Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഴിക്കോടിന്റ മലയോരമേഖയിൽ കനത്ത മഴ; കക്കയത്ത് ഉരുൾപൊട്ടി; വയനാട്ടിലും ഇടുക്കിയിലും പേമാരി തുടരുന്നു; മൂന്നാർ റോഡിൽ രാത്രിയാത്ര നിരോധിച്ചു; മഴ അടുത്ത ദിവസങ്ങളിലും തുടർന്നേക്കും

കോഴിക്കോടിന്റ മലയോരമേഖയിൽ കനത്ത മഴ; കക്കയത്ത് ഉരുൾപൊട്ടി; വയനാട്ടിലും ഇടുക്കിയിലും പേമാരി തുടരുന്നു; മൂന്നാർ റോഡിൽ രാത്രിയാത്ര നിരോധിച്ചു; മഴ അടുത്ത ദിവസങ്ങളിലും തുടർന്നേക്കും

കോഴിക്കോട് : കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിലും ഇടുക്കിയിലും കനത്ത മഴ. കക്കയം ഡാമിന്റെ സമീപപ്രദേശങ്ങളിൽ ഉരുൾപൊട്ടി. വയനാട്ടിലും നല്ല മഴയാണ് കിട്ടുന്നത്് . ചുരത്തിൽ റോഡ് ഒലിച്ചു പോയി. ഇടുക്കിയിലും കനത്ത മഴയേത്തുടർന്ന് ഇടുക്കി ജില്ലാ സ്‌കൂൾ കായികമേളയിലെ ചില ഇനങ്ങൾ മാറ്റിവെച്ചു.

കക്കയം താഴ്‌വരയിൽ ഉരുൾ പൊട്ടൽ ഉണ്ടായതോടെ കക്കയം സന്ദർശിക്കാനെത്തിയ വിനോദ സഞ്ചാരികളും വനം വകുപ്പ്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും ഒറ്റപ്പെട്ടിരിക്കുകയാണ്. മഴക്ക് ശമനമുണ്ടായാലേ ഇവർക്ക് തിരിച്ചുവരാനാകൂ. എന്നാൽ കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. വിവരമറിഞ്ഞ് സമീപത്തെ അഗ്‌നിശമന സേനാംഗങ്ങളും പൊലീസും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച വൈകീട്ട് മുതൽ കോഴിക്കോട് ജില്ലയിൽ കനത്ത മഴ പെയ്തുകൊണ്ടിരിക്കുകയാണ്. വടകര, വളയം, കുറ്റ്യാടി, കക്കയം തുടങ്ങിയ മേഖലകളിലാണ് കനത്ത മഴ പെയ്തത്.

നേര്യമംഗലം - മൂന്നാർ റോഡിൽ രാത്രിയാത്ര ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴ വയനാട് ചുരത്തിലെ ഗതാഗതത്തേയും ബാധിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കൂടി കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴ പെയ്യുമെന്നും, എന്നാലിത് തുലാവർഷത്തിന്റെ ആരംഭമല്ലെന്നുമായിരുന്നു കാലാവസ്ഥ നിരീക്ഷണകേന്ദ്രം നൽകിയ മുന്നറിയിപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP