Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തുലാവർഷമെത്തി; ബുധാനാഴ്ച വരെ പരക്കെ മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; വരൾച്ചാപേടി തൽക്കാലം അകലുന്നു

തുലാവർഷമെത്തി; ബുധാനാഴ്ച വരെ പരക്കെ മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; വരൾച്ചാപേടി തൽക്കാലം അകലുന്നു

തിരുവനന്തപുരം: കേരളത്തിൽ തുലാവർഷമെത്തി. ഇതോടെ കേരളത്തിൽ പലയിടങ്ങളിലും ഞായറാഴ്ച കനത്ത മഴ പെയ്തു. നവംബർ രണ്ടുവരെ ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഏഴുസെന്റിമീറ്റർ മുതൽ 11 സെന്റിമീറ്റർ വരെ പലയിടങ്ങളിലും മഴ ലഭിച്ചേക്കാം.

വരൾച്ച ഭയന്ന കർഷകർക്ക് മഴ ആശ്വാസമാണ്. ഞായറാഴ്ച തമിഴ്‌നാട്ടിലും ആന്ധ്രാതീരത്തും തുലാവർഷമെത്തിയതായി കാലാവസ്ഥാ നിരീക്ഷണവകുപ്പ് സ്ഥിരീകരിച്ചു. കേരളത്തിലെത്തിയതായുള്ള ഔദ്യോഗിക സ്ഥിരീകരണം തിങ്കളാഴ്ചയുണ്ടാകും.തുലാവർഷം സാധാരണതോതിൽ ലഭിക്കുമെന്നാണ് പ്രതീക്ഷയെങ്കിലും കേരളത്തിൽ കുറവായിരിക്കുമെന്നാണ് സൂചന.

തെക്കുപടിഞ്ഞാറൻ കാലവർഷം (എടവപ്പാതി) രാജ്യത്ത് സാധാരണതോതിൽ ലഭിച്ചപ്പോൾ കേരളത്തിൽ 34 ശതമാനം കുറവുണ്ടായി. രാജ്യത്ത് പ്രതീക്ഷിച്ചതിലും ഏറ്റവും കുറവ് എടവപ്പാതി ലഭിച്ചത് കേരളത്തിലാണ്. തുലാവർഷവും പ്രതീക്ഷിച്ചതോതിൽ ലഭിച്ചില്ലെങ്കിൽ സ്ഥിതി രൂക്ഷമാകുമെന്നാണ് വിലിയിരുത്തൽ. വടക്കൻ കേരളത്തിൽ കിണറുകൾ പോലും വറ്റി വരണ്ടിരുന്നു. അതുകൊണ്ടാണ് തുലാവർഷം മലയാളിക്ക് പ്രതീക്ഷയാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP