Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പരസ്പരം പോരടിച്ച രാജു നാരായണസ്വാമിയുടേയും ബിജു പ്രഭാകറിന്റേയും കസേര തെറിച്ചു; ടീക്കാറാം മീണ പുതിയ കൃഷിവകുപ്പ് സെക്രട്ടറി; മാറ്റിയ രണ്ടുപേർക്കും പദവികൾ നൽകാതെ പുറത്തുനിർത്തി സർക്കാർ

പരസ്പരം പോരടിച്ച രാജു നാരായണസ്വാമിയുടേയും ബിജു പ്രഭാകറിന്റേയും കസേര തെറിച്ചു; ടീക്കാറാം മീണ പുതിയ കൃഷിവകുപ്പ് സെക്രട്ടറി; മാറ്റിയ രണ്ടുപേർക്കും പദവികൾ നൽകാതെ പുറത്തുനിർത്തി സർക്കാർ

തിരുവനന്തപുരം : കൃഷി വകുപ്പിലെ ഐഎഎസ് പോരിൽ നടപടിയെടുത്ത് സർക്കാർ. പരസ്പരം ആരോപണങ്ങളുന്നയിച്ച പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണ സ്വാമിയേയും കൃഷി ഡയറക്ടർബിജു പ്രഭാകറിനേയും വകുപ്പിൽ നിന്ന് മാറ്റി.

രാജു നാരായണ സ്വാമിക്ക് പകരമായി ടീക്കാറാം മീണ പുതിയ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. ഹോർട്ടികോർപ്പിന്റെ കൂടി ചുമതല വഹിക്കേണ്ട വകുപ്പ് ഡയറക്ടറെ പിന്നീട് നിയമിക്കുമെന്ന് സർക്കാർ അറിയിച്ചു. കൃഷി വകുപ്പിൽ നിന്നും മാറ്റിയ ഇരു ഉദ്യോഗസ്ഥർക്കും പകരം ചുമതല നൽകിയിട്ടില്ല.

കൃഷി വകുപ്പിലെ ഉദ്യോഗസ്ഥർ തമ്മിലുള്ള പോര് ഇന്ന് നിയമസഭയിലും ചർച്ചയായിരുന്നു. പ്രതിപക്ഷം അടിയന്തര പ്രമേയമായി വിഷയം സഭയിൽ അവതരിപ്പിക്കുകയും അത് നിഷേധിച്ചത് പ്രതിപക്ഷ ബഹളത്തിന് കാരണമായിരുന്നു. വാക്കൗട്ടിലാണ് ഈ ചർച്ച അവസാനിച്ച്ത. ഒന്നാം വാർഷികം ആഘോഷിക്കുന്ന സർക്കാറിനെ ഏറെ പ്രതിരോധത്തിലാക്കുന്നതായിരുന്നു ഈ സംഭവം. അതുകൊണ്ടു തന്നെ ശക്തമായ നടപടിയുമായി സർക്കാർ രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസമാണ് കൃഷി വകുപ്പിലെ രണ്ട് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ ആരോപണങ്ങളുമായി രംഗത്തെത്തിയത്. തന്നെ രാജു നാരായണസ്വാമി വിജിലൻസ് കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്ന് ബിജു പ്രഭാകർ ആരോപിച്ചു. താൻ നടത്തുന്ന ഉത്തരവുകളുടെയും തീരുമാനങ്ങളുടെയും ഫയലുകൾ വിളിച്ചുവരുത്തി പരിശോധിക്കുകയാണെന്നും മറ്റ് സെക്ഷനുകളിലേക്ക് അയച്ചുനൽകുകയാണെന്നും ബിജു പ്രഭാകർ വെളുപ്പെടുത്തി.

ഒരു സ്വകാര്യ ചാനലിന്റെ കാർഷിക പരിപാടിക്ക് ഒരു കോടി രൂപ ചട്ടം ലംഘിച്ച് രാജ്യു നാരായണ സ്വാമി നൽകിയെന്നും ബിജു പ്രഭാകർ പറഞ്ഞു. വിശ്വാസമില്ലാത്ത സെക്രട്ടറിക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ കഴിയില്ലെന്നും അതിനാൽ അവധിക്കുള്ള അപേക്ഷ നൽകുകയാണെന്നും ബിജു പ്രഭാകർ പറഞ്ഞു.

ഇതിനു പിന്നാലെ ബിജു പ്രഭാകറിനെതിരെ അതിലും ഗുരുതരമായ ആരോപണവുമായാണ് രാജു നാരായണ സ്വാമി രംഗത്തെത്തിയത്. ബിജു പ്രഭാകറിന്റെ ഐ.എ.എസ് വ്യാജമാണെന്നും അത് തെളിയിക്കുന്നതിനുള്ള തെളിവുകൾ കൈവശമുണ്ടെന്നും സ്വാമി വ്യക്തമാക്കി.

ഇസ്രയേലിൽ നിന്നും ടൂറിസ്റ്റ് വീസയിൽ എത്തിയ പ്രതിനിധികൾക്ക് ക്ലാസ് എടുക്കാൻ അനുമതി നൽകി. കൃഷിവകുപ്പിൽ നിന്നും ഒരു ലക്ഷം രൂപ ഇവർക്ക് നൽകാൻ ഇടപെട്ടു. ഇതിന് വഴങ്ങാതിരുന്ന ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി. വ്യവസായ വകുപ്പിലെ ഒരു ഉന്നതന്റെ ഭാര്യയ്ക്ക് ഹോർട്ടികോർപ്പിൽ ഇല്ലാത്ത തസ്തികയിൽ നിയമനം നൽകിയെന്നും സ്വാമി ആരോപിച്ചു. ഇപ്പോഴത്തെ അവധി മുൻകൂർ ജാമ്യം മാത്രമാണെന്നും രാജു നാരായണ സ്വാമി പറഞ്ഞു.

ഒന്നാം വാർഷികം ആഘോഷിക്കുന്ന സർക്കാറിന് നാണക്കേടുണ്ടാക്കുന്ന തരത്തിൽ ഈ തർക്കം. ഇതിന് മറുപടി പറയാൻ മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും നിർബന്ധിതരാവുകയും ചെയ്തു. ഇത്തരത്തിലുള്ള നടപടികൾ വച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശമാണ് അടിയന്തരമായുള്ള ഈ നടപടിയിലൂടെ സർക്കാർ മുന്നോട്ട് വയ്ക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP