെള്ളിയാഴ്ചയോടെ മാലദ്വീപിന്റെ മുഴുവൻ ഭാഗങ്ങളിലും ശ്രീലങ്കയുടെ പകുതി പ്രദേശത്തും കാലവർഷം എത്തിയിട്ടുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കുന്നുണ്ട്. ഇത് കാലവർഷമല്ലെന്നും വേനൽമഴയുടെ ഭാഗമാണെന്നും ശാസ്ത്രജ്ഞർ അറിയിച്ചു. സംസ്ഥാനത്തുടനീളം ഇന്നും വ്യാപക മഴ പെയ്തിരുന്നു. ഇത് വേനൽ മഴയെന്നാണ് വിശദീകരണം

കാറ്റിന്റെ സമ്മർദ്ദവും വേഗതയും കാലവർഷത്തെ ഇന്ത്യൻ വൻകരയിലേക്ക് എത്തിക്കുന്നതിന് അനുകൂലമായിട്ടില്ലെന്നും ഇതാണ് കാലവർഷം വൈകിപ്പിക്കുന്നതെന്നും ഐ.എം.ഡി വ്യക്തമാക്കി. ഇടവപ്പാതിക്ക് അനുകൂലമായ സാഹചര്യം കേരള തീരത്ത് രൂപപ്പെട്ടുവരുന്നതേയുള്ളൂ. നേരത്തെ, കാലവർഷം മെയ് 30ന് എത്തുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. മാലദ്വീപ്, ശ്രീലങ്ക, ആൻഡമാൻ മേഖലയിൽ മൺസൂൺ തുടങ്ങിയെങ്കിലും കേരളത്തിലേക്ക് എത്തിയിട്ടില്ല. അതേസമയം, വേനൽമഴ പലയിടത്തും തുടരുകയാണ്.

മെയ് 30ന് തെക്കുപടിഞ്ഞാറൻ കാലവർഷം എത്തുമെന്നായിരുന്നു ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രഖ്യാപിച്ചിരുന്നത്. പ്രവചിക്കുന്ന ദിവസത്തിന് നാലുദിവസം മുമ്പോ നാല് ദിവസം കഴിഞ്ഞോ മഴ എത്തിയാലും പ്രവചനം ശരിയായതായി കണക്കാക്കും. കാലർഷം ഇത്തവണ കുറയുമെന്നാണ് മറ്റൊരു വിലയിരുത്തൽ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP