Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാനത്ത് അഞ്ചു ദിവസം വേനൽ മഴ കനക്കും; 5 ജില്ലകളിൽ ശക്തമായ കാറ്റിനും സാധ്യത; കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ മുന്നറിയിപ്പ്; മലപ്പുറത്തും ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് അഞ്ചു ദിവസം വേനൽ മഴ കനക്കും; 5 ജില്ലകളിൽ ശക്തമായ കാറ്റിനും സാധ്യത; കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ മുന്നറിയിപ്പ്; മലപ്പുറത്തും ജാഗ്രതാ നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം;സംസ്ഥാനത്ത് വ്യാപകമായി വേനൽമഴ കിട്ടിത്തുടങ്ങി. വരുന്ന അഞ്ച് ദിവസം കൂടി മിക്ക ജില്ലകളിലും മഴകിട്ടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലപ്പുറം ജില്ലയിൽ നാളെ കനത്തമഴക്ക് സാധ്യതയുണ്ടെന്ന മുന്നറിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തലസ്ഥാനത്ത് ഉച്ചയ്ക്ക് ആരംഭിച്ച മഴ ഒന്നര മണിക്കൂറോളം നീണ്ടു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിൽ ശക്തമായ ഇടിയോട് കൂടി മഴ തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.

ആഴ്ചകളായി നീളുന്ന കൊടും ചൂടിന് ആശ്വാസമായാണ് തലസ്ഥാന നഗരത്തിൽവേനൽമഴയെത്തിയത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ മണിക്കൂറിൽ 50 കിലോമീറ്റർവരെ വേഗതയുള്ള കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരുന്ന അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് മിക്കജില്ലകളിലും മഴ ലഭിക്കും.

നാളെ മലപ്പുറത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ട്. ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കടുത്തവേനൽചൂടിന് ആശ്വാസമായാണ് മഴയെത്തുന്നത്. പാലക്കാട് 41 ഡിഗ്രി വരെ ചൂട് ഉയർന്നിട്ടുണ്ട്. കൂടാതെ വയനാടൊഴിച്ച് എല്ലാ ജില്ലകളിലും വേനൽചൂട് 35 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. ഇത് വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് വേനൽമഴയിൽ 71 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

കടുത്തജലക്ഷാമവും പലയിടങ്ങളിലും അനുഭവപ്പെടുന്നു. ഏറ്റവും കൂടുതൽചൂട് രേഖപ്പെടുത്തിയ പാലക്കാട് ജില്ലയിലാണ് മഴക്കുറവും ഏറ്റവും രൂക്ഷം. 98 ശതമാനം കുറവാണ് വേനൽമഴയിൽ ഉണ്ടായിട്ടുള്ളത്. മെയ്മാസത്തോടെ വേനൽമഴ കൂടുതൽ ശക്തിപ്പെടും. ഇത്തവണ നല്ല മൺസൂൺലഭിക്കുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

രാജ്യത്ത് ഇക്കുറി ശരാശരി മഴ ലഭിക്കും എന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചുവെങ്കിലും കാലവർഷം കുറയും എന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്‌കൈമെറ്റ് റിപ്പോർട്ട് ചെയ്യുന്നത്. പസഫിക് സമുദ്രത്തിലെ എൽനിനോ പ്രതിഭാസം ഇന്ത്യൻ ഉപഭൂഖണ്ഡലത്തിലെ മഴയുടെ ലഭ്യതയെ സാരമായി ബാധിക്കുമെന്ന് സ്‌കൈമറ്റ് ഇന്ന് പുറത്തു വിട്ട രണ്ടാമത്തെ റിപ്പോർട്ടിലും പറയുന്നു. അതേസമയം തെക്കൻ കേരളത്തിലും തമിഴ്‌നാട്ടിലും ഈ ദിവസങ്ങളിൽ നല്ല മഴ ലഭിക്കും എന്നാണ് സ്‌കൈമെറ്റും പ്രവചിക്കുന്നത്. ബെംഗ്ലളൂരുവിലും ചെന്നൈയിലും നല്ല മഴ ലഭിക്കും എന്നും സ്‌കൈമെറ്റ് പുറത്തു വിട്ട റിപ്പോർട്ടിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP