Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിയമം ലംഘിക്കാൻ കോൺഗ്രസില്ല; നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് ചെന്നിത്തല; തീർത്ഥാടകരുടെ പ്രശ്‌നങ്ങൾ മനസിലാക്കാൻ എത്തിയ കോൺഗ്രസ് നേതാക്കൽ നിലക്കലിൽ നിന്നും പമ്പയിലേക്ക് തിരിച്ചു

നിയമം ലംഘിക്കാൻ കോൺഗ്രസില്ല; നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് ചെന്നിത്തല; തീർത്ഥാടകരുടെ പ്രശ്‌നങ്ങൾ മനസിലാക്കാൻ എത്തിയ കോൺഗ്രസ് നേതാക്കൽ നിലക്കലിൽ നിന്നും പമ്പയിലേക്ക് തിരിച്ചു

തിരുവനന്തപുരം: ശബരിമലയിൽ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയന്ത്രണങ്ങൾ തീർത്ഥാടനം ദുർബലവും ദുസ്സഹവുമാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. നിയമം ലംഘിക്കാൻ കോൺഗ്രസില്ലെന്നും യുവതികളെ പ്രവേശിപ്പിക്കില്ല എന്ന് സർക്കാർ ഉറപ്പ് നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീർത്ഥാടകർക്കായി ഏർപ്പെടുത്തിയ നിയന്ത്രണവും സൗകര്യങ്ങളും വിലയിരുത്തിയ ശേഷം കെപിസിസി നേതാക്കൾ നാളെ ദേവസ്വത്തിന് റിപ്പോർട്ട് നൽകുമെന്ന് രമേശ് ചെന്നിത്തല വിശദമാക്കി.

അതേസമയം തീർത്ഥാടകരുടെ പ്രശ്‌നങ്ങളും അടിസ്ഥാനസൗകര്യങ്ങളും നേരിട്ട് കണ്ട് വിലയിരുത്തുന്നതിന് മുതിർന്ന കോൺഗ്രസ് നേതാക്കൾ നിലയ്ക്കലെത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ, അടൂർ പ്രകാശ്, വി എസ് ശിവകുമാർ എന്നിവരാണ് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പാർട്ടി നിർദ്ദേശ പ്രകാരം എത്തിയിരിക്കുന്നത്. നിലക്കലും പമ്പയും സന്ദർശിച്ച് കാര്യങ്ങൾ നേതാക്കൾ വിലയിരുത്തും. നിലയ്ക്കലിൽ നിന്ന് നേതാക്കൾ പമ്പയിലേക്ക് തിരിച്ചിരിക്കുകയാണ്.

നിലയ്ക്കലിലെ ഒരുക്കങ്ങൾ അപൂർണമെന്ന് ഇവർ അഭിപ്രായപ്പെട്ടു. ഇതുവരെ ഒരു സൗകര്യവും ഭക്തർക്കായി ഒരുക്കാൻ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ട് നിയമസഭയിൽ ജനങ്ങളുടെ മുന്നിലെത്തിക്കുമെന്നും നേതാക്കൾ പറഞ്ഞു. കെഎസ്ആർടിസി ജീവനക്കാർക്ക് താമസിക്കാൻ സൗകര്യമില്ല. പൊലീസുകാരുടെ സ്ഥിതി അതിനേക്കാൾ ദയനീയം. ചെയ്യേണ്ടിയിരുന്ന നടപടികൾ ചെയ്തിട്ടില്ലെന്ന് വ്യക്തമാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP