Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പൊലീസിലെ സിംസ് പദ്ധതി നടപ്പാക്കുന്ന ഗാലക്‌സോൺ ബിനാമി കമ്പനി; കമ്പനിക്ക് പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സിൽ പ്രത്യേക ഇടം നൽകിയത് സുരക്ഷാവീഴ്‌ച്ച; സർക്കാറിലെ ഉന്നതർക്ക് പങ്കുണ്ടെന്ന് ആരോപിച്ചു ചെന്നിത്തല

പൊലീസിലെ സിംസ് പദ്ധതി നടപ്പാക്കുന്ന ഗാലക്‌സോൺ ബിനാമി കമ്പനി; കമ്പനിക്ക് പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സിൽ പ്രത്യേക ഇടം നൽകിയത് സുരക്ഷാവീഴ്‌ച്ച; സർക്കാറിലെ ഉന്നതർക്ക് പങ്കുണ്ടെന്ന് ആരോപിച്ചു ചെന്നിത്തല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളാല പൊലീസിൽ നടപ്പിലാക്കിയ സിംസ് പദ്ധതിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗാലക്‌സോൺ ബിനാമി കമ്പനിയാണെന്നും ഭരണത്തിലെ ഉന്നതർക്ക് ഇതിൽ പങ്കുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഗാലക്‌സോൺ കമ്പനിക്ക് പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സിൽ പ്രത്യേക ഇടം നൽകിയത് സുരക്ഷാവീഴ്ചയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊലീസിന് വകയിരുത്തിയ വാഹനമാണ് ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നത്. ഇന്നുവരെ ഒരു ചീഫ് സെക്രട്ടറിയും ഇങ്ങനെ ചെയ്തിട്ടില്ല. ശബരിമലയിലേക്ക് സുരക്ഷാ ഉപകരണങ്ങൾ വാങ്ങിയതിലും ക്രമക്കേടുണ്ട്. കെൽട്രോൺ എന്ന പൊതുമേഖല സ്ഥാപനത്തെ മുൻനിർത്തിയാണ് കൊള്ള നടത്തുന്നത്.

അഴിമതിയെക്കുറിച്ച് മുഖ്യമന്ത്രിക്ക് അറിവുണ്ടെന്നും സിബിഐ അന്വേഷണത്തെയും ജുഡീഷ്യൽ അന്വേഷണത്തെയും എന്തിനാണ് സർക്കാർ ഭയക്കുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP