Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെ.പി.സിസിയുടെ പുതിയ ഭാരവാഹികൾ പാർട്ടിയെ കെട്ടുറപ്പോടെ മുന്നോട്ട് കൊണ്ടുപോകും; കെ. സുധാകരൻ പാർട്ടിയുടെ ഈ തീരുമാനം അംഗീകരിക്കുമെന്ന വിശ്വസിക്കുന്നു; രമേശ് ചെന്നിത്തല

കെ.പി.സിസിയുടെ പുതിയ ഭാരവാഹികൾ പാർട്ടിയെ കെട്ടുറപ്പോടെ മുന്നോട്ട് കൊണ്ടുപോകും; കെ. സുധാകരൻ പാർട്ടിയുടെ ഈ തീരുമാനം അംഗീകരിക്കുമെന്ന വിശ്വസിക്കുന്നു; രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെ.പി.സിസിയുടെ പുതിയ ഭാരവാഹികൾ പാർട്ടിയെ കെട്ടുറപ്പോടെ മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രൻ ദീർഘകാലം കേരളത്തിലെ കോൺഗ്രസിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള വ്യക്തിയാണ്. അദ്ദേഹത്തിന് എല്ലാ വിഭാഗം ആളുകളേയും പൂർണമായി യോജിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാൻ കഴിയും. കെ.പി.സിസി വൈസ് പ്രസിഡന്റായി അദ്ദേഹം വളരെ നല്ല സേവനമാണ് നടത്തിയത്.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വർക്കിങ് പ്രസിഡന്റുമാരെ വെക്കുന്ന പതിവ് കോൺഗ്രസിനുണ്ട്. ഇത് പാർട്ടി പ്രവർത്തനത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ചെന്നിത്തല വ്യക്തമാക്കി. യു.ഡി.എഫ് കൺവീനർ എന്ന രീതിയിൽ പിപി തങ്കച്ചന്റെ പ്രവർത്തനം മികച്ചതായിരുന്നു. അത് എല്ലാ കാലത്തും കോൺഗ്രസ് വിലമതിക്കും. പാർട്ടി ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനം എല്ലാ കോൺഗ്രസ് പ്രവർത്തകരും അംഗീകരിക്കും. താൻ കെ. സുധാകരനോട് സംസാരിച്ചിരുന്നു. അദ്ദേഹം ഈ തീരുമാനം അംഗീകരിക്കും എന്ന പൂർണ വിശ്വാസമുണ്ട്.

പ്രചരണ സമിതികളുടെ ഭാരവാഹിത്വത്തിലേക്ക് മുൻ കെപിസിസി പ്രസിഡന്റുമാരെയാണ് പരിഗണിക്കാറ്. കെ. മുരളീധരന്റെ പരിചയ സമ്പത്തും കഴിവും പ്രചരണ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാവും. പുതിയ ഭാരവാഹികൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന കാര്യം ഇപ്പോൾ പറയാനികില്ല.

കേരള, കേന്ദ്ര സർക്കാറുകൾക്കെതിരായ ജനകീയ മുന്നേറ്റങ്ങൾക്ക് നേതൃത്വം കൊടുക്കാനുള്ള ഉത്തരവാദിത്വമാണ് പാർട്ടിയുടെ മുന്നിലുള്ളത്. മുല്ലപ്പള്ളിക്കും അദ്ദേഹത്തിന്റെ പുതിയ ടീമിനും ഇതിന് കഴിയും. പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP