Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദേശീയ സമുദ്ര വിവരകേന്ദ്രം 'ഓഖി'യെ കുറിച്ച് അറിയിച്ചത് രണ്ട് ദിവസം മുമ്പ്; ചുഴലിക്കാറ്റ് വരുന്നത് വരെ റിപ്പോർട്ടിന് പുറത്ത് അടയിരുന്ന് ദേശീയ ദുരന്ത നിവാരണ അഥോറിറ്റിയും; ദുരിതം ഇരട്ടിച്ചത് ലാഘവത്തോടെ കാര്യങ്ങളെടുത്തത് തന്നെ; മുന്നറിയിപ്പ് നൽകുന്നതിൽ കേന്ദ്ര ഏജൻസി വരുത്തിയത് വൻ വീഴ്ച

ദേശീയ സമുദ്ര വിവരകേന്ദ്രം 'ഓഖി'യെ കുറിച്ച് അറിയിച്ചത് രണ്ട് ദിവസം മുമ്പ്; ചുഴലിക്കാറ്റ് വരുന്നത് വരെ റിപ്പോർട്ടിന് പുറത്ത് അടയിരുന്ന് ദേശീയ ദുരന്ത നിവാരണ അഥോറിറ്റിയും; ദുരിതം ഇരട്ടിച്ചത് ലാഘവത്തോടെ കാര്യങ്ങളെടുത്തത് തന്നെ; മുന്നറിയിപ്പ് നൽകുന്നതിൽ കേന്ദ്ര ഏജൻസി വരുത്തിയത് വൻ വീഴ്ച

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ വരവ് നേരത്തെ അറിഞ്ഞുവെങ്കിലും പുറത്തു പറയാതെ ദേശീയ ദുരന്ത നിവാരണ അഥോറിറ്റി. ഇതാണ് കേരളത്തിൽ മുന്നൊരുക്കങ്ങൾ അസാധ്യമാക്കിയത്. ചുഴലിക്കാറ്റിന്റെ കാര്യം സർക്കാരും അറിഞ്ഞില്ല. മഴ പെയ്യുമെന്ന സൂചന മാത്രമാണ് ദുരന്ത നിവാരണ അഥോറിറ്റി കൊടുത്തത്. ഇതുകൊണ്ട് തന്നെ ലാഘവത്തോടെ കാര്യങ്ങളെടുത്തു. ഇന്നലെ മഴ കനത്ത ശേഷമാണ് ചുഴലിയുടെ കാര്യം മുഖ്യമന്ത്രിയുടെ ഓഫീസ് അറിയുന്നത്.

അതുകൊണ്ട് തന്നെ മുന്നറിയിപ്പ് നൽകുന്നതിൽ ദേശീയ ദുരന്ത നിവാരണ അഥോറിറ്റിക്കു ഗുരുതര വീഴ്ച ഉണ്ടായെന്ന് തന്നെയാണ് വിലയിരുത്തൽ. ഓഖിയുടെ വരവ് സംബന്ധിച്ച ദേശീയ സമുദ്ര വിവര കേന്ദ്രത്തിന്റെ ജാഗ്രനിർദ്ദേശം ദുരന്ത നിവാരണ അഥോറിറ്റി അവഗണിക്കുകയായിരുന്നു. ഫാക്സ് വഴി ദുരന്ത അഥോറിറ്റിക്കു നൽകിയ സന്ദേശം ദേശീയ ദുരന്ത നിവാരണ കേന്ദ്രത്തിനു ലഭിച്ചിരുന്നുവെങ്കിലും ഫിഷറിസിനോ, പൊലീസിനോ ഈ വിവരം അഥോറിറ്റി കൈമാറിയില്ല. റവന്യൂ മന്ത്രിയെയടക്കം വിവരമറിയിക്കുന്നത് ഇന്നലെ രാവിലെ പതിനെന്നോടെ മാത്രമായിരുന്നു.

ചുഴലിക്കാറ്റ് വരുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകാത്തതിനെ ചൊല്ലി വിവാദം ഉയരുന്നതിനിടെയാണ് ഗുരുതര വീഴ്ച പുറത്ത് വന്നിരിക്കുന്നത്. നേരത്തെ മുന്നറിയിപ്പ് പ്രായോഗികമല്ലെന്നായിരുന്നു വിദഗ്ധരുടെ വിശദീകരണം. കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ് മാത്രമാണ് ലഭിച്ചത്. അതുകൊണ്ട് കൂടിയാണ് ചുഴലി മുന്നിൽ കണ്ട് സ്‌കൂളുകൾക്ക് പോലും അവധി നൽകാൻ സർക്കാരിനായില്ല. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സ്‌കൂളുകൾക്ക് അവധി കൊടുത്തത്.

ബംഗാളികൾക്ക് ''ഓഖി'' എന്നാൽ കണ്ണെന്നാണ് അർഥം. 36 മണിക്കൂറുകളായി ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരപ്രദേശങ്ങളിൽ കനത്ത നാശം വിതച്ച് ശക്തമായ മഴയും കാറ്റുമായി തകർക്കുന്ന കാറ്റിന് 'ഓഖി' എന്ന പേര് വന്നിരിക്കുന്നത് ബംഗ്ളാദേശിൽ നിന്നും. ബംഗ്ലാദേശാണു ചുഴലിക്കാറ്റിന് ഈ പേര് നൽകിയത്. ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപം കൊള്ളുന്ന കാറ്റുകൾക്ക് പേര് നൽകുന്നത് ഈ മേഖലയിലെ രാജ്യങ്ങളാണ്. ഈ കാറ്റിന് വളരെ നേരത്തെ തന്നെ പേരുമിട്ടിരുന്നു. തിരുവനന്തപുരത്തു നിന്നും 120 കിലോമീറ്റർ തെക്കു മാറി കന്യാകുമാരിക്കു സമീപം ഇന്ത്യൻ മഹാസമുദ്രത്തിലാണ് ന്യൂനമർദത്തിന്റെ ഫലമായി ഓഖി രൂപംകൊണ്ടത്. ഇതെല്ലാം ദേശീയ ദുരന്ത നിവാരണ അഥോറിറ്റിക്ക് അറിയമായിരുന്നു. എന്നാൽ സംസ്ഥാന സർക്കാരിനെ അറിയിക്കുന്നതിൽ വലിയ വീഴ്ച വരുത്തുകയും ചെയ്തു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും തമിഴ്‌നാട്ടിലെ കന്യാകുമാരി, തൂത്തുക്കുടി, തിരുനൽവേലി ജില്ലകളിലും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂനമർദ്ദം ചുഴലിക്കാറ്റായി പരിണമിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ ശ്രീലങ്കയുടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം വ്യാഴാഴ്ചയോടെ ശക്തി പ്രാപിച്ച് പടിഞ്ഞാറേയ്ക്ക് നീങ്ങുകയായിരുന്നു. ഇപ്പോൾ മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗത്തിൽ ആണ് കാറ്റ് വീശുന്നത്. അടുത്ത മണിക്കൂറുകളിലും, ദിവസങ്ങളിലും കാറ്റിന് വേഗതയ്യാർജ്ജിക്കുമെന്നാണ് പ്രവചനം.

ഓഖി ശ്രീലങ്കയുടെ പടിഞ്ഞാറു ഭാഗത്തേക്കു കാറ്റ് നീങ്ങുമെന്നായിരുന്നു ഇന്നലെ രാവിലെ വരെയുള്ള നിഗമനം. എന്നാൽ പിന്നീട് വടക്കൻ ദിശയിലേയ്ക്കു മാറുകയായിരുന്നു. തെക്ക് 120 കിലോമീറ്റർ അകലെയെത്തിയതോടെയാണ് ന്യൂനമർദ്ദം ശക്തി പ്രാപിച്ചത്. തുടർന്നാണ് മഴയും, ഓഖി ചുഴലിക്കാറ്റിന്റെ സാന്നിധ്യവും സ്ഥിരീകരിച്ചതെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. ലോക കാലാവസ്ഥാ സംഘടനയും (ഡബ്‌ള്യൂ എം ഓ) യുഎന്നിന്റെ എക്കണോമിക് ആൻഡ് സോഷ്യൽ കമ്മീഷൻ ഫോർ ഏഷ്യ ആൻഡ് ദി പസഫിക്കും (എസ്‌കാപ്പ്) ചേർന്ന് 2000 മുതലാണ് ചുഴലിക്കൊടുങ്കാറ്റിന് പേരിടുന്ന സംവിധാനം തുടങ്ങിയത്.

ഓഖിക്കു പേരിടാനുള്ള അവസരം ബംഗ്ലാദേശിനാണ് ലഭിച്ചത്. ഇനി വരാനുള്ള കാറ്റിന് പേരിട്ടിരിക്കുന്നത് ഇന്ത്യയാണ്- സാഗർ. ചുഴലിക്കാറ്റ് സംബന്ധിച്ച ആശയവിനിമയത്തിനാണ് പേരുകൾ ഉപയോഗിക്കുന്നത്. കാലാവസ്ഥാ നിരീക്ഷകർ തമ്മിലുള്ള ആശയവിനിമയവും മുന്നറിയിപ്പുകളും പ്രവചനങ്ങളും നിരീക്ഷണങ്ങളും എല്ലാം സാധ്യമാക്കുന്നതിന് വേണ്ടിയാണ് കാറ്റുകൾക്ക് പേരിടുന്ന പതിവ് തുടങ്ങിയത്. ലോകത്തുടനീളമായി 9 മേഖലകളായിട്ടാണ് ചുഴലിക്കാറ്റുകൾക്ക് പേരിടുന്നത്. വടക്കൻ അറ്റ്ലാന്റിക്, കിഴക്കൻ നോർത്ത് പസഫിക്, സെൻട്രൽ നോർത്ത് പസഫിക്, പടിഞ്ഞാറൻ നോർത്ത് പസഫിക്, വടക്കൻ ഇന്ത്യൻ മഹാസമുദ്രം, തെക്കുപടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രം, ഓസ്ട്രേലിയൻ, തെക്കൻ പസഫിക്, തെക്കൻ അറ്റ്ലാന്റിക് എന്നിവയാണ് അവ.

വടക്കൻ ഇന്ത്യൻ മഹാസമുദ്രവുമായി ബന്ധപ്പെട്ട ചുഴലിക്കാറ്റുകളിൽ ആദ്യം പേര് നൽകിയത് ബംഗ്ളാദേശാണ്. 2004 ൽ ഒനീൽ എന്നായിരുന്നു പേര്. ഇതുവരെ ഈ മേഖലയിൽ നിന്നും പേരിടാൻ അവകാശമുള്ള ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, തായ്ലാൻഡ്, മ്യാന്മർ, മാലദ്വീപ്, ഒമാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ ചേർന്ന് എട്ട് പേരുകൾ നൽകിയിട്ടുണ്ട്. 64 പേരുകളുടെ പട്ടികയിൽ നിന്നുമാണ് എട്ട് പേരുകൾ സാധ്യമായത്. ഇപ്പോൾ പേര് നല്കിയിട്ടുള്ളത് ബംഗ്ളാദേശാണ്. കഴിഞ്ഞ ചുഴലിക്കാറ്റ് മോറയായിരുന്നു. വടക്ക് കിഴക്കൻ ഇന്ത്യയിൽ ആഞ്ഞുവീശിയ ഈ കാറ്റിന്റെ നാമം വന്നത് തായ്ലന്റിൽ നിന്നായിരുന്നു. കടൽ നക്ഷത്രം എന്നർത്ഥം വരുന്ന ഒരു തരം ഭാഗ്യക്കല്ലിന്റെ പേരായിരുന്നു ഇത്. ഇന്ത്യയ്ക്കാണ് അടുത്ത കാറ്റിന് പേരിടാൻ അർഹത. സാഗർ എന്നാണ് അടുത്ത കൊടുങ്കാറ്റിന് ഇന്ത്യയിട്ടിരിക്കുന്ന പേര്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP