Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേരളത്തിലെ വനവും പൊതുഭൂമിയും കായലും കയ്യേറുന്നവർക്കു ഒത്താശ ചെയ്തു നൽകുന്ന സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്; വിഷയത്തിൽ ഇനി അന്വേഷണമല്ല കുറ്റക്കാർക്കെതിരെ നടപടി ആണ് ആവശ്യം'; മന്ത്രി ഇ ചന്ദ്രശേഖരന് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കേരളത്തിലെ വനവും പൊതുഭൂമിയും കായലും കയ്യേറുന്നവർക്കു ഒത്താശ ചെയ്തു നൽകുന്ന സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്; വിഷയത്തിൽ ഇനി അന്വേഷണമല്ല കുറ്റക്കാർക്കെതിരെ നടപടി ആണ് ആവശ്യം'; മന്ത്രി ഇ ചന്ദ്രശേഖരന് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ വനവും പൊതുഭൂമിയും കായലും കയ്യേറുന്നവർക്കു ഒത്താശ ചെയ്തു നൽകുന്ന സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ വിഷയത്തിൽ ഇനി അന്വേഷണമല്ല കുറ്റക്കാർക്കെതിരെ നടപടി ആണ് ആവശ്യം. സ്വന്തം ഓഫീസ് പ്രതിക്കൂട്ടിലായിട്ടും ഇതൊന്നും നിയന്ത്രിക്കാൻ കഴിവില്ലാത്ത മന്ത്രി ഇ. ചന്ദ്രശേഖരന് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും ചെന്നിത്തല ആരോപിച്ചു.

പൊന്തൻപുഴ വനം കേസിൽ വനം വകുപ്പ് സ്വകാര്യ വ്യക്തികൾക്ക് മുന്നിൽ തോറ്റ് കൊടുത്ത സംഭവം നമ്മുടെ മുന്നിലുണ്ട്. കുടിൽ കെട്ടാൻ അപേക്ഷയുമായി എത്തുന്ന ഭൂരഹിതരോട് കൈമലർത്തി കാണിക്കുന്ന സർക്കാരാണ് മിന്നൽവേഗത്തിൽ ഭൂമി എഴുതി നൽകാൻ മാഫിയക്ക് സഹായം നൽകുന്നത്.

ഈ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം നടന്ന 1477 ഭൂമി കൈയേറ്റങ്ങളിൽ 605 എണ്ണം മാത്രമാണ് ഒഴിപ്പിക്കാൻ കഴിഞ്ഞത് എന്ന് നിയമസഭയിൽ മന്ത്രി സമ്മതിച്ചിട്ടുണ്ട്. അതായത് കണ്ടെത്തിയ വളരെ കുറച്ച് നിയമവിരുദ്ധ കയ്യേറ്റങ്ങളിൽ 872 എണ്ണം പിടിച്ചെടുക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. കയ്യേറിയ ഭൂമി തിരിച്ചുപിടിക്കുന്നതിൽ പോലും റവന്യൂ വകുപ്പ് വൻപരാജയമാണെന്ന സൂചനയാണിതെന്നും അദ്ദേഹം ആരോപിച്ചു.

ഭൂമാഫിയയ്ക്ക് സഹായം ചെയ്തു നൽകുന്ന സിപിഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകരയെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും കേരള ജനതയോട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മാപ്പ് പറയുകയുംചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP