Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡിസിസി ആസ്ഥാനത്ത് എനിക്കെതിരെ നടന്നതു വധശ്രമം; ഏതു നിമിഷവും എന്റെ ജീവന് അപകടം സംഭവിക്കാം; തിരിച്ചടിക്കാൻ സംസ്‌കാരം അനുവദിക്കുന്നില്ല; കോൺഗ്രസിനു ക്ഷീണം ഉണ്ടാക്കുന്ന തരത്തിൽ ആരു സംസാരിച്ചാലും പ്രതികരിക്കുമെന്നും ഉണ്ണിത്താൻ

ഡിസിസി ആസ്ഥാനത്ത് എനിക്കെതിരെ നടന്നതു വധശ്രമം; ഏതു നിമിഷവും എന്റെ ജീവന് അപകടം സംഭവിക്കാം; തിരിച്ചടിക്കാൻ സംസ്‌കാരം അനുവദിക്കുന്നില്ല; കോൺഗ്രസിനു ക്ഷീണം ഉണ്ടാക്കുന്ന തരത്തിൽ ആരു സംസാരിച്ചാലും പ്രതികരിക്കുമെന്നും ഉണ്ണിത്താൻ

കൊല്ലം: ഡിസിസി ആസ്ഥാനത്തു തനിക്കെതിരെ നടന്നതു വധശ്രമമെന്നു രാജ്‌മോഹൻ ഉണ്ണിത്താൻ. കെ മുരളീധരൻ ഏർപ്പെടുത്തിയ പെയ്ഡു ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് ഉണ്ണിത്താൻ നേരത്തെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണു തന്നെ കൊല്ലാനാണ് ഇവർ ശ്രമിച്ചതെന്ന പരാമർശം.

ആക്രമണത്തിൽ നിന്നും രക്ഷപെടാൻ സിസിസി അധ്യക്ഷയുടെ മുറിയിലേക്ക് ഓടിക്കയറുകയായിരുന്നു ഉണ്ണിത്താൻ. ഇതിൽകൂടുതൽ ആളുകളെ കൂട്ടി തിരിച്ചടിക്കാൻ തനിക്കറിയാം. എന്നാൽ അതിന് തന്റെ സംസ്‌കാരം അനുവദിക്കുന്നില്ല. താൻ പണ്ട് തീറ്റിപോറ്റിയ ഗുണ്ടകളൊന്നും മരിച്ചിട്ടില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.

തനിക്കെതിരെയുണ്ടായതു വധശ്രമമാണ്. കെ. മുരളീധരനാണു ഗുണ്ടകളെ അയച്ചത്. പണ്ടും ഇതുതന്നെയാണു മുരളീധരൻ ചെയ്തത്. തന്റെ ജീവൻ അപകടത്തിലാണ്. ആക്രമണം ഇനിയും ഉണ്ടാകാം. തന്റെ മരണം ഉറപ്പായിക്കഴിഞ്ഞു. ഉണ്ണിത്താനെ വധിക്കുമെന്നു മുരളീധരൻ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. 2004ൽ തിരുവനന്തപുരത്തു നടന്ന ആക്രമണത്തിന്റെ നേർപകർപ്പാണ് ഇവിടെയും നടന്നത്. രണ്ടുസംഭവങ്ങളിലും ജാതകബലം കൊണ്ടാണു താൻ രക്ഷപ്പെട്ടതെന്നും ഉണ്ണിത്താൻ പറഞ്ഞു.

കൊല്ലം ഡിസിസി ആസ്ഥാനത്ത് ഇന്ന് രാവിലെയാണ് ഉണ്ണിത്താനെതിരെ പ്രതിഷേധം അരങ്ങേറിയത്. ഉണ്ണിത്താന്റെ വണ്ടി മുരളീധരൻ അനുകൂലികൾ അടിച്ചുതകർത്തു. കോൺഗ്രസിന്റെ ജന്മദിന ചടങ്ങിൽ പങ്കെടുക്കാൻ കൊല്ലം ഡിസിസിയിൽ എത്തിയപ്പോഴായിരുന്നു ആക്രമണം. ഡിസിസിയിൽ ചടങ്ങിൽ പങ്കെടുക്കാൻ വരുന്നതിന് മുമ്പ് തന്നെ മുരളീധരൻ അനുകൂലികൾ തെരുവിൽ നേരിടുമെന്ന് ഉണ്ണിത്താന് ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ താൻ മറ്റൊരു മുണ്ട് കൂടി കരുതിയിട്ടുണ്ടെന്നാണ് ഉണ്ണിത്താൻ രാവിലെ പറഞ്ഞത്.

രാവിലെ തന്നെ ഡിസിസി പരിസരത്ത് തമ്പടിച്ച മുരളീധരൻ അനുകൂലികൾ ഉണ്ണിത്താനു നേരെ ചീമുട്ട എറിയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തിന്റെ വാഹനം അടിച്ചു തകർത്ത പ്രവർത്തകർ ഉണ്ണിത്താനെതിരെ മുദ്രാവാക്യവും മുഴക്കി. തുടർന്ന് ബിന്ദു കൃഷ്ണ അടക്കമുള്ളവർ ഇടപെട്ട് ഉണ്ണിത്താനെ ഡിസിസി ഓഫീസിലേക്ക് മാറ്റ് കതക് അടച്ചു പൂട്ടുകയായിരുന്നു.

മുരളീധരനെ വിർമശിച്ചവരെല്ലാം ക്രൂരമർദനത്തിന് ഇരയായിട്ടുണ്ട്. ടി.എച്ച്. മുസ്തഫയയെയും എംപി. ഗംഗാധരനെയും ആക്രമിച്ച മുരളി ഗുണ്ടാത്തലവനാണ്. ഇവനെയൊക്കെ കോൺഗ്രസുകാരനെന്നു വിളിക്കാനാകുമോ? ഗുണ്ടാആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നെന്ന് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്‌ഐയെ താൻ അറിയിച്ചിരുന്നു. മുരളീധരനും പിണറായി വിജയനും തമ്മിലുള്ള ബന്ധം കൊണ്ടാകും പൊലീസ് വരാത്തതെന്നും ഉണ്ണിത്താൻ പറഞ്ഞു.

കോൺഗ്രസിനു ക്ഷീണം ഉണ്ടാക്കുന്ന തരത്തിൽ ആരു സംസാരിച്ചാലും പ്രവർത്തിച്ചാലും താൻ പ്രതികരിക്കും. താൻ ഒരു ഗ്രൂപ്പിലുമില്ല. വി എം.സുധീരനും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ചേർന്നാണു കോൺഗ്രസിനെ നയിക്കുന്നത്. അവരെ മുരളീധരൻ വിമർശിച്ചപ്പോൾ കെപിസിസി വക്താവ് എന്ന നിലയിൽ ഞാൻ പ്രതികരിച്ചു. ജീവിച്ചിരിക്കുന്നിടത്തോളം കോൺഗ്രസിനുവേണ്ടി താൻ ശബ്ദിച്ചുകൊണ്ടിരിക്കുമെന്നും ഉണ്ണിത്താൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് കെഎസ്‌യു മുൻ നേതാക്കളായ ആർ.എസ്.അബിൻ, വിനു മംഗലത്ത്, വിഷ്ണു വിജയൻ, എം.എസ്.അജിത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഇവർക്കൊപ്പം വന്നവർക്ക് കോൺഗ്രസുമായി ബന്ധമില്ല. ഏറെ നേരം ഡിസിസി ഓഫിസ് വളപ്പിൽ തെറിവിളിയും നടന്നു. മുണ്ട് അഴിക്കാൻ സാധ്യതയുള്ളതിനാൽ ഉണ്ണിത്താൻ കാറിൽ ഒരു സെറ്റ് മുണ്ടും ഷർട്ടും കരുതിയാണെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP