Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്‌കൂൾ അവധി: സർവ്വത്ര ആശയക്കുഴപ്പം; ജില്ലയിലെ മുഴുവൻ സ്ഥാപനങ്ങൾക്കും അവധിയെന്ന് പ്രമുഖ പത്രത്തിൽ വാർത്ത: ഫേസ് ബുക്ക് പോസ്റ്റ് പോലും പിൻവലിച്ച് ജില്ലാ കലക്ടർ

സ്‌കൂൾ അവധി: സർവ്വത്ര ആശയക്കുഴപ്പം; ജില്ലയിലെ മുഴുവൻ സ്ഥാപനങ്ങൾക്കും അവധിയെന്ന് പ്രമുഖ പത്രത്തിൽ വാർത്ത: ഫേസ് ബുക്ക് പോസ്റ്റ് പോലും പിൻവലിച്ച് ജില്ലാ കലക്ടർ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്; ജില്ലയിലെ മലയോര മേഖലയിൽ ഇന്നലെ അർധരാത്രിയോടെ മഴ ശക്തമായതിനെ തുടർന്ന് സ്‌കൂളുകൾക്ക് പ്രഖ്യാപിച്ച അവധിയിൽ സർവ്വത്ര ആശയക്കുഴപ്പം. ഏഴ് സബ് ജില്ലകൾക്കായിരുന്നു കലക്ടർ അവധി പ്രഖ്യാപിച്ചത്. എന്നാൽ അവധി ജില്ലയിൽ മൊത്തമാണെന്ന തരത്തിൽ പ്രമുഖ പത്രത്തിൽ വാർത്തവന്നു. ഇതോടെ ജില്ലയിൽ ഭൂരിഭാഗം കുട്ടികളും ഇന്നലെ സ്‌കൂളുകളിലെത്തിയില്ല.

ഇന്ന് രാവിലെ കലക്ടർ ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടില്ലെന്നും നാദാപുരം, കുന്നുമ്മൽ, പേരാമ്പ്ര, ബാലുശ്ശേരി, താമരശ്ശേരി, കുന്നമംഗലം, മുക്കം എന്നീ സബ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമാണ് അവധിയുള്ളതെന്നും ഫേസ് ബുക്കിൽ പോസ്റ്റിട്ടിരുന്നു.

എന്നാൽ പ്രമുഖ പത്രത്തിൽ വന്ന വാർത്ത വിശ്വസിക്കാനാണ് തങ്ങൾക്കിഷ്ടമെന്നും ജില്ലയ്ക്ക് മൊത്തം അവധിയാണെന്നാണ് തങ്ങൾ കരുതുന്നതെന്നും പറഞ്ഞുകൊണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ ഇതിന് മറുപടിയും നൽകി. കുറച്ചു കഴിഞ്ഞപ്പോൾ കലക്ടർ താനിട്ട പോസ്റ്റ് പിൻവലിക്കുകയായിരുന്നു. തെറ്റായ വാർത്ത നൽകിയ മാധ്യമത്തെ സഹായിക്കാൻ വേണ്ടിയാണ് കലക്ടർ പോസ്റ്റ് പിൻവലിച്ചതെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്.

ഇതിനിടെ സമൂഹമാധ്യമങ്ങളാണ് ആശയക്കുഴപ്പുമുണ്ടാക്കിയതെന്ന് ഡി ഡി ഇ ഇ.കെ സുരേഷ് കുമാർ വ്യക്തമാക്കി. ഏഴ് സബ് ജില്ലകളിൽ പ്രഖ്യാപിച്ച അവധി ജില്ലയിൽ മൊത്തമാണെന്ന വ്യാജ പ്രചരണമാണ് സമൂഹ മാധ്യമങ്ങളിലൂടെ ഉണ്ടായത്. രാത്രി പന്ത്രണ്ട് മണിയോടെ കാലവർഷം കനത്തപ്പോൾ പുലർച്ചെ മൂന്നിന് താനും ജില്ലാ കലക്ടർ യു വി ജോസും കൂടിയാലോചിച്ച് മലയോര മേഖലകളിലെ സബ് ജില്ലകളിൽ അവധി നൽകാനാണ് തീരുമാനിച്ചത്. ഇതുപ്രകാരമാണ് നാദാപുരം, കുന്നുമ്മൽ, പേരാമ്പ്ര, ബാലുശേരി, താമരശേരി, കുന്നമംഗലം, മുക്കം എന്നീ സബ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ നിമിഷങ്ങൾക്കകം തന്നെ ഇത് തെറ്റായി വ്യാഖ്യാനിച്ച് വ്യാജ പ്രചാരണം ആരംഭിച്ചിരുന്നു.

ജില്ലയിൽ മുഴുവൻ സ്‌കൂളുകൾക്കും അവധിയെന്ന പ്രചാരണമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉണ്ടായത്. ഇത് വിദ്യാർത്ഥികൾക്കിടയിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കി. തുറന്ന് പ്രവർത്തിക്കുന്ന സ്‌കൂളുകളിൽ പലയിടത്തും ഇന്ന് വിദ്യാർത്ഥികൾ എത്തിയിട്ടില്ലെന്ന് ഡിഡിഇ പറഞ്ഞു. പ്രഫഷണൽ കോി്വജുകളടക്കം ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചുവെന്ന തരത്തിൽ പ്രമുഖ പത്രത്തിൽ വന്ന വാർത്തയും ആശയക്കുഴപ്പത്തിന്റെ ആഴം കൂട്ടിയതായി അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP