Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ മുതൽ റംസാൻ വ്രതത്തിന് തുടക്കം; ഇനിയുള്ള ഒരുമാസം വിശ്വാസികൾക്ക് പ്രഭാതം മുതൽ അസ്തമയം വരെ ഭക്ഷണപാനീയങ്ങൾ വെടിഞ്ഞ് പ്രലോഭനങ്ങളെ അതിജീവിച്ച് സ്വയം ശുദ്ധമാക്കാനുള്ള സമയം

മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ മുതൽ റംസാൻ വ്രതത്തിന് തുടക്കം; ഇനിയുള്ള ഒരുമാസം വിശ്വാസികൾക്ക് പ്രഭാതം മുതൽ അസ്തമയം വരെ ഭക്ഷണപാനീയങ്ങൾ വെടിഞ്ഞ് പ്രലോഭനങ്ങളെ അതിജീവിച്ച് സ്വയം ശുദ്ധമാക്കാനുള്ള സമയം

കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് റംസാൻ വ്രതത്തിന് നാളെ തുടക്കമാകും. കാപ്പാട് മാസപ്പിറവി കണ്ടതായും നാളെ റംസാൻ ഒന്നായിരിക്കുമെന്നും വിവിധ മതസംഘടനകൾ അറിയിച്ചു.

ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ എന്നിവരും കാന്തപുരം സമസ്ത അധ്യക്ഷൻ അബൂബക്കർ മുസ്ലിയാരും അറിയിച്ചു.

ഇസ്ലാം വിശ്വാസി നിർബന്ധമായും അനുഷ്ഠിക്കേണ്ട അഞ്ചു കാര്യങ്ങളിൽ നാലാമത്തേതാണു റമസാനിലെ വ്രതാനുഷ്ഠാനം. ഹിജ്‌റ വർഷത്തിലെ ഒൻപതാം മാസമായ റമസാനിലാണ് ഖുർആൻ അവതരിച്ചതെന്നാണു വിശ്വാസം. അതുകൊണ്ടുതന്നെ റമസാനെ ഏറ്റവും ശ്രേഷ്ഠമാസമായി കണക്കാക്കുന്നു.

പ്രഭാതം മുതൽ അസ്തമയം വരെ ഭക്ഷണപാനീയങ്ങൾ വെടിഞ്ഞ് എല്ലാം സർവശക്തനിലേക്കർപ്പിക്കുന്ന അനുഷ്ഠാനമാണ് നോമ്പ്. പ്രലോഭനങ്ങളെയും ആഗ്രഹങ്ങളെയും നിയന്ത്രണത്തിലാക്കിക്കൊണ്ടുള്ള പുതിയ ജീവിതശീലം ഈ നോമ്പുകാലം സമ്മാനിക്കുന്നു. ഉപവാസവും പ്രാർത്ഥനയും ആത്മാവിനു വിശുദ്ധിയും ശക്തിയും പകരുന്നതിനൊപ്പം പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള കരുത്തും നൽകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP