Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മധുവിനെ മൃതദേഹത്തിൽ അന്തിമോപാചാരം അർപ്പിക്കാനോ അദ്ദേഹത്തിന്റെ വീട് സന്ദർശിക്കാനോ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാവുന്നില്ല; കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കൊലപാതകങ്ങളിലൊന്നും മുഖ്യമന്ത്രി അപലപിക്കാൻ തയ്യറാകാത്തത് ഈ സർക്കാരിന്റെ നിലപാടിന്റെ ഭാഗമാണെന്ന് രമേശ് ചെന്നിത്തല

മധുവിനെ മൃതദേഹത്തിൽ അന്തിമോപാചാരം അർപ്പിക്കാനോ അദ്ദേഹത്തിന്റെ വീട് സന്ദർശിക്കാനോ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാവുന്നില്ല; കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കൊലപാതകങ്ങളിലൊന്നും മുഖ്യമന്ത്രി അപലപിക്കാൻ തയ്യറാകാത്തത് ഈ സർക്കാരിന്റെ നിലപാടിന്റെ ഭാഗമാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട ആദിവാസി യുവാവായ മധുവിനെ മൃതദേഹത്തിൽ അന്തിമോപാചാരം അർപ്പിക്കാനോ അദ്ദേഹത്തിന്റെ വീട് സന്ദർശിക്കാനോ തൃശൂരിലുണ്ടായിട്ട് പോലും മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വെറും അഞ്ച് മിനിട്ട് മാത്രം മതിയായിരുന്നു അങ്ങോട്ടേക്ക് പോകാനെന്നും ഒരാഴ്ച കഴിഞ്ഞ് പോകുമെന്നാണ് അദ്ദേഹം പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ചോരക്കൊതി തീരാത്ത ഇടതു ഭരണം നിയമസഭയിൽ തുറന്നു കാട്ടാൻ പോലും സർക്കാർ അനുവദിക്കുന്നില്ല. ഈ നടപടികൾ ജനാധിപത്യ വിരുദ്ധമാണ്. സഭാനടപടികൾക്ക് വിരുദ്ധമാണ്. ഷുഹൈബിബിനെ വെട്ടിനുറുക്കി കൊലപ്പെടുത്തിയതിന്റെ ഞെട്ടൽ വിട്ടുമാറുന്നതിനു മുൻപാണ് അട്ടപ്പാടിയിലെ മധുവിന്റെയും മണ്ണാർകാട്ടെ സഫീറിന്റെയും കൊലപാതകങ്ങൾ നടക്കുന്നത്. വെട്ടിക്കൊല, കുത്തിക്കൊല, ചവിട്ടിക്കൊല, തുടങ്ങിയ കൊലപാതക പരമ്ബരകളാണ് കേരളത്തിൽ നടക്കുന്നത്.

കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കൊലപാതകങ്ങളിലൊന്നും മുഖ്യമന്ത്രി അപലപിക്കാൻ തയ്യറാകാത്തത് ഈ സർക്കാരിന്റെ നിലപാടിന്റെ ഭാഗമാണ്. കൊലപാതക കേസുകളിൽ സർക്കാരിന് ലാഘവ മനോഭാവമാണ്. കൊലയാളികൾക്ക് കൂട്ട് നിൽക്കുന്ന സർക്കാരാണ് ഇതെന്നും ചെന്നിത്തല പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP