Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കത്തുന്ന ചൂടിൽ കേരളത്തിൽ ഇന്നും രണ്ടു മരണം; മരിച്ചത് കോഴിക്കോട് സ്വദേശികൾ; അൽപ്പം ആശ്വാസമേകി തിരുവനന്തപുരത്തു കനത്ത മഴ; ചൊവ്വാഴ്ച വേനൽ മഴ എത്തുമെന്നു കാലാവസ്ഥാ പ്രവചനം

കത്തുന്ന ചൂടിൽ കേരളത്തിൽ ഇന്നും രണ്ടു മരണം; മരിച്ചത് കോഴിക്കോട് സ്വദേശികൾ; അൽപ്പം ആശ്വാസമേകി തിരുവനന്തപുരത്തു കനത്ത മഴ; ചൊവ്വാഴ്ച വേനൽ മഴ എത്തുമെന്നു കാലാവസ്ഥാ പ്രവചനം

കോഴിക്കോട്/തിരുവനന്തപുരം: സൂര്യാതപമേറ്റ് ഇന്നും കേരളത്തിൽ രണ്ടു മരണം. കോഴിക്കോട് മുക്കത്തിനടുത്ത് കാരശ്ശേരി തോട്ടക്കാട് ആദിവാദി കോളനിയിൽ ചെറിയ രാമൻ (52), പയ്യോളി കോയ്ച്ചാൽ സ്വദേശി ദാമോദരൻ(50) എന്നിവരാണ് മരിച്ചത്.

പുഴയോരത്ത് ജോലിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കെ ദാമാദോരൻ കുഴഞ്ഞു വീഴുകയായിരുന്നു. ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കടുത്ത ചൂട് സംസ്ഥാനത്ത് ഇന്നും തുടരുകയാണ്. ഇന്നലെ സൂര്യാതപമേറ്റ് കൊല്ലം, കോട്ടയം, കണ്ണൂർ എന്നിവിടങ്ങളിലായി മൂന്ന് പേർ മരിച്ചിരുന്നു. ചരിത്രത്തിലാദ്യമായി കേരളത്തിൽ ഉഷ്ണ തരംഗത്തിന്റെ (ഹീറ്റ് വേവ്) സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. പാലക്കാട്ടും കോഴിക്കോട്ടും കടുത്ത ചൂട് കണക്കിലെടുത്താണിത്.

അതേസമയം, കടുത്ത ചൂടിന് ആശ്വാസമായി തിരുവനന്തപുരത്ത് കനത്ത മഴ പെയ്തു. ചൊവ്വാഴ്ച മുതൽ വേനൽ മഴ കേരളാ തീരത്തെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മാലദ്വീപിനും ശ്രീലങ്കയ്ക്കുമിടയിൽ രൂപപ്പെടുന്ന ന്യൂനമർദ്ദച്ചുഴിയുടെ ഫലമായാണ് വേനൽ മഴ എത്തുക. വടക്കൻ കേരളത്തിലേക്കും കർണാടകത്തിലേക്കും തുടർന്നു തമിഴ്‌നാടിന്റെ ചില ഭാഗങ്ങളിലേക്കും വേനൽ മഴ വ്യാപിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

  • മെയ് ദിനം പ്രമാണിച്ചു നാളെ (01.05.2016) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP