Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂന്നാറിൽ കനത്ത മഴ; കുണ്ടള അണക്കെട്ടിന്റെ ഷട്ടർ തുറന്നു; പുറത്തേയ്ക്ക് ഒഴുക്കുന്നത് അഞ്ച് ക്യുമെക്സ് വെള്ളം; നീരൊഴുക്ക് ഉയർന്നത് വൃഷ്ടിപ്രപദേശത്തെ ശക്തമായ മഴയെ തുടർന്ന്  

മൂന്നാറിൽ കനത്ത മഴ; കുണ്ടള അണക്കെട്ടിന്റെ ഷട്ടർ തുറന്നു; പുറത്തേയ്ക്ക് ഒഴുക്കുന്നത് അഞ്ച് ക്യുമെക്സ് വെള്ളം; നീരൊഴുക്ക് ഉയർന്നത് വൃഷ്ടിപ്രപദേശത്തെ ശക്തമായ മഴയെ തുടർന്ന്   

മറുനാടൻ ഡെസ്‌ക്‌

ഇടുക്കി; മൂന്നാറിൽ ശക്തമായ വേനൽ മഴ. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മൂന്നാർ കുണ്ടള അണക്കെട്ടിന്റെ ഷട്ടർ തുറന്ന് വിട്ടു. അഞ്ച് ക്യുമെക്സ് വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്. ഇടുക്കി ജില്ലയിലെ മറ്റ് അണക്കെട്ടുകളിൽ ജലനിരപ്പ് താഴുമ്പോഴാണ് കുണ്ടള അണക്കെട്ട് അതിവേഗം നിറഞ്ഞത്.

ഇത് നേരിയ ജലപ്രവാഹം മാത്രമെ മുതിരപ്പുഴയാറിൽ ഉണ്ടാക്കൂ. എന്നാൽ ശക്തമായ വരൾച്ചയിൽ ജില്ലയിലെ മറ്റ് അണക്കെട്ടുകളിലെല്ലാം ജലനിരപ്പ് അമ്പത് ശതമാനത്തിൽ താഴെയാണ്. ഇടുക്കി അണക്കെട്ടിലും അതിവേഗമാണ് ജലനിരപ്പ് താഴുന്നത്.

കഴിഞ്ഞ രണ്ട് ദിവസമായി കുണ്ടള ഡാമിന്റെ വൃഷ്ടിപ്രപദേശത്ത് ശക്തമായ മഴ പെയ്തതിനെ തുടർന്ന് അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്ക് വർദ്ധിക്കുകയും ജലനിരപ്പ് ഉയരുകയും ചെയ്തു. 1758.69 മീറ്റർ ആണ് കുണ്ടള അണക്കെട്ടിന്റെ സംഭരണശേഷി. നീരൊഴുക്ക് വർദ്ധിച്ച് ജലനിരപ്പ് പരമാവധി സംഭരണശേഷിയിൽ എത്തിയതോടെയാണ് ഇന്ന് ഷട്ടർ ഉയർത്തിയത്. അഞ്ച് ക്യുമെക്സ് വെള്ളം മാത്രമാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP