Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രൂവറി ചലഞ്ചിലുള്ളത് സാമ്പത്തികനേട്ടത്തിന് വേണ്ടി ഔദ്യേഗിക പദവികൾ ദുരുപയോഗംചെയ്ത് മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയുംനടത്തിയ ഗൂഢാലോചന; അഴിമതിയിൽ അന്വേഷണത്തിന് അനുമതി തേടി മൂന്നാമതും ഗവർണ്ണർക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവിന്റെ ഇടപെടൽ; ഉത്തരവ് റദ്ദ് ചെയ്താലും അഴിമതി അഴിമതി തന്നെയെന്ന് രമേശ് ചെന്നിത്തല

ബ്രൂവറി ചലഞ്ചിലുള്ളത് സാമ്പത്തികനേട്ടത്തിന് വേണ്ടി ഔദ്യേഗിക പദവികൾ ദുരുപയോഗംചെയ്ത് മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയുംനടത്തിയ ഗൂഢാലോചന; അഴിമതിയിൽ അന്വേഷണത്തിന് അനുമതി തേടി മൂന്നാമതും ഗവർണ്ണർക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവിന്റെ ഇടപെടൽ; ഉത്തരവ് റദ്ദ് ചെയ്താലും അഴിമതി അഴിമതി തന്നെയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബ്രൂവറി ഡിസ്റ്റിലറി ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ എന്നിവർക്കെതിരെ അഴിമതി നിരോധന നിയമത്തിലെ( 2018 ഭേദഗതി) സെക്ഷൻ 17 എ(1) പ്രകാരം അന്വേഷണത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മൂന്നാമതും ഗവർണ്ണർക്ക് കത്ത് നൽകി.

പ്രതിപക്ഷത്തിന്റ ശക്തമായ എതിർപ്പുയർന്നതോടെയും വലിയ അഴിമതിയാണ് ഇതിന്റെ പിന്നിൽ നടന്നതെന്ന് ജനങ്ങൾ മനസിലാക്കുകയും ചെയ്തപ്പോൾ മൂന്ന് ബ്രൂറിക്കും,ഡിസ്റ്റലറിക്കും നൽകിയ അനുമതി സർക്കാർ റദ്ദ് ചെയ്യുകയായിരുന്നു. എന്നാൽ അനുമതി റദ്ദാക്കിയാലും മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും എതിരെ കേസ് എടുക്കാമെന്നാണ് അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 15 പറയുന്നത് കുറ്റം ചെയ്താൽ മാത്രമല്ല കുറ്റം ചെയ്യാനുള്ള ശ്രമം നടന്നുവെന്ന് ബോധ്യപ്പെട്ടാലും അന്വേഷണം നടത്തി കേസ് എടുക്കാം.

അഴിമതി നിരോധന നിയമം സെക്ഷൻ 13 ലെ സബ് സെ്ക്ഷൻ 1 പ്രകാരം രണ്ട് വർഷത്തിൽ കുറയാത്ത തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. അതോടൊപ്പം ക്രിമിനൽ ഗൂഢാലോചനക്ക് 120 ബി പ്രകാരവും ഇവർക്ക് രണ്ടു പേർക്കുമെതിരെ കേസ് എടുക്കാവുന്നതാണ്. ബ്രൂവറികൾക്കും ഡിസ്റ്റലറിക്കും നൽകിയ അനുമതി പിൻവലിച്ചെങ്കിലും അഴിമതിക്ക് ശ്രമം നടത്തിയെന്ന അഴിമതി നിരോധന വകുപ്പിലെ സെക്ഷൻ 13 പ്രകാരവും, ഐ പി സിയിലെ ക്രിമിനൽ ഗൂഢാലോചനക്കുള്ള 120 ബി പ്രകാരവും ശിക്ഷിക്കപ്പെടാവുന്ന കേസായതിനാൽ മുഖ്യമന്ത്രിക്കും, എക്സൈസ് മന്ത്രിക്കുമെതിരെ അഴമതി നിരോധന നിയമ പ്രകാരം അന്വേഷണം നടത്താനുള്ള അനുമതി നൽകാൻ ഗവർണ്ണർ തെയ്യാറാണകണമെന്നാണ് രമേശ് ചെന്നിത്തല മൂന്നാമതും എഴുതിയ കത്തിൽ ആവിശ്യപ്പെടുന്നത്.

1999ലെ സർക്കാർ ഉത്തരവ് കാറ്റിൽ പറത്തിക്കൊണ്ടാണ് മൂന്ന് ബ്രൂവറിക്കും, ഒരു ഡിസ്റ്റലറിക്കും ഉള്ള അനുമതി സർക്കാർ നൽകയിത്. വളരെ രഹസ്യമായി സർക്കാരിന് വേണ്ടപ്പെട്ട നാല് പേരിൽ നിന്ന് മാത്രം അപേക്ഷകൾ എഴുതി വാങ്ങി അവർക്ക് ബ്രൂവറികളും ഡിസ്റ്റലറികളും അനുവദിക്കുകയാണ് ചെയ്തത്. അനുമതി ലഭിച്ച രണ്ടു കമ്പനികളെക്കുറിച്ചുള്ള ദുരൂഹത നില നിൽക്കുകയും ചെയ്യുന്നു. സാമ്പത്തിക നേട്ടത്തിന് വേണ്ടി ഔദ്യേഗിക പദവികൾ ദുരുപയോഗം ചെയ്ത് മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും ബ്രൂവറി ഡിസ്റ്റലറി ഉടമകളുമായി നടത്തിയ ഗൂഢാലോചനയാണ് ഈ ക്രമ വിരുദ്ധമായ ഇടപാടിലേക്കും അഴിമതിയിലേക്കും നയിച്ചതെന്ന് വ്യക്തമാവുകയാണ്.

ശ്രീ ചക്ര ഡിസ്റ്റലറീസ്, പവർ ഇൻഫ്രാടെക്, അപ്പോളോ ഡിസ്റ്റലിറീസ്, ശ്രീധർ ബ്രൂവറീസ് എന്നിവയുടെ ഉടമകളുമായി മുഖ്യമന്ത്രിയും, എക്സൈസ് മന്ത്രിയും കുറ്റകരമായ ഗൂഢാലോചന നട്ത്തിയാണ് ചട്ടങ്ങൾ എല്ലാം ലംഘിച്ച് അവയ്ക് അനുമതി നൽകിയത്. ഇതിൽ പവർ ഇൻഫ്രാടെക് വ്യാജ മേൽവിലാസമാണ് അപേക്ഷയിൽ കാണിച്ചിരിക്കുന്നത്. മുൻ അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയും, ഇപ്പോൾ രാജ്യസഭാംഗവുമായ വ്യക്തിയുടെ ഡൽഹിയിലെ വീടിന്റെ വിലാസം സ്വന്തം മേൽവിലാസമായി നൽകിയാണ് ഇവർ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

മാത്രമല്ല ഈ കമ്പനിക്ക് കിൻഫ്രയുടെ പത്തേക്കർ ഭൂമി നൽകാനുള്ള തിരുമാനവും വലിയ ക്രമക്കേടിന്റെ ഫലമായിട്ടുണ്ടായതായിരുന്നു. അപേക്ഷ കിട്ടിയ ഉടൻ യാതൊരു അന്വേഷണവും നടത്താതെ ഭൂമി നൽകാൻ അധികാരമില്ലാത്ത ഉദ്യേഗസ്ഥൻ പവർ ഇൻഫ്രാടെകിന് ഭൂമി അനുവദിച്ച് നൽകുകയായിരുന്നു. ബ്ളെന്റിങ് ആൻഡ് കോമ്പൗണ്ടിങ് യൂണിറ്റ് അനുവദിച്ച ശ്രീ ചക്ര ഡിസ്റ്റലറീസ് എന്ന കമ്പനിക്ക് കേവലം പതിനായിരം രൂപ മൂലധനം മാത്രമാണുള്ളത്.

മാത്രമല്ല ഇവർക്ക് രജിസ്ട്രേഷനുമില്ല. എക്സൈസ് വകുപ്പിന്റെ ഭാഗത്ത് നിന്ന് യാതൊരു അന്വേഷണവും നടത്താതെയാണ് ഭൂമിയോ ഓഫിസോ സ്വന്തമായി ഇല്ലാത്ത കമ്പനിക്ക് ഡിസ്റ്റലറി തുടങ്ങാനായി അനുമതി നൽകിയത്. യാതൊരു സാമ്പത്തിക പശ്ചാത്തലവും ഇല്ലാത്ത ഈ രണ്ട് കമ്പനികളുടെ ഉടമകൾ ആര് എന്നതിനെക്കുറിച്ച് വലിയ ദുരൂഹത ഉണ്ടെന്നും രമേശ് ചെന്നിത്തല കത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP