Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചൊവ്വ ബുധൻ, വ്യാഴം ദിവസങ്ങളിൽ പരക്കെ മഴയ്ക്ക് സാധ്യത; തിരുവനന്തപുരം പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം  

ചൊവ്വ ബുധൻ, വ്യാഴം ദിവസങ്ങളിൽ പരക്കെ മഴയ്ക്ക് സാധ്യത; തിരുവനന്തപുരം പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം   

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാനത്തിന്റ വിവിധ പ്രദേശത്ത് പരക്കെ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഗുജറാത്ത് തീരത്തിന് മുകളിലായി അറബിക്കടലിൽ തീവ്ര ന്യൂനമർദം രൂപം കൊണ്ടതാണ് ശക്തമായ മഴയ്ക്ക് സാധ്യത തെളിയുന്നത്.

പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം ജില്ലകളിൽ ചൊവ്വാഴ്ച കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ബുധനാഴ്ചയും കനത്ത മഴയുണ്ടാകും. ഈ ജില്ലകളിലെല്ലാം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ആന്ധ്രതീരത്ത് രൂപംകൊണ്ട അന്തരീക്ഷച്ചുഴിയാണ് കേരളത്തിൽ വരുംദിവസങ്ങളിൽ കനത്ത മഴയ്ക്ക് കാരണമാകുക. മത്സ്യത്തൊഴിലാളികൾ അടുത്ത 48 മണിക്കൂറിൽ മധ്യ കിഴക്ക്, അതിനോട് ചേർന്നുള്ള വടക്ക് കിഴക്ക് അറബിക്കടൽ, ഗുജറാത്ത് തീരം എന്നിവിടങ്ങളിൽ പോകരുത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP