Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരക്കുള്ള സമയങ്ങളിൽ റോഡുകളിലെ വാഹനപരിശോധന ഒഴിവാക്കും; പൊലീസിന് കർശന നിർദ്ദേശം നൽകിയെന്ന് രമേശ് ചെന്നിത്തല

തിരക്കുള്ള സമയങ്ങളിൽ റോഡുകളിലെ വാഹനപരിശോധന ഒഴിവാക്കും; പൊലീസിന് കർശന നിർദ്ദേശം നൽകിയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് തിരക്കുള്ള സമയങ്ങളിൽ റോഡുകളിലെ വാഹനപരിശോധന ഒഴിവാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതുമായി ബന്ധപ്പെട്ട് പൊലീസിന് കർശന നിർദ്ദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി. തൃശ്ശൂരിൽ വാഹനപരിശോധനക്കിടെ ബൈക്ക് അപകടത്തിൽ രണ്ട് പേർ മരിച്ച സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. തൃശ്ശൂരിൽ ഉണ്ടായ സംഭവത്തിൽ ദുഃഖമുണ്ടെന്നും സംഭവം ദൗർഭാഗ്യകരമായിപ്പോയെന്നും ചെന്നിത്തല പറഞ്ഞു.

ഇന്നു രാവിലെയാണ് മണ്ണുത്തിക്കടുത്ത് വെട്ടിക്കലിൽ കെഎസ്ആർടിസി ബസ്, ബൈക്കിലിടിച്ചു അമ്മയും കുഞ്ഞും മരിച്ചത്. തൃശൂർ പാലക്കാട് ദേശീയപാതയിൽ പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയായിരുന്നു അപകടം. പരിശോധിച്ചുകൊണ്ടിരുന്ന വാഹനത്തെ ഓവർടേക്ക് ചെയ്ത് ബൈക്ക് മുന്നോട്ടുപോയപ്പോൾ എതിരെ വന്ന ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്കു തെറിച്ചുവീണ കുട്ടിയുടെ തല റോഡിലടച്ചു തകർന്നു. സ്ത്രീയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി.

അപകടം നടന്ന സ്ഥലം സ്ഥിരം അപകട മേഖലയാണെന്നും ഇവിടെ ഹൈവേ പൊലീസ് നടത്തുന്ന പരിശോധന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചു. ഇതോടെ ഹൈവേ പൊലീസ് രക്ഷാപ്രവർത്തനത്തിനു പോലും നിൽക്കാതെ സ്ഥലംവിടുകയായിരുന്നു. വലിയ പ്രതിഷേധമായിരുന്നു ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രിയുടെ നടപടി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP