Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സിനിമ നടനെ കാണുമ്പോൾ ആളുകൂടും; ആ ആവേശമെന്നും വോട്ടാവില്ല; തൃശ്ശൂരിൽ ത്രികോണ മത്സരമില്ലെന്നും രാജാജി മാത്യു; സുരേഷ് ഗോപി മൂന്നാം സ്ഥാനത്തെ എത്തുള്ളു, അത് സുരേഷ് ഗോപിയുടെ പ്രശ്നമല്ല ബിജെപിയുടെ പ്രശ്നമെന്നും എൽഡിഎഫ് സ്ഥാനാർത്ഥി

സിനിമ നടനെ കാണുമ്പോൾ ആളുകൂടും; ആ ആവേശമെന്നും വോട്ടാവില്ല; തൃശ്ശൂരിൽ ത്രികോണ മത്സരമില്ലെന്നും രാജാജി മാത്യു; സുരേഷ് ഗോപി മൂന്നാം സ്ഥാനത്തെ എത്തുള്ളു, അത് സുരേഷ് ഗോപിയുടെ പ്രശ്നമല്ല ബിജെപിയുടെ പ്രശ്നമെന്നും എൽഡിഎഫ് സ്ഥാനാർത്ഥി

മറുനാടൻ ഡെസ്‌ക്‌

തൃശൂർ : സുരേഷ് ഗോപി എത്തിയതോടെ തൃശൂരിൽ ത്രികോണ മത്സരമുണ്ടെന്ന വിലയിരുത്തൽ തെറ്റെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി രാജാജി മാത്യു തോമസ്. അങ്ങനെ ഒരു സാഹചര്യം തൃശൂരില്ലെന്നും രാജാജി മാത്യു തോമസ് പറഞ്ഞു.സിനിമാ നടന്മാരെ കാണുമ്പോൾ ആളുകൾ കൂടുന്നത് സാധാരണമാണ്. ഇത്തരം ആവേശമൊന്നും വോട്ടായി മാറില്ലെന്നും രാജാജി വിശദീകരിച്ചു. 

മൂന്ന് പേരുണ്ടെങ്കിൽ സ്വാഭാവികമായും ത്രികോണ മത്സരമായിരിക്കുമല്ലോ. ത്രികോണ മത്സരമെന്ന് നമ്മൾ ഉദ്ദേശിക്കുന്നത് മൂന്ന് തുല്യ ശക്തികൾ തമ്മിൽ ഏറ്റുമുട്ടുമ്പോഴാണ്. ബിജെപിയും ബിജെപിയെ പ്രതിനിധീകരിച്ച് വരുന്ന സുരേഷ് ഗോപിയും തുല്യ ശക്തികളാണെന്നുള്ള അർത്ഥത്തിലാണ് നിങ്ങൾ സംസാരിക്കുന്നത്. പക്ഷേ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തെ എത്തുള്ളു.

അത് സുരേഷ് ഗോപിയുടെ പ്രശ്നമല്ല ബിജെപിയുടെ പ്രശ്നമാണ്. ബിജെപിക്ക് വോട്ട് ചെയ്യണമോയെന്നൊക്കെ ജനങ്ങൾ തീരുമാനിക്കും. സുരേഷ് ഗോപി എത്ര മഹാനായ നടനാണെങ്കിലും ശരി ബിജെപിയുടെ രാഷ്ട്രീയം അംഗീകരിക്കാൻ തൃശ്ശൂരിലെയും കേരളത്തിലെയും ജനങ്ങൾ തയാറല്ലെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP